Category: Breaking News

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: പ്രണയനൈരാശ്യത്തെ തുടർന്ന് സൗദി തെക്കൻ പ്രവിശ്യയിലെ ബിഷയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തമിഴ്‌നാട് കള്ളക്കുറിച്ചി കുഞ്ഞിരം സ്വദേശി രാജഭാരതിയുടെ (26) മൃതദേഹമാണ് നിയമനടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകിയത്. ബിഷയിൽ നിന്ന് ജിദ്ദ, മുംബൈ വഴി ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോയത്. താൻ പ്രണയിച്ചിരുന്ന യുവതിയുടെ വിവാഹം കഴിഞ്ഞതിന്റെ വിഷമത്തിൽ രാജഭാരതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം. ‘ഇനി ഞാൻ ജീവിച്ചിരിക്കില്ല’ എന്ന് പുലർച്ചെ സഹോദരിക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ച ശേഷമായിരുന്നു സംഭവം. സന്ദേശം കണ്ട് പരിഭ്രാന്തരായ […]
Read more

യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായി സംസാരിച്ച് ഡൊണാൾഡ് ട്രംപ്

അബുദാബി: യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പരസ്പര താല്പര്യമുള്ള വിവിധ മേഖലകളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായുള്ള നയതന്ത്ര നീക്കങ്ങളും സംഭാഷണത്തിൽ പ്രധാന വിഷയമായി. മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് ഇരുനേതാക്കളും വ്യക്തമാക്കി. അതേസമയം ഏതാനും ദിവസങ്ങൾക്ക് മുമ്പ് യുഎഇ ലക്ഷ്യമിട്ട് […]
Read more

യുഎൻ റിപ്പോർട്ടിലെ ആരോപണങ്ങൾ തള്ളി യുഎഇ

അബുദാബി: സുഡാനിലെ ആഭ്യന്തരകലഹത്തിൽ പങ്കാളികളാണെന്ന ആരോപണങ്ങൾ നിഷേധിച്ച് യുഎഇ. സുഡാൻ വിഷയം അന്വേഷിക്കുന്ന യുഎൻ അന്താരാഷ്ട്ര ഫാക്ട് ഫൈൻഡിംഗ് മിഷന്റെ പുതിയ റിപ്പോർട്ടിൽ യുഎഇക്കെതിരെ ഉയർത്തിയ ആരോപണങ്ങളോടാണ് ഐക്യരാഷ്ട്രസഭയിലെ യുഎഇ മിഷൻ വിയോജിപ്പ് വ്യക്തമാക്കിയത്. തങ്ങൾ അന്വേഷണ ഏജൻസിയുമായി സുതാര്യമായി സഹകരിച്ചിട്ടുണ്ടെന്നും എന്നാൽ യുഎഇക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇത്തരം വിഷയങ്ങൾ വിലയിരുത്താവൂ എന്നും യുഎഇ ആവശ്യപ്പെട്ടു. യുഎൻ രക്ഷാസമിതി ഏർപ്പെടുത്തിയിട്ടുള്ള ഉപരോധങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് യുഎഇ വ്യക്തമാക്കി. സുഡാനിലേക്കുള്ള ആയുധ ഉപരോധം […]
Read more

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി വിവിഎസ് ലക്ഷ്മൺ

മുംബൈ: മുംബൈ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ ഈ മാസം നടക്കുന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലകനായി മുൻ താരം വി.വി.എസ് ലക്ഷ്മണിനെ നിയമിച്ചു. മുൻ താരം സുനിൽ ജോഷി, ഹൃഷികേശ് കനിത്കർ, പുതിയ ഫീൽഡിംഗ് പരിശീലകൻ ശുഭദീപ് ഘോഷ് എന്നിവരാണ് ലക്ഷ്മണിന്‍റെ സഹപരിശീലകർ. ഏഷ്യൻ ഗെയിംസ് മത്സരങ്ങളും വെസ്റ്റ് ഇൻഡീസിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയും ഒരേ സമയത്ത് വരുന്നതിനാലാണ് പുരുഷ ടീമിനായി പ്രത്യേക പരിശീലക സംഘത്തെ ബിസിസിഐ ചുമതലപ്പെടുത്തിയത്. സെപ്റ്റംബർ 27 മുതൽ […]
Read more

ലോകകപ്പ് നേട്ടത്തിന് പിന്നാലെ 31-ാം വയസില്‍ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച് സ്പാനിഷ് താരം മാർക്കോസ് ല്ലോറന്‍റെ

മാഡ്രിഡ്: ലോകകപ്പ് നേട്ടത്തിന് ആഴ്ചകൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് സ്പാനിഷ് മധ്യനിര താരം മാർക്കോസ് ല്ലോറന്‍റെ. 31-ാം വയസിൽ അപ്രതീക്ഷിതമായാണ് അത്‌ലറ്റിക്കോ മാഡ്രിഡ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിട്ടത്. സമൂഹമാധ്യമത്തിലൂടെയായിരുന്നു ല്ലോറന്‍റെയുടെ വിരമിക്കൽ പ്രഖ്യാപനം. വളരെ നാളത്തെ ആലോചനക്ക് ശേഷമാണ് ദേശീയ ടീമിലെ തന്‍റെ റോള്‍ അവസാനിപ്പിക്കാൻ ഞാൻ തീരുമാനിച്ചതെന്ന് ല്ലോറന്‍റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഞാൻ ഇപ്പോഴും ചെറുപ്പമാണെന്നും പ്രകടനം തുടർന്നിരുന്നെങ്കിൽ ഈ ജേഴ്സിയിൽ ഇനിയും വർഷങ്ങൾ കളിക്കാമായിരുന്നു എന്നും എനിക്കറിയാം. പലർക്കും […]
Read more

ഇന്ത്യയ്ക്കായി നാല് അന്താരാഷ്ട്രാ സ്വർണ മെഡൽ, പക്ഷേ ഇന്ന് ജീവിക്കാൻ പച്ചക്കറി വിൽപ്പനയും ക്യാബ് ഡ്രൈവിങ്ങും

രാജ്യത്തിനായി അന്താരാഷ്ട്ര വേദിയിൽ നാല് സ്വർണമെഡലുകൾ നേടിയ ജാർഖണ്ഡ് ത്രോബോൾ താരം അമർദീപ് കുമാറിന്‍റെ ഇപ്പോഴത്തെ ജീവിതാവസ്ഥ സമൂഹ മാധ്യമങ്ങളിൽ വലിയ ചോദ്യങ്ങളാണ് ഉയർത്തിയത്. ഏറ്റവും താഴെ തട്ടിൽ നിന്നും സ്വന്തം കഠിനാധ്വാനമൊന്ന് കൊണ്ട് മാത്രം രാജ്യത്തിനായി അന്താരാഷ്ട്രാതലത്തിൽ സ്വർണമേഡലുകൾ നേടിയ ഒരു പ്രതിഭയെ രാജ്യം ആദരിക്കണമെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടത്. 29 -കാരനായ അമർദീപ്, തന്‍റെ കുടുംബം പുലർത്തുന്നതിനായി റാഞ്ചിയിലെ അർഗോറ ചൗക്കിൽ പച്ചക്കറി വിൽക്കുകയും അധിക വരുമാനത്തിനായി ക്യാബ് ഓടിക്കുകയും ചെയ്യുന്നു. വഴിയരികിലെ തണലിൽ […]
Read more

കൊച്ചിയിൽ നടക്കാനിരിക്കുന്ന ബ്രസീൽ ലെജൻഡ്സ് ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

കൊച്ചി: ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള രാജ്യാന്തര മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. മുൻപ് സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ പ്രത്യേക വിഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറിയ വിവരവും കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നു എന്ന് ഔദ്യോഗികമായി അറിയിച്ചത്. 2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീഞ്ഞോ ഗൗച്ചോ , റിവാൾഡോ വിറ്റോർ ബോർബ […]
Read more

സൗദിയിൽ ജീവനൊടുക്കിയ തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

കൊച്ചി : സംവിധായകൻ ജി മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓട്ടം തുള്ളൽ’. ചിത്രത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ഭക്തിസാന്ദ്രമായി ഒരുക്കിയ ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് രാഹുൽ രാജ് ആണ്. ധന്യ സുരേഷ് മേനോന്റെ വരികൾ ആലപിച്ചിരിക്കുന്നത് കൃഷ്ണഭദ്ര സുരേഷ്, ഭാവയാമി, ഗൗരി, മെനിത, സാരംഗി എന്നിവർ ചേർന്നാണ്. ‘ഒരു തനി നാടൻ തുള്ളൽ’ എന്നാണ് പടത്തിന്റെ ടാഗ് ലൈൻ. ജി.കെ.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് […]
Read more

ദമ്മാമില്‍ മലയാളികള്‍ തമ്മില്‍ വാക്കു തര്‍ക്കം; കൊല്ലം സ്വദേശിക്ക് കുത്തേറ്റു

ദമ്മാം: സൗദിയിലെ ദമ്മാം ഖത്തീഫില്‍ ഹൗസ് ഡ്രവറായി ജോലിചെയ്തു വരികയായിരുന്ന മലയാളികള്‍ തമ്മില്‍ നടന്ന വാക്കു തര്‍ക്കത്തിനൊടുവില്‍ ഒരാള്‍ക്ക് കുത്തേറ്റു. കൊല്ലം സ്വദേശിക്കാണ് പരിക്കേറ്റത്. എറണാകുളം മുവാറ്റുപുഴ സ്വദേശിയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തിപരിക്കേല്‍പ്പിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സഹോദരങ്ങളായ സ്പോണ്‍സര്‍മാരുടെ ഹൗസ് ഡ്രൈവര്‍മാരാണ് ഇരുവരും, വര്‍ഷങ്ങളായി ഒരുമിച്ച് ഒരു റൂമിലാണ് ഇരുവരും താമസിച്ചിരുന്നത്. റൂമില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് സംഭവം നടന്നത്. ബഹളം കെട്ടെത്തിയ സ്പോണ്‍സറാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ച് പോലീസിന് കൈമാറിയത്. ചികിത്സയില്‍ കഴിയുന്നയാള്‍ അപകടനില […]
Read more

ഒമാൻ സുൽത്താൻ ഒക്ടോബറിൽ യുകെ സന്ദർശിക്കും

മസ്കത്ത്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്ത മാസം ബ്രിട്ടനിൽ സന്ദർശനം നടത്തും. പശ്ചിമേഷ്യയിലെ സംഘർഷം നിലനിൽക്കുന്ന സാ​ഹചര്യത്തിൽ മസ്കത്തും ലണ്ടനും തമ്മിലുള്ള ദീർഘകാല നയതന്ത്ര ബന്ധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് ഈ സന്ദർശനം. ഒക്ടോബർ 20 മുതൽ 22 വരെ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് യുകെ സന്ദർശിക്കുമെന്നും വിൻഡ്സർ കൊട്ടാരത്തിൽ ചാൾസ് മൂന്നാമനും കാമില രാജ്ഞിയും സന്ദർശനത്തിന് ആതിഥേയത്വം വഹിക്കുമെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. […]
Read more

Recent News