Category: Breaking News

ജോലിയും തൊഴിൽ വിസയും വാഗ്ദാനം; പ്രവാസികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ഏജൻസി ഉടമ കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: യൂറോപ്യൻ രാജ്യങ്ങളിൽ ഉയർന്ന ശമ്പളമുള്ള ജോലിയും തൊഴിൽ വിസയും വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ പ്രമുഖ തൊഴിൽ ഏജൻസി ഉടമ അറസ്റ്റിൽ. ഏഷ്യക്കാരായ 25-ഓളം പ്രവാസികൾ നൽകിയ പരാതിയെ തുടർന്നാണ് നടപടി. യൂറോപ്പിൽ തൊഴിൽ അവസരങ്ങൾ വാഗ്ദാനം ചെയ്തുള്ള ഏജൻസിയുടെ പരസ്യം കണ്ടാണ് പ്രവാസികൾ ഇവരെ സമീപിച്ചത്. യോഗ്യതയ്ക്കും പ്രവൃത്തിപരിചയത്തിനും അനുസരിച്ച് ജോലി നേടിത്തരാമെന്നും വിസ ശരിയാക്കി നൽകുമെന്നും ഏജൻസി ഉടമ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഓരോ വ്യക്തിയിൽ നിന്നും 2,000 മുതൽ 2,500 […]
Read more

കട്ടിയുള്ള കരുത്താർന്ന മുടി പോകുന്നതാണ് ഏറ്റവും വേദനിപ്പിച്ചത്

ഡൽഹി : കാൻസർ സ്ഥിരീകരണത്തേക്കുറിച്ച് നേരത്തേ തുറന്നുപറഞ്ഞിട്ടുള്ളയാളാണ് സെലിബ്രിറ്റി ഷെഫായ പങ്കജ് ഭദൗരിയ. സ്തനാർബുദം സ്ഥിരീകരിച്ചുവെന്നും ധീരതയോടെ ചികിത്സയെ നേരിടുകയാണെന്നും മാസ്റ്റർഷെഫ് വിജയി കൂടിയായ പങ്കജ് പറഞ്ഞിരുന്നു. ഇപ്പോഴിതാ കീമോതെറാപ്പിയിലൂടെ കടന്നുപോകുന്നതിനേക്കുറിച്ചും പാർശ്വഫലമായി മുടികൊഴിച്ചിൽ നേരിടുന്നതിനേക്കുറിച്ചും പങ്കുവെച്ചിരിക്കുകയാണ് പങ്കജ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് പങ്കജ് ഇതേക്കുറിച്ചു വിശദമാക്കിയിരിക്കുന്നത്. രണ്ടാമത്തെ കീമോതെറാപ്പിക്കു പിന്നാലെ തന്റെ ആരോഗ്യം ക്ഷയിക്കുകയും മുടികൊഴിച്ചിൽ ആരംഭിക്കുകയും ചെയ്തുവെന്ന് പങ്കജ് പറയുന്നു. ഇതിനിടയിൽ അണുബാധയുമുണ്ടായി. പക്ഷേ മുടികൊഴിച്ചിലാണ് തന്നെ ഏറെ തളർത്തിയതെന്ന് പങ്കജ് പറയുന്നു. സമയമെടുത്താണ് […]
Read more

MDMA തെറാപ്പിക്ക് അനുമതി നൽകി ന്യൂസിലൻഡ്

ന്യൂസിലൻഡ്: ന്യൂസിലാൻഡിൽ എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി. കടുത്ത പോസ്റ്റ്-ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (PTSD) ഉള്ളവർക്ക് ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് എം.ഡി.എം.എ (MDMA) നിർദ്ദേശിക്കുന്നതിനാണ് രണ്ട് സൈക്യാട്രിസ്റ്റുകൾക്ക് വെള്ളിയാഴ്ച അനുമതി ലഭിച്ചത്. ഇതോ‌ടെ പി.ടി.എസ്.ഡി ചികിത്സയ്ക്കായി എം.ഡി.എം.എ. തെറാപ്പി ഉപയോഗിക്കുന്നതിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമായി ന്യൂസിലൻഡ്. ‌ഫാർമസ്യൂട്ടിക്കൽ റെഗുലേറ്ററി ബോഡിയായ മെഡ്സേഫ് (Medsafe) ആണ് ഇതിനുള്ള അംഗീകാരം നൽകിയത്. 2023-ൽ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി എം.ഡി.എം.എ. തെറാപ്പിക്ക് അനുമതി നൽകിയത്. ജീവിതങ്ങൾ ഇല്ലാതാക്കുകയും ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് പി.ടി.എസ്.ഡി. എന്ന് […]
Read more

മദ്യപാനം കരളിന് മാത്രമല്ല വില്ലൻ; പലതരം അർബുദങ്ങൾക്കുളള സാധ്യത കൂട്ടുന്നു

ഡൽഹി : അർബുദസാധ്യത വർധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങളിൽ പ്രധാനിയാണ് മദ്യം. മദ്യപാനം കരളിന് ഹാനികരമാണെന്നും കരൾ കാൻസർ സാധ്യത കൂട്ടുമെന്നുമൊക്കെ പലർക്കും അറിയാം. എന്നാൽ ഇവയ്ക്കൊപ്പം സ്ത്രീകളിലും പുരുഷന്മാരിലും മറ്റുചില കാൻസറുകൾക്കുള്ള സാധ്യത കൂ‌ട്ടുന്നതിൽ മദ്യത്തിന്റെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം. അർബുദസാധ്യത വർധിപ്പിക്കുന്ന അപകടസാധ്യതാ ഘടകങ്ങളിൽ പ്രധാനിയാണ് മദ്യം. മദ്യപാനം കരളിന് ഹാനികരമാണെന്നും കരൾ കാൻസർ സാധ്യത കൂട്ടുമെന്നുമൊക്കെ പലർക്കും അറിയാം. എന്നാൽ ഇവയ്ക്കൊപ്പം സ്ത്രീകളിലും പുരുഷന്മാരിലും മറ്റുചില കാൻസറുകൾക്കുള്ള സാധ്യത കൂ‌ട്ടുന്നതിൽ മദ്യത്തിന്റെ പങ്ക് […]
Read more

എച്ച്.ഐ.വി. ചികിത്സ ലളിതമാക്കാൻ ആഴ്ചയിലൊരിക്കൽ കഴിക്കാവുന്ന മരുന്ന്, ഫലപ്രദമെന്ന് നിർമാതാക്കൾ

ഡൽഹി : എച്ച്.ഐ.വി. ചികിത്സ ലളിതമാക്കാൻ ആഴ്ചയിലൊരിക്കൽ കഴിക്കാനുള്ള മരുന്ന് വികസിപ്പിച്ച് ഗവേഷകർ. ദിവസവുമെടുക്കുന്ന ആന്റിറെട്രോവൈറൽ ചികിത്സയോളം ഫലപ്രദമാണ് പുതിയ മരുന്നെന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഫാർമസ്യൂട്ടിക്കൽ കമ്പനികളായ മെർക്ക്&കോയും ഗിലിയാഡ് സയൻസസും ചേർന്നാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. ഇസ്ലത്രാവിർ (islatravir), ലെനാകപാവിർ (lenacapavir) എന്നീ രണ്ട് മരുന്നുകൾ സംയോജിപ്പിച്ചാണ് ഈ പരീക്ഷണ ഗുളിക തയ്യാറാക്കിയിരിക്കുന്നത്. മൂന്നാംഘട്ട ക്ലിനിക്കൽ ട്രയിലൊനൊടുവിലാണ് മരുന്നിന്റെ ഫലപ്രാപ്തി കണ്ടെത്തിയത്. അനുമതി ലഭിച്ചാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കുന്ന ആദ്യത്തെ എച്ച്.ഐ.വി. ഗുളികയാവും ഇത്. റിയോ […]
Read more

വ്യാജവിസ വിറ്റാൽ ശക്തമായ നടപടി

ദുബായ് : സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള വ്യാജ ഫ്രീലാൻസ് വിസ വിൽപ്പനയ്ക്കെതിരേ ദുബായിൽ ശക്തമായ നടപടി. ഇത്തരത്തിൽ വ്യാജ ഫ്രീലാൻസ് വിസകൾ വാഗ്ദാനം ചെയ്ത് ജോലി തേടുന്നവരെ കബളിപ്പിച്ച് പണം കൈപ്പറ്റിയ കേസിൽ സ്വന്തം രാജ്യത്തെ അറിയപ്പെട്ടിരുന്ന ഗായകനും സാമൂഹിക മാധ്യമ ഇൻഫ്ലുവൻസറുമായ വ്യക്തിയെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ.-ദുബായ്), ദുബായ് പോലീസിന്റെ സഹകരണത്തോടെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 പേരെ ലക്ഷ്യമിട്ട തട്ടിപ്പിൽ ഓരോരുത്തരിൽനിന്നും 7,000 മുതൽ 9,000 ദിർഹം വരെ ഇയാൾ ഈടാക്കിയതായി അധികൃതർ […]
Read more

കേരളത്തിൽ നിന്നുള്ള ആദ്യ റിയൽ എസ്‌റ്റേറ്റ് ലിസ്റ്റിങ്

പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ നേതൃത്വത്തിലുള്ള വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരി വിപണിയിലേയ്ക്ക്. പ്രാരംഭ ഓഹരി വിൽപ്പന (ഐപിഒ) സെപ്റ്റംബർ 10 -ന് ആരംഭിച്ച് സെപ്റ്റംബർ 15- ന് ഐപിഒ അവസാനിക്കുന്നു. ആങ്കർ നിക്ഷേപകർക്കായുള്ള ബിഡ്ഡിങ് ഈ മാസം ഒൻപതിനാണ്. സെപ്റ്റംബർ 18 -ന് ബിഎസ്ഇ, എൻഎൻഇ തുടങ്ങിയ ദേശീയ സ്റ്റോക് എക്‌സ്‌ചേഞ്ചുകളിൽ വീഗാലാൻഡ് ഡവലപ്പേഴ്‌സ് ഓഹരികൾ ലിസ്റ്റ് ചെയ്യും. വീഗാലാൻഡ് ഡവലപ്പേഴ്‌സാണ് കേരളത്തിൽനിന്ന് ആദ്യമായി ഓഹരി വിപണിയിൽ എത്തുന്ന റിയൽ എസ്‌റ്റേറ്റ് ഡിവലപ്പർ കമ്പനി. ഇതോടെ കൊച്ചൗസേപ്പ് […]
Read more

ക്രീക്കിൽ മുങ്ങിത്താഴ്ന്നയാളെ രക്ഷപ്പെടുത്തി; സൗദി പൗരനെ ആദരിച്ച് ദുബായ് പോലീസ്

ദുബായ് : ദുബായ് ക്രീക്കിൽ മുങ്ങിത്താഴ്ന്ന വ്യക്തിയുടെ ജീവൻ സാഹസികമായി രക്ഷപ്പെടുത്തിയ സൗദി അറേബ്യൻ പൗരന് ദുബായ് പോലീസിന്റെ ആദരം. മികച്ച സാമൂഹിക പ്രതിജ്ഞാബദ്ധതയും ധീരതയും പ്രകടിപ്പിച്ച സൗദി പൗരനായ അബ്ദുൽറസാഖ് ബിൻ സആൽ ബിൻ ജബർ അൽ റുവൈലിയെയാണ് ദുബായ് പോലീസ് പോർട്ട്‌സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി ആദരിച്ചത്. അപകടത്തിൽപ്പെട്ട വ്യക്തിയെ കണ്ട് സമയം പാഴാക്കാതെ ഉടനടി പ്രവർത്തിച്ച അബ്ദുൽറസാഖ് അൽ റുവൈലിയുടെ മാനുഷിക മൂല്യങ്ങളെയും ധൈര്യത്തെയും […]
Read more

അഡിഹെക്‌സ് സന്ദർശിച്ച് ശൈഖ് ഹംദാൻ

അബുദാബി : അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (അഡ്‌നെക്) നടക്കുന്ന 23-ാമത് അബുദാബി അന്താരാഷ്ട്ര വേട്ടയാടൽ-കുതിരപ്പന്തയ പ്രദർശനം യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശിച്ചു. രാജ്യത്തിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനും അത് വരുംതലമുറകളിലേക്ക് പകർന്നു നൽകുന്നതിനും യു.എ.ഇ. ഭരണകൂടം നൽകുന്ന പ്രാധാന്യമാണ് ഇത്തരം അന്താരാഷ്ട്ര പ്രദർശനങ്ങൾ വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘‘യു.എ.ഇയുടെ പാരമ്പര്യം നമ്മുടെ ദേശീയ […]
Read more

വിപണിയെ അതിന്റെ വഴിക്ക് വിടില്ല; സവാള വില നിയന്ത്രിക്കാൻ ശക്തമായ ഇടപെടലുമായി സർക്കാർ

തിരുവനന്തപുരം: സവാള വിലവർധനയിൽ ജനങ്ങൾക്ക് ആശ്വാസമൊരുക്കാൻ ശക്തമായ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി. ഇതിന്റെ ഭാഗമായി നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും. ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കും. […]
Read more

Recent News