Category: Breaking News

ജിസിസിയിലെ സിവിൽ ഡിഫൻസ് മേധാവികളുടെ മീറ്റിങ്

റിയാദ്: റിയാദിൽ നടന്ന ജിസിസി രാജ്യങ്ങളിലെ സിവിൽ ഡിഫൻസ് മേധാവികളുടെ വാർഷിക യോ​ഗത്തിൽ പങ്കെടുത്ത് സൗദി സിവിൽ ഡിഫൻസ്. സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടർ മേജർ ജനറൽ ഡോ. ഹമ്മൂദ് അൽ ഫറജ് പങ്കെടുത്തു. ബഹ്റൈന്റെ അദ്ധ്യക്ഷതയിലാണ് യോ​ഗം ചേർന്നത്. ജിസിസി രാജ്യങ്ങൾക്കിടയിൽ സിവിൽ ഡിഫൻസ് മേഖലയിലുള്ള പരസ്പര സഹകരണത്തിന്റെ വിവിധ വിഷയങ്ങൾ യോഗം ചർച്ച ചെയ്തു. കൂടാതെ സിവിൽ ഡിഫൻസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രിമാർ കൈക്കൊണ്ട തീരുമാനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി.
Read more

ഭാരത് മാതാ കോളേജ് മോർഫിംഗ് കേസ്: കൂടുതൽ പേർക്ക് പങ്കെന്ന് വിദ്യാർത്ഥികൾ

കൊച്ചി:അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് അശ്ലീല ദൃശ്യങ്ങളാക്കി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. സൈബർ പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക സംഘത്തിന്റെ പ്രവർത്തനങ്ങൾക്ക് തൃക്കാക്കര എ.സി.പിയാണ് മേൽനോട്ടം വഹിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃക്കാക്കര ഭാരത് മാതാ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയായ ശ്രീഹരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ […]
Read more

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതിയുമായി ദമ്പതികൾ

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് പരാതി. ഒരു വയസുള്ള കുട്ടിയുടെ ശരീരത്തിൽ സൂചി കണ്ടെത്തിയെന്നാണ് പരാതി. കോഴിക്കോട് സ്വദേശി അഞ്ജു വിനീഷാണ് പരാതിക്കാരി. അഞ്ജുവിന്റെ കുഞ്ഞിന്റെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയില്‍ സംഭവിച്ചതാണെന്നാണ് ആരോപണം. കുഞ്ഞ് ഒരു വര്‍ഷത്തോളം വേദന സഹിച്ചെന്നും മാതാപിതാക്കള്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിന് മാതാപിതാക്കൾ പരാതി നൽകി. പരാതിയിൽ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ […]
Read more

മയക്കുമരുന്ന് കടത്താൻ ശ്രമം; സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലേക്ക് വൻ തോതിൽ ആംഫെറ്റാമിൻ ഗുളികകൾ കടത്താൻ ശ്രമിച്ച കേസിൽ സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കി. മുഹമ്മദ് ബിൻ നാഫിഅ് ബിൻ റാക്കാൻ അൽ ഷമ്മരി എന്നയാളാണ് ശിക്ഷക്ക് വിധേയനായത്. സുരക്ഷാ വിഭാഗം പിടികൂടിയ പ്രതിക്കെതിരെയുള്ള കുറ്റങ്ങൾ അന്വേഷണത്തിൽ തെളിയുകയും തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിചാരണ വേളയിൽ കുറ്റം സ്ഥിരീകരിച്ചതിനെ തുടർന്ന് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയായിരുന്നു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ഈ വിധി ശരിവെക്കുകയും, തുടർന്ന് റോയൽ […]
Read more

ബാങ്കോക്കിലേക്ക് നേരിട്ടുള്ള സർവീസ് ആരംഭിച്ച് റിയാദ് എയർ

സൗദി: സൗദിയുടെ റിയാദ് എയർ ബാങ്കോക്കിലേക്ക് വിമാനസർവീസ് ആരംഭിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ബാങ്കോക്കിലെ സുവർണഭൂമി എയർപോർട്ടിലേക്കുള്ള ആദ്യവിമാന സർവീസ് ഔദ്യോ​ഗികമായി ഉദ്ഘാടനം ചെയ്തു. ഈ സർവീസ് സൗദിയും തായ്ലാന്റും തമ്മിലുള്ള വ്യോമബന്ധത്തെ കൂടുതൽ ശക്തിപ്പെടുത്തും. വ്യാപാരം, ടൂറിസം, സാംസ്കാരിക കൈമാറ്റം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഇരു നഗരങ്ങൾക്കുമിടയിലുള്ള യാത്രാസൗകര്യം വർധിപ്പിക്കാനും ഇത് സഹായിക്കും. സൗദി വിപണിയിലും മിഡിൽ ഈസ്റ്റ് മേഖലയിലുമുള്ള പ്രവർത്തനം വിപുലീകരിക്കാൻ അനുയോജ്യമായ സമയത്താണ് ഈ പുതിയ സർവീസ് എത്തിയിരിക്കുന്നതെന്ന് തായ്‌ലന്റ് […]
Read more

ഡിജിറ്റൽ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിന് കമ്പനികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് സൗദി

റിയാദ്: രാജ്യത്തെ ആദ്യ ദേശീയ മാലിന്യ സംസ്കരണ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമായി യോഗ്യതയുള്ള കമ്പനികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം, നാഷണൽ സെന്റർ ഫോർ പ്രൈവറ്റൈസേഷൻ, എൻവയോൺമെന്റ് ഫണ്ട് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി. പൊതു-സ്വകാര്യ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 11 വർഷത്തേക്കാണ് പദ്ധതിയുടെ കരാർ കാലാവധി നൽകുന്നത്. 7 പ്രധാന ബിസിനസ് ആപ്ലിക്കേഷനുകളും 37 ഡിജിറ്റൽ ഘടകങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ സമഗ്ര ദേശീയ പ്ലാറ്റ്‌ഫോം. വിവരസാങ്കേതികവിദ്യ, പരിസ്ഥിതി സേവനങ്ങൾ, ഉപദേശം, ടെലികോം, […]
Read more

60 കിലോമീറ്ററിന്​ മുകളിലാണോ വേഗം; ഇ സ്​കൂട്ടർ പൊലീസ്​ കൊണ്ടു​പോകും

ദുബൈ: ദുബൈയിൽ അപകടകരമായും അമിത വേഗതയിലും ഇ- സ്കൂട്ടറുകൾ ഓടിക്കുന്നവർക്കെതിരെ നടപടിയുമായി പൊലീസ്​. ദുബൈയിലെ പൊതുനിരത്തുകളിൽ 60 കിലോമീറ്ററിന് മുകളിൽ വേഗത്തിൽ ഇ-സ്കൂട്ടർ ഓടിക്കുന്നതിനോട് വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ദുബൈ പൊലീസ്​ ഗതാഗത വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ ബിൻ സുവൈദാൻ വ്യക്തമാക്കി. അനുമതിയുള്ള റൂട്ടുകളിൽ ഇ-സ്കൂട്ടറുകളുടെ പരമാവധി വേഗം മണിക്കൂറിൽ 20 കിലോമീറ്ററാണ്. അമിത വേഗത്തിലും അപകടകരമായ രീതിയിലും വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെയാണ്​ നടപടി സ്വീകരിക്കുന്നത്​. ഈ വർഷം ഇതുവരെ 13,657 ഇ-സ്കൂട്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്. അപകടങ്ങൾ കുറയ്ക്കുകയും മരണങ്ങളും […]
Read more

വ്യാജന്​ പൂട്ടിട്ട് യുഎഇ

ദുബൈ: വ്യാജ ഉൽപന്നങ്ങൾക്കെതിരെ നടപടി കർക്കശമാക്കി യുഎഇ. വ്യാജമോ മായംചേർത്തതോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപന്നങ്ങൾ വിൽപനയിൽനിന്ന് പിൻവലിക്കാൻ വിതരണക്കാർക്ക് ഇനി 24 മണിക്കൂർ മാത്രം. വീഴ്ച വരുത്തിയാൽ അധികൃതർ നേരിട്ട് ഉൽപന്നങ്ങൾ പിടിച്ചെടുക്കും. ഇതിനുള്ള ചെലവ് വ്യാപാരികളിൽനിന്ന് ഈടാക്കും.വ്യാജമെന്നും സുരക്ഷിതമല്ലാത്തതെന്നും കണ്ടെത്തിയാൽ​ ഉൽപന്നങ്ങൾ വിപണിയിൽ നിന്ന്​ പിൻവലിക്കാൻ 24 മണിക്കൂർ സമയം മാത്രമാണ്​ അനുവദിച്ചിട്ടുള്ളത്​. അപകടകരമാണെന്ന്​ കണ്ടെത്തിയാൽ അതിന്​ മുമ്പ്​ തന്നെ പിൻവലിക്കണം. ഉൽപന്നങ്ങൾ പിൻവലിക്കുന്നതിനൊപ്പം പിൻവലിച്ചതായി ജനങ്ങളെ അറിയിക്കുന്ന രീതിയിൽ ഇംഗ്ലീഷിലും അറബിയിലും അറിയിപ്പ്​ നൽകുകയും […]
Read more

സാഹസിക യാത്രകൾക്കായി സൗദി പ്രത്യേക ലൈസൻസ് അനുവദിക്കും

റിയാദ്: രാജ്യത്തിനകത്തും വിദേശത്തും നടത്തുന്ന സാഹസിക യാത്രകൾ സുരക്ഷിത മാക്കുകയാണ് ലക്ഷ്യം. വകുപ്പുകളുമായി ഏകോപനം നടത്തി അപേക്ഷകൾ പരിശോധിച്ച ശേഷം ആയിരിക്കും അനുമതി നൽകുക. സാഹസിക യാത്രകൾക്കൊപ്പം പരിസ്ഥിതി പര്യവേക്ഷണവും ഉത്തരവാദിത്തത്തോടെയുള്ള സുസ്ഥിര യാത്രാ സംസ്കാരവും പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘അൽ റഹാല’ എന്ന പേരിലുള്ള സേവനം റയാദി പ്ലാറ്റ്‌ഫോമിലൂടെയാണ് ലഭ്യമാക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തും സംഘടിപ്പിക്കുന്ന സാഹസിക യാത്രകൾക്കാണ് ലൈസൻസ് ബാധകമാവുക. യാത്രാ അനുമതിക്കായി പ്ലാറ്റ്‌ഫോമിലൂടെ അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി അപേക്ഷകൾ പരിശോധിച്ച […]
Read more

ദീർഘകാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി

റിയാദ്: റിയാദിൽ ദീർഘകാലം പ്രവാസിയും പ്രമുഖ സാമൂഹിക-ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ പരേതനായ ഹംസയുടെ മകൻ കെ.എച്ച്. സിദ്ദീഖ് (58) നിര്യാതനായി. കുറച്ചു കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 30 വർഷത്തോളം റിയാദിൽ പ്രവാസിയായിരുന്ന അദ്ദേഹം 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ സുപരിചിതനും പ്രവാസി ക്ഷേമപ്രവർത്തനങ്ങളിൽ എപ്പോഴും മുൻപന്തിയിലുമുണ്ടായിരുന്നു അദ്ദേഹം. പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: ഷഫീന. […]
Read more

Recent News