Category: Breaking News

പേര് വെട്ടാൻ സൗദി, ജൂലൈ ഒന്നുമുതൽ കര്‍ശന നടപടി

റിയാദ്: സൗദി അറേബ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത പ്രവാസി തൊഴിലാളികൾക്കെതിരെ കടുത്ത നടപടിയുമായി മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം. വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞ് മൂന്ന് മാസത്തിലധികമായ തൊഴിലാളികളെ തൊഴിലുടമയുടെ റെക്കോർഡുകളിൽ നിന്ന് ജൂലൈ ഒന്ന് മുതൽ ഔദ്യോഗികമായി നീക്കം ചെയ്യും. മന്ത്രാലയത്തിന് കീഴിലുള്ള ‘ക്വിവ’ (Qiwa) പ്ലാറ്റ്‌ഫോം വഴിയാണ് ഈ നടപടികൾ ആരംഭിക്കുന്നത്. സ്റ്റാറ്റസ് നിയമാനുസൃതമാക്കാൻ അനുവദിച്ച സമയപരിധി അവസാനിക്കാൻ ഇനി രണ്ടു ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തൊഴിലുടമകൾക്ക് തൊഴിലാളികളുടെ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിനോ, […]
Read more

വാര്‍ വിവാദത്തില്‍ മുങ്ങി ജര്‍മ്മനിയുടെ പുറത്താകല്‍; വിമര്‍ശനവുമായി അലന്‍ ഷിയറര്‍

ഹൂസ്റ്റണ്‍: 2026 ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിരുന്നു ജര്‍മനി. പരാഗ്വെയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ജര്‍മനി പരാജയപ്പെടുന്നത്. മത്സരത്തിനിടെ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. എന്നാല്‍ അധിക സമയത്ത് ജോനാഥന്‍ താഹ് നേടിയ ഗോള്‍ വാര്‍ പരിശോധനയിലൂടെ റദ്ദാക്കിയതാണ് ജര്‍മ്മന്‍ ക്യാമ്പില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ടാഹ് ഹെഡറിലൂടെ ജര്‍മ്മനിയെ മുന്നിലെത്തിച്ചെന്ന് കരുതിയ നിമിഷം. എന്നാല്‍, ഗോള്‍ നേടുന്നതിന് തൊട്ടുമുമ്പ് ജര്‍മ്മന്‍ താരം വാല്‍ഡെമാര്‍ ആന്റണ്‍, പരാഗ്വെ […]
Read more

ജർമനി പുറത്തായതിന് ‘വാർ’ തീരുമാനത്തെ കുറ്റം പറയാനില്ലെന്ന് ക്യാപ്റ്റൻ

ന്യൂയോര്‍ക്ക്: ലോകകപ്പിൽ മുൻ ലോക ചാമ്പ്യന്മാരായ ജർമനി പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാഗ്വേയോട് തോറ്റ് പുറത്തായതില്‍ വിവാദമായ വാര്‍ തീരുമാനത്തെയോ റഫറിയെയോ കുറ്റം പറയാനില്ലെന്ന് നായകന്‍ ജോഷ്വാ കിമ്മിച്ച്. മത്സരത്തിന്‍റെ അധികസമയത്ത് ജർമൻ ഡിഫൻഡർ ജൊനാഥൻ ടാഹ് നേടിയ ഹെഡ്ഡർ ഗോൾ വാർ പരിശോധനയ്ക്ക് ശേഷം റഫറി നിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചെങ്കിലും മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കിമ്മിച്ച് ടീമിന്‍റെ മോശം പ്രകടനത്തെയാണ് വിമർശിച്ചത്. ഇന്നത്തെ തോൽവിക്ക് റഫറിയെയോ പെനാൽറ്റി ഷൂട്ടൗട്ടിലെ നിർഭാഗ്യത്തെയോ കുറ്റം പറയാൻ ആരും […]
Read more

നോക്കൗട്ടിൽ ഇന്ന് ഐവറി കോസ്റ്റ്-നോർവേ തീപാറും പോരാട്ടം

ടെക്സസ്: ലോകകപ്പിൽ പ്രീ-ക്വാർട്ടർ ബർത്ത് ലക്ഷ്യമിട്ട് വമ്പന്മാർ മാറ്റുരയ്ക്കുമ്പോൾ ഫുട്ബോൾ ലോകം ഇന്ന് ഉറ്റുനോക്കുന്നത് അമേരിക്കയിലെ ടെക്സസിലേക്കാണ്. റൗണ്ട് ഓഫ് 32-ലെ നിർണ്ണായക പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് യൂറോപ്യൻ ശക്തികളായ നോർവേയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 10:30-ന് ടെക്സസിലെ ഡാലസ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവരെ പ്രീ-ക്വാർട്ടറിൽ കാത്തിരിക്കുന്നത് മുൻ ചാമ്പ്യന്മാരായ ബ്രസീലാണ്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇക്വഡോറിനെയും […]
Read more

ഓറഞ്ച് പടയെ വീഴ്ത്തി മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

ന്യൂയോര്‍ക്ക്: ലോകകപ്പ് വേദികളിൽ നെതർലൻഡ്സിനെ വേട്ടയാടുന്ന പെനാൽറ്റി ഷൂട്ടൗട്ട് ശാപം ഇത്തവണയും ഒഴിഞ്ഞുപോയില്ല. ലോകകപ്പിന്‍റെ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ മുൻ റണ്ണേഴ്സ് അപ്പുകളായ നെതർലൻഡ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തി മൊറോക്കോ പ്രീ-ക്വാർട്ടറിലേക്ക് മാർച്ച് ചെയ്തു. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2നാണ് മൊറോക്കോ ജയിച്ചുകയറിയത്. ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്സ് മൂന്ന് കിക്കുകള്‍ പാഴാക്കിയപ്പോള്‍ മൊറോക്കോ രണ്ട് കിക്കുകള്‍ നഷ്ടമാക്കി. […]
Read more

പൃഥ്വിരാജ്- പാർവതി തിരുവോത്ത് കോമ്പോ; ‘ഐ നോബഡി’യ്ക്ക് ഇനി പത്ത് നാൾ മാത്രം

കൊച്ചി : പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ തിയറ്ററുകളിലേക്ക് എത്താൻ ഇനി പത്ത് ദിവസം മാത്രം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള കൗണ്ട്ഡൗൺ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ജൂലൈ 9ന് ചിത്രം തിയറ്റിലെത്തും. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിൽ എത്തുന്ന സിനിമയാകുമിതെന്നാണ് സൂചന. ജേക്സ് ബിജോയാണ് സംഗീതം […]
Read more

ബാലയ്യയ്ക്ക് നന്ദി പറഞ്ഞ് മംമ്ത മോഹൻദാസ്

കൊച്ചി : നടൻ നന്ദമൂരി ബാലകൃഷ്ണയുടെ ബസവതാരകം ഇന്തോ- അമേരിക്കൻ കാൻസർ ആശുപത്രിയുടെ ഇരുപത്തി അഞ്ചാം വാർഷികത്തിൽ പങ്കെടുത്ത് നടി മംമ്ത മോഹൻദാസ്. കാൻസർ അതിജീവന കഖ പങ്കുവയ്ക്കാൻ തനിക്കും ഒരവസരം നൽകിയ ബാലയ്യയ്ക്ക് നന്ദി പറഞ്ഞ മംമ്ത, ചില പോരാട്ടങ്ങൾ യാഥാർത്ഥ്യമാണെന്നും പ്രതീക്ഷ ഉറപ്പായും ഉണ്ടെന്നും പറഞ്ഞു. എൻടി രാമറാവു ആരംഭിച്ച ആശുപത്രിയാണ് മകൻ കൂടിയായ ബാലയ്യ ഏറ്റെടുത്ത് നടത്തുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന നിരവധി പേർക്ക് ആശുപത്രി സഹായകമായി മാറുന്നുണ്ട്. “ജീവിതത്തിലെ ചില പോരാട്ടങ്ങൾ […]
Read more

നക്ഷത്രയ്‌ക്കെതിരെ സായ് കൃഷ്ണ

കൊച്ചി : കാൻസർ ബാധിതയായി കഴിയുന്ന രേണു സുധിയെ സഹായിച്ചതുമായി ബന്ധപ്പെട്ട് സായ് കൃഷ്ണ എന്ന സീക്രട്ട് ഏജന്റിനെതിരെ ലക്ഷ്മി നക്ഷത്ര നടത്തിയ പരാമർശം ഏറെ ശ്രദ്ധ നേടിയിരുന്നു. ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണം എന്നായിരുന്നു സായ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ‘പല പ്രമുഖരും പറഞ്ഞിട്ടുണ്ടല്ലോ ചില കാര്യങ്ങൾ അറിയിച്ച് തന്നെ ചെയ്യണമെന്ന്’ എന്ന് പറഞ്ഞ ലക്ഷ്മി, തന്റെ പെർഫ്യൂം വീഡിയോ അങ്ങനെ ചെയ്തതാണെന്നും പറഞ്ഞു. ഇപ്പോഴിതാ ലക്ഷ്മിയ്ക്ക് മറുപടിയുമായി സായ് എത്തിയിരിക്കുകയാണ്. ലക്ഷ്മി വീഡിയോ […]
Read more

ഭരത് മഞ്ജിരാജുവിന്‍റെ സം​ഗീതം; ‘ഓ സുകുമാരി’യിലെ ​ഗാനം എത്തി

കൊച്ചി : തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം “ഓ സുകുമാരി” യിലെ വെഡ്ഡിം​ഗ് ആന്തം പുറത്ത്. യാദിയുടെ കല്യാണത്തിൽ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രാജ് പെരിയാർ വരികൾ രചിച്ച ഗാനം ആലപിച്ചത് യദുകൃഷ്ണൻ ആണ്. ഭരത് മഞ്ജിരാജു ആണ് ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ഭരത് ദർശൻ ആണ്. ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ മഹേശ്വര റെഡ്ഡി […]
Read more

പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റു, ഏഴ് കുറുനരികൾ ചത്തു

കൊച്ചി: പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഏഴ് കുറുനരികൾ ചത്തു. അങ്കമാലി നഗരസഭയിലെ പതിനാലാം വാർഡിൽ തിരുനായത്തോട് ഭാഗത്ത് ശബരി റെയിൽപാതയോട് ചേർന്നുള്ള പാടശേഖരത്തിലാണ് സംഭവം. കാറ്റിലും മഴയിലും വൈദ്യുതി ലൈൻ പൊട്ടി വീണതാണെന്നാണ് പ്രാഥമിക വിവരം. വാർഡ് കൗൺസിലർ കെ ആർ സുബ്രൻ അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ഡോക്ടർ ഉൾപ്പെട്ട സംഘം പരിശോധന പൂർത്തിയാക്കിയ ശേഷം കുറുനരികളുടെ ജഡം സമീപത്തെ പുറമ്പോക്ക് ഭൂമിയിൽ സംസ്കരിച്ചു.
Read more

Recent News