കൊച്ചി : പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ‘ഐ നോബഡി’ തിയറ്ററുകളിലേക്ക് എത്താൻ ഇനി പത്ത് ദിവസം മാത്രം. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ടുള്ള കൗണ്ട്ഡൗൺ പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തു. ജൂലൈ 9ന് ചിത്രം തിയറ്റിലെത്തും. റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ സുപ്രിയ മേനോനാണ് നിർമ്മിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറിൽ എത്തുന്ന സിനിമയാകുമിതെന്നാണ് സൂചന. ജേക്സ് ബിജോയാണ് സംഗീതം ഒരുക്കുന്നത് എന്നതാണ് ഐ നോബഡിയുടെ മറ്റൊരു ഹൈലൈറ്റ്. എന്ന് നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ്- പാർവതി തിരുവോത്ത് കോമ്പോ; ‘ഐ നോബഡി’യ്ക്ക് ഇനി പത്ത് നാൾ മാത്രം
