Category: Breaking News

‘സഫാപാർക്ക് ടു’ എ.ഐ സഹായത്തോടെ പുനർനിർമിക്കാൻ ഒരുങ്ങുന്നു

ദുബൈ: ദുബൈ നഗരത്തിലെ ‘സഫാപാർക്ക് ടു’ എ.ഐ സഹായത്തോടെ പുനർനിർമിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള എ.ഐ ഡിസൈൻ കണ്ടെത്താൻ മൽസരം പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. മികച്ച ഡിസൈൻ സമർപ്പിക്കുന്നവർക്ക് ഒരുലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. ലോകത്ത് ആദ്യമായാണ് എ.ഐ. സഹായത്തോടെ പാർക്ക് നിർമിക്കാൻ ഒരുങ്ങുന്നത്. ദുബൈ കിരിടാവകാശി ശൈഖ് ഹംദാന്റെ നിർദേശപ്രകാരമാണ് പദ്ധതി. മികച്ച ഡിസൈന് ഒരു ലക്ഷം ദിർഹം ഉൾപ്പെടെ മൊത്തം രണ്ട് ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളാണ് ചലഞ്ചിലെ ജേതാക്കൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ, ഗവേഷകർ, ഡിസൈനർമാർ,നഗരാസൂത്രകർ, സ്റ്റാർട്ടപ്പുകൾ, […]
Read more

കൈക്കൂലി വിരുദ്ധ നിയമം കൂടുതൽ കർശനമാക്കി ഒമാൻ

മസ്കത്ത്: കൈക്കൂലി വിരുദ്ധ നിയമത്തിൽ നിർണായക ഭേദഗതികൾ നടപ്പാക്കി ഒമാൻ. രാജകീയ ഉത്തരവ് പ്രകാരം സ്വകാര്യ മേഖലയെയും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി. കൈക്കൂലി വാങ്ങുന്നവർക്ക് ഒരു വർഷം മുതൽ മൂന്ന് വർഷം വരെ തടവും, കൈപ്പറ്റിയതോ വാഗ്ദാനം ചെയ്തതോ ആയ ആനുകൂല്യത്തിന്റെ മൂല്യത്തിൽ കുറയാത്ത പിഴയും ലഭിക്കും. കുറ്റം അധികൃതർ കണ്ടെത്തുന്നതിന് മുമ്പ് കൈക്കൂലി നൽകിയയാളോ ഇടനിലക്കാരനോ സ്വമേധയാ വിവരം അറിയിച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകാനുമാകും. പുതിയ വ്യവസ്ഥകൾ പ്രകാരം, സ്വകാര്യ കമ്പനികൾ, സ്ഥാപനങ്ങൾ, ഒമാനിൽ പ്രവർത്തിക്കുന്ന […]
Read more

സാമ്പത്തിക കുതിപ്പിൽ സൗദി: 2026 ആദ്യ പാദത്തിൽ വ്യാപാര മിച്ചം 9,000 കോടി റിയാൽ കടന്നു

റിയാദ്: 2026ന്റെ തുടക്കത്തിൽ സാമ്പത്തിക രംഗത്ത് വൻ മുന്നേറ്റവുമായി സൗദി അറേബ്യ. ഈ വർഷത്തെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ വിദേശ വ്യാപാര മിച്ചം 9,050 കോടി റിയാൽ ആയി ഉയർന്നു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സാണ് പുതിയ കണക്കുകൾ അധികൃതർ പുറത്തുവിട്ടത്. 2025ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 43.7 ശതമാനത്തിന്റെ വൻ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ 5,650 കോടി റിയാലായിരുന്ന വ്യാപാര മിച്ചം, വെറും മൂന്ന് മാസം കൊണ്ട് 60 ശതമാനം […]
Read more

മന്നൂർക്കോണം, ചിറ്റീപ്പാറ ഉന്നതികളിൽ നേരിട്ടെത്തി മന്ത്രി കെ.എ. തുളസി

തിരുവനന്തപുരം: തൊളിക്കോട് ഗ്രാമപഞ്ചായത്ത് പരിധിയിലുൾപ്പെടുന്ന മന്നൂർക്കോണം, ചെറുവക്കോണം, ചിറ്റീപ്പാറ ഉന്നതികൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വികസന വകുപ്പ് മന്ത്രി കെ.എ. തുളസി നേരിട്ടെത്തി സന്ദർശിച്ചു. ഈ മേഖലകളിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വിവിധ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തുന്നതിന്റെ ഭാഗമായായിരുന്നു മന്ത്രിയുടെ സന്ദർശനം. ഉന്നതികളിലെ വീടുകൾ നേരിട്ട് സന്ദർശിച്ച മന്ത്രിയോട് കാണിമൂപ്പന്മാരും പ്രൊമോട്ടർമാരും പ്രദേശവാസികളും തങ്ങളുടെ ആവശ്യങ്ങൾ പങ്കുവെച്ചു. കുടിവെള്ള ലഭ്യത, റോഡ് വികസനം ഉൾപ്പെടെ പ്രദേശത്തെ പ്രധാന അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ ജനങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. […]
Read more

ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ള 3,00,101 കുട്ടികൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകി

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിലെ അഞ്ച് വയസിന് താഴെയുള്ള 3,00,101 കുട്ടികൾക്ക് ആദ്യ ദിനം പോളിയോ തുള്ളിമരുന്ന് നൽകി. ജില്ലയില്‍ സജ്ജമാക്കിയ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകള്‍, ബസ് സ്റ്റാൻഡുകൾ, റെയില്‍വേ സ്റ്റേഷനുകൾ, ട്രാൻസിറ്റ് കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള 66 പ്രത്യേക ബൂത്തുകൾ, 34 മൊബൈല്‍ ടീമുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം പൂർത്തിയാക്കിയത്. ജില്ലയിൽ അഞ്ചു വയസിൽ താഴെയുള്ള ആകെ 3,92,466 കുട്ടികളിൽ 76.47 ശതമാനം പേരാണ് ആദ്യ ദിനം പോളിയോ […]
Read more

കാര്‍ഷിക യന്ത്രോപകരണങ്ങള്‍ സബ്സിഡി നിരക്കില്‍ സ്വന്തമാക്കാം; ജൂലൈ ഒന്നു മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ യന്ത്രവത്ക്കരണം കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി നടപ്പിലാക്കുന്ന ‘സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍’പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂലൈ ഒന്നിന് രാവിലെ 11 മുതല്‍ ഓഗസ്റ്റ് മൂന്നുവരെ സ്വീകരിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക യന്ത്രങ്ങള്‍, വിളവെടുപ്പ് യന്ത്രങ്ങള്‍, വിള സംസ്‌കരണ ഉപകരണങ്ങള്‍, മൂല്യവര്‍ധിത ഉല്‍പ്പന്ന നിര്‍മ്മാണ ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് 40 മുതല്‍ 50 ശതമാനം വരെ സബ്സിഡി ലഭിക്കും. കര്‍ഷക സംഘങ്ങള്‍, […]
Read more

സുഖത്തിന്റെ വേദനയിലുപരി രേണുവിനെ വേദനിപ്പിക്കുന്നത് തെറി വിളികളും, ശാപവാക്കുകളുമാവാം

കൊച്ചി : കാൻസർ ബാധിതയായി ചികിത്സയിൽ കഴിയുന്ന രേണു സുധിയെ കുറിച്ച് നടി സീമ ജി നായർ. രേണുവിനെ ഫോളോ ചെയ്യുന്ന വ്യക്തിയായിരുന്ന താനെന്നും പക്ഷെ കാൻസർ ആണെന്നറിഞ്ഞ ദിവസം മുതൽ അവരെ വിളിക്കാനും, കാര്യങ്ങൾ അറിയാനും ശ്രമിച്ചുവെന്നും സീമ പറയുന്നു. കഴിഞ്ഞ ദിവസം രേണുവിന്റെ അടുത്ത് പോയിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രേണുവിനെതിരായ നെഗറ്റീവ് കമന്റ് മനസ്സിനെ വല്ലാതെ അലോസരപെടുത്തിയെന്ന് പറഞ്ഞ സീമ, അസുഖത്തിന്റെ വേദനയിലുപരി രേണുവിനെ വേദനിപ്പിക്കുന്നത് ഈ തെറി വിളികളും, ശാപവാക്കുകളുമാവാമെന്നും പറഞ്ഞു. കഴിഞ്ഞ […]
Read more

സ്നേഹത്തിന് മുന്നിൽ കടപ്പെട്ടിരിക്കുന്നുവെന്ന് സുരേഷ് ​ഗോപി

കൊച്ചി : പിറന്നാൾ ദിനത്തിൽ പോസ്റ്റുമായി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ​ഗോപി. കഴിഞ്ഞ ദിവസം ആയിരുന്നു സുരേഷ് ​ഗോപിയുടെ 68-ാം പിറന്നാൾ. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് അഘോഷിക്കുന്നതിന്റെ ഫോട്ടോയ്ക്കൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നുവെന്ന് കുറിച്ച സുരേഷ് ​ഗോപി, നിങ്ങളുടെ വലിയ സ്നേഹത്തിന് മുന്നിൽ ഞാൻ എപ്പോഴും കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞു. “ജീവിതമെന്ന മഹായാത്രയിൽ 68 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു. കടന്നുപോയ വഴികളിലെല്ലാം എന്നെ താങ്ങിനിർത്തിയതും, ഇന്ന് ഞാൻ കാണുന്ന എന്നെ രൂപപ്പെടുത്തിയതും നിങ്ങൾ നൽകിയ […]
Read more

പുതുമുഖ ബാലതാരം കേന്ദ്ര കഥാപാത്രം; ‘സിദ്ധു’ പ്രദര്‍ശനത്തിന്

കൊച്ചി : പുതുമുഖ ബാലതാരം ആദി കേശവയെ പ്രധാന കഥാപാത്രമാക്കി അജിത് പൂജപ്പുര കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന “സിദ്ധു” എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. സമകാലിക സമൂഹത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ കോർത്തിണക്കി, ഒരു സ്കൂൾ വിദ്യാർത്ഥിയായ സിദ്ധുവിന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഹൃദയസ്പർശിയായ മുഹൂർത്തങ്ങളും ചിന്തിപ്പിക്കുന്ന സംഭവവികാസങ്ങളും ഒത്തുചേരുന്ന ഈ ചിത്രം കുടുംബപ്രേക്ഷകർക്കും യുവതലമുറയ്ക്കും ഒരുപോലെ പ്രിയങ്കരമാകുമെന്നാണ് പ്രതീക്ഷ. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന തരത്തിൽ ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് […]
Read more

ഇന്ത്യക്കെതിരെ ടി20 പരമ്പര തൂത്തുവാരി അയര്‍ലന്‍ഡ്

ബെല്‍ഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ടി20 പരമ്പരയില്‍ തൂത്തുവാരി അയര്‍ലന്‍ഡ്. രണ്ടാം മത്സരത്തില്‍ ഒരു റണ്ണിന് ജയിച്ചതോടെയാണ് അയര്‍ലന്‍ഡ് ചരിത്ര പരമ്പര സ്വന്തമാക്കിയത്. ബെല്‍ഫാസ്റ്റ്, സിവില്‍ സര്‍വീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ട്ടെ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 53 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുക്കന്‍ സാധിച്ചത്. തിലക് വര്‍മയാണ് (46 പന്തില്‍ 55) ഇന്ത്യയുടെ ടോപ് […]
Read more

Recent News