ദുബൈ: ദുബൈ നഗരത്തിലെ ‘സഫാപാർക്ക് ടു’ എ.ഐ സഹായത്തോടെ പുനർനിർമിക്കാൻ ഒരുങ്ങുന്നു. ഇതിനായുള്ള എ.ഐ ഡിസൈൻ കണ്ടെത്താൻ മൽസരം പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ മുനിസിപ്പാലിറ്റി. മികച്ച ഡിസൈൻ സമർപ്പിക്കുന്നവർക്ക് ഒരുലക്ഷം ദിർഹമാണ് ഒന്നാം സമ്മാനം. ലോകത്ത് ആദ്യമായാണ് എ.ഐ. സഹായത്തോടെ പാർക്ക് നിർമിക്കാൻ ഒരുങ്ങുന്നത്. ദുബൈ കിരിടാവകാശി ശൈഖ് ഹംദാന്റെ നിർദേശപ്രകാരമാണ് പദ്ധതി. മികച്ച ഡിസൈന് ഒരു ലക്ഷം ദിർഹം ഉൾപ്പെടെ മൊത്തം രണ്ട് ലക്ഷം ദിർഹമിന്റെ സമ്മാനങ്ങളാണ് ചലഞ്ചിലെ ജേതാക്കൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. വിദ്യാർഥികൾ, ഗവേഷകർ, ഡിസൈനർമാർ,നഗരാസൂത്രകർ, സ്റ്റാർട്ടപ്പുകൾ, എ.ഐ. മേഖലയിലെ പുത്തൻ ആശയമുള്ളവർ എന്നിവർക്കെല്ലാം ഈ ചലഞ്ചിൽ പങ്കെടുക്കാം. ആഗസ്റ്റ് 15 വരെയാണ് ഡിസൈൻ സമർപ്പിക്കാനുള്ള അവസാന തീയതി എന്ന അധികൃതർ വ്യക്തമാക്കി.
‘സഫാപാർക്ക് ടു’ എ.ഐ സഹായത്തോടെ പുനർനിർമിക്കാൻ ഒരുങ്ങുന്നു
