Category: Breaking News

ഒരു സെൻട്രൽ ജയിൽ കൂടി വേണമെന്ന് ആഭ്യന്തരമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ഒരു സെൻട്രൽ ജയിൽ കൂടി ആവശ്യമുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമഗ്രമായ ജയിൽ പരിഷ്‌കരണത്തിന് സർക്കാർ നടപടികൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജയിൽ ആസ്ഥാനത്ത് കേരളത്തിലെ മൂന്ന് ജയിൽ ഡിഐജിമാരും ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചകൾക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി. തടവുപുള്ളികളെ നല്ല മാർഗത്തിലേക്ക് നയിക്കുന്ന തെറ്റുതിരുത്തൽ കേന്ദ്രങ്ങളായാണ് കേരളത്തിലെ ജയിലുകൾ പ്രവർത്തിക്കുന്നത്. തടവുപുള്ളികളുടെ എണ്ണം കൂടുകയാണ്. അതിനാൽ ഒരു സെൻട്രൽ ജയിലിന്റെ കൂടി ആവശ്യം സംസ്ഥാനത്തുണ്ട്. ആധുനികവത്കരണത്തിന്റെ പാതയിലൂടേയും ജയിലുകൾ മുന്നോട്ടുപോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. […]
Read more

ഷിഗെല്ല നിയന്ത്രണ വിധേയം, സമ്പർക്കത്തിലൂടെ രോഗം പടരുന്നതായി സംശയം-കെ.മുരളീധരൻ

കോഴിക്കോട് : സുൽത്താൻ ബത്തേരിയിലെ സ്‌കൂളിലെ വിദ്യാർഥികളിൽ കൂടുതൽ പേർക്ക് ഷിഗെല്ല ബാധ ഉണ്ടായത് സമ്പർക്കത്തിലൂടെയാണോ എന്ന് സംശയമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ. നിലവിൽ രോഗം നിയന്ത്രണ വിധേയമാണ്. റിപ്പോർട്ട് രണ്ട് ദിവസത്തിനകം ലഭിക്കുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ നഴ്‌സിംഗ് പോസ്റ്റ് വർധിപ്പിക്കും. 12 എം.എൽ.എമാർ അവരുടെ ഫണ്ടിൽ നിന്നും വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ ഒരുക്കും. റിയാസ് എം.എൽ.എയുടെ സഹായവും നേരിട്ട് അഭ്യർത്ഥിക്കുമെന്നും മന്ത്രി പറഞ്ഞു. ആശുപത്രിയിലെ പീഡിയാട്രിക് ഐ.സി.യു മൂന്നാം […]
Read more

ചരിത്ര രേഖകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഒ ജെ ജനീഷ്

തിരുവനന്തപുരം: ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിന് സർക്കാർ  പിൻതുണ നൽകുമെന്നും പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ആർക്കൈവ്സ് വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ലിപികൾ, താളിയോലകൾ, ശിലായുഗ ലിഖിതങ്ങൾ, ശാസനങ്ങൾ മുതൽ ഡിജിറ്റൽ രേഖകളുടെ കാലഘട്ടം വരെ മനുഷ്യ സംസ്‌കാരത്തിന്റെ പരിണാമ ചരിത്രം വ്യക്തമാക്കുന്ന രേഖകളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതാണ്. പഴയ തലമുറകളുടെ […]
Read more

പ്രയദർശിനി 15-ാം തീയതി മുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ‘പ്രിയദർശിനി’ എന്നാണ് പദ്ധതിക്ക് പേര് നൽകിയിരിക്കുന്നത്. ഇന്ന് നടന്ന മന്ത്രിസഭായോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്. ആദ്യഘട്ടത്തിൽ ഓർഡിനറി ബസുകളിൽ മാത്രമായി നടപ്പിലാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക. […]
Read more

ശിവൻകുട്ടി അസംതൃപ്തൻ

തിരുവനന്തപുരം: വി. ജോയിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി തിരികെ കൊണ്ടുവരുന്നതിൽ മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി. ശിവൻകുട്ടിയ്ക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിലാണ് വി. ജോയി സെക്രട്ടറി സ്ഥാനം രാജിവെച്ചത്. തുടർന്ന് എ.എ. റഹിം എംപിക്ക് താത്കാലിക ചുമതല നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ സാഹചര്യത്തിൽ വി. ജോയി തന്നെ സെക്രട്ടറിയായി തിരികെ എത്തണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ ഇതിനെ അനുകൂലിക്കുന്ന നിലപാടിലാണ്. എന്നാൽ വി. ശിവൻകുട്ടിയുമ […]
Read more

ജിദ്ദയിൽ അനധികൃത പലഹാര നിർമാണ കേന്ദ്രത്തിന് പൂട്ട്

ജി​ദ്ദ: ​ഗവർണറേറ്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന പേസ്ട്രി-സ്വീറ്റ്സ് നിർമാണ ഫാക്ടറിക്ക് പൂട്ട്. ജിദ്ദ മുനിസിപ്പാലിറ്റി വിവിധ സർക്കാർ വകുപ്പുകളുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി. പരിശോധനയിൽ കേന്ദ്രത്തിൽ നിന്നും 20 ടൺ കേടായ ഭക്ഷണവും പിടിച്ചെടുത്തു. മുനിസിപ്പാലിറ്റിയുടെയും ആരോ​ഗ്യ വകുപ്പിന്റെയും യാതൊരുവിധ നിബന്ധനകളും പാലിക്കാതെയാണ് ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ കുട്ടിച്ചർത്തു. ഒരു റെസിഡൻഷ്യൽ കെട്ടിടത്തിനുള്ളിലാണ് അതീവ ദയനീയമായ സാഹചര്യത്തിൽ ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്ന് നെഗറ്റീവ് ഫിനോമിന മോണിറ്ററിങ് ആന്റ് അഡ്രസ്സിങ് വിഭാഗം ഡയറക്ടർ ജനറൽ യാസർ […]
Read more

നിയോം പദ്ധതികൾക്ക് താല്ക്കാലിക ബ്രേക്കുമായി സൗദി

സൗദി: സൗദിയിലെ നിയോം പദ്ധതിയിലെ ചില പ്രൊജക്ടുകളിൽ നിന്നും താൽക്കാലികമായി പിൻവാങ്ങുന്നതിന് ഒന്നല ലക്ഷം കോടിയിലേറെ നഷ്ടപരിഹാരം നൽകണം. സൗദി ഭരണകൂടമാണ് കമ്പനികൾക്ക് ഈ തുക നൽകേണ്ടി വരിക. ഇരുപത്തിയഞ്ച് പദ്ധതികളുള്ള നിയോമിലെ മൂന്ന് പദ്ധതികളാണ് താൽക്കാലികമായി വൈകിപ്പിക്കാൻ തീരുമാനിച്ചത്. കുത്തനെ ഉയരുന്ന ചിലവ്, യുദ്ധം ഉൾപ്പെടെയുള്ള മേഖലയിലെ പശ്ചാത്തലം ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിയോമിലെ ചില പദ്ധതികൾ താൽക്കാലികമായി വൈകിപ്പിക്കുന്നത്. പദ്ധതി സമയത്തുള്ള ബജറ്റിനപ്പുറത്തേക്ക് ചിലവ് ഉയർന്നു. ഒപ്പം മേഖലയിലെ ഭൂപ്രകൃതിയിൽ അടിസ്ഥാന സൗകര്യമൊരുക്കാനും ചിലവേറി. ഈ […]
Read more

കുവൈത്തിനുനേരെ വീണ്ടും മിസൈൽ-ഡ്രോൺ ആക്രമണ ശ്രമം

കുവൈത്ത് : കുവൈത്തിനുനേരെ വീണ്ടും മിസൈൽ ‍ഡ്രോൺ ആക്രമണശ്രമം. വ്യോമാതിർത്തിയിലേക്ക് കടന്ന മിസൈലുകളും ഡ്രോണുകളും വിജയകരമായി തടഞ്ഞതായി കുവൈത്ത് ആർമി അറിയിച്ചു. വലിയ സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.കഴിഞ്ഞ ആഴ്ചയിലായി മിസൈൽ-ഡ്രോൺ ആക്രമണം പ്രതിരോധിക്കുന്നതിനിടെ മൂന്നിടത്ത് അവശിഷ്ടങ്ങൾ വീണതായി കുവൈത്ത് ജനറൽ ഫയർഫോഴ്‌സ് അറിയിച്ചിരുന്നു. രണ്ടിടത്ത് തീപിടിത്തമുണ്ടാവുകയും ചെയ്തിരുന്നു. പൊതുജനങ്ങൾ സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ഔദ്യോഗിക അറിയിപ്പുകൾ മാത്രം പിന്തുടണമെന്നും ആർമി വ്യക്തമാക്കി.
Read more

നടുറോഡിൽ 40കാരനെ ക്രൂരമായി ആക്രമിച്ച് അഭയാർത്ഥി പിന്നാലെ ബെൽഫാസ്റ്റിൽ വംശീയ ആക്രമണം ശക്തം

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ബെൽഫാസ്റ്റിൽ തെരുവിൽ വെച്ചുണ്ടായ ക്രൂരമായ കത്തിക്കുത്ത് ആക്രമണത്തിനി പിന്നാലെ മേഖലയിൽ വംശീയ ആക്രമണം ശക്തമാവുന്നു. സുഡാൻ വംശജനായ ഒരാൾ നാൽപതു വയസോളം പ്രായം വരുന്ന ബ്രിട്ടീഷ് പൌരനെ നടുറോഡിൽ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് നോർത്തേൺ അയർലൻഡിന്റെ വിവിധ മേഖലയിൽ സംഘർഷം ശക്തമായത്. പ്രതിഷേധക്കാർ വീടുകൾക്കും കാറുകൾക്കും തീയിട്ടു. അക്രമം തീവ്രമായതിന് പിന്നാലെ മേഖലയിൽ ബസ് ഗതാഗതം നിർത്തി വച്ചിരിക്കുകയാണ്. 30 വയസുള്ള സുഡാൻ വംശജനെ കൊലപാതക ശ്രമം അടക്കമുള്ള കുറ്റങ്ങൾക്ക് […]
Read more

ചിക്കൻ കറിയിൽ എലിവിഷം കലർത്തി അമ്മായിയമ്മയെ കൊലപ്പെടുത്തി മരുമകൻ

ജാവ: നിരന്തരം അവഗണിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. അമ്മായി അമ്മയെ ചിക്കൻ കറിയിൽ എലിവിഷം നൽകി കൊലപ്പെടുത്തി മരുമകൻ. ഇന്തോനേഷ്യയിലെ സെൻട്രൽ ജാവയിലാണ് സംഭവം. നാൽപതുകാരനായ പുർവാഡി വാഹ്യുദി എന്നയാളാണ് അറസ്റ്റിലായത്. കോഴിയിറച്ചി കൊണ്ടുള്ള വിഭവമായ സതേയിൽ എലിവിഷം കലർത്തിയാണ് കൊലപാതകം. 57കാരിയായ അമിനയാണ് കൊല്ലപ്പെട്ടത്. ചിക്കൻ സതേ വാങ്ങിയ ശേഷം ഇതിൽ എലിവിഷം മുക്കി വച്ച ശേഷം ഇത് അമ്മായി അമ്മയ്ക്ക് കൊറിയർ ചെയ്യുകയായിരുന്നു. 57കാരിയെ ഛർദ്ദിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയ പിന്നാലെ ഭർതൃ സഹോദരിയെ കേസിൽ […]
Read more

Recent News