Category: Breaking News

VDക്ക് നന്ദി പറഞ്ഞ് സജ്ന

തിരുവനന്തപുരം: സൈബർ ആക്രമണങ്ങളിലും പ്രതിസന്ധി ഘട്ടങ്ങളിലും തളർന്നുപോയ തനിക്ക് താങ്ങായി നിന്ന മുഖ്യമന്ത്രി വി.ഡി സതീശനോടുള്ള ഹൃദയം നിറഞ്ഞ നന്ദി പങ്കുവെച്ച് നടിയും റിയാലിറ്റി ഷോ താരവുമായ സജ്ന നൂർ. തന്റെ വിഷമങ്ങളെ കേവലമൊരു ഫയലായോ പരാതിയായോ കാണാതെ സ്വന്തം സഹോദരനെപ്പോലെ ചേർത്തുപിടിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് സജ്ന ഫെയ്സ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിയെ നേരിൽ സന്ദർശിച്ച അനുഭവം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ വികാരനിർഭരമായ കുറിപ്പ്. സമൂഹത്തിൽ പലരും അധികാരത്തിന്റെ ഭാഷ സംസാരിക്കുമ്പോൾ അദ്ദേഹം സംസാരിക്കുന്നത് മനുഷ്യത്വത്തിന്റെ ഭാഷയാണെന്നും അതുകൊണ്ടാണ് ജനങ്ങൾ […]
Read more

CPMന്റെ ഏറ്റുപറച്ചിൽ

തിരുവനന്തപുരം: പാർട്ടിക്കാരോടും ജനങ്ങളോടും മാന്യമായി ഇടപെടുന്നതിൽ രണ്ടാം പിണറായി സർക്കാരിലെ ചില മന്ത്രിമാരുടെ ഓഫിസുകൾക്കു വീഴ്ച പറ്റിയെന്നു സിപിഎമ്മിന്റെ ഏറ്റുപറച്ചിൽ. കീഴ്ഘടകങ്ങളിൽനിന്നുള്ള വിമർശനത്തിൽ ഏതെല്ലാം മന്ത്രിമാരെന്നു ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആരുടെയും പേരെടുത്തു പറയാതെയാണ് തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ ഇതു സമ്മതിച്ചത്. പ്രശ്നം ശ്രദ്ധയിൽപെട്ടപ്പോൾ മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫിന്റെ യോഗം വിളിച്ചുചേർത്തെങ്കിലും പൂർണമായും മാറ്റമുണ്ടാക്കാനായില്ലെന്നും റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങൾ പൊതുവിൽ എൽഡിഎഫിന് എതിരായിരുന്നു. പ്രധാന കാരണം വെള്ളാപ്പള്ളി നടേശനുമായി പാർട്ടി നേതൃത്വത്തിനു ചങ്ങാത്തമുണ്ടെന്ന ധാരണ ജനങ്ങളിലുണ്ടായതാണെന്ന സൂചനയും റിപ്പോ‍ർട്ടിലുണ്ട്. എന്നാൽ […]
Read more

പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

ഡൽഹി: മധ്യപ്രദേശിൽ കോൺഗ്രസിന്റെ കടുത്ത എതിർപ്പ് തള്ളി മൂന്ന് ബിജെപി സ്ഥാനാർത്ഥികളെയും രാജ്യസഭയിലേക്ക് വിജയികളായി പ്രഖ്യാപിച്ചതിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. ഇതിനെതിരെ സംസ്ഥാനത്തെ എംഎൽഎമാരെ ഇന്ന് ദില്ലിയിൽ എത്തിച്ച് ശക്തമായി പ്രതിഷേധിക്കാനാണ് തീരുമാനം. ഇതിനിടെ പത്രിക തള്ളിയതിനെതിരായ മീനാക്ഷി നടരാജന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ ഹർജി നിലനിൽക്കാത്തതിനാൽ തെരഞ്ഞെടുപ്പ് ഹർജിയായി സമർപ്പിക്കാൻ കോൺഗ്രസ് നടപടികൾ തുടങ്ങി. മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികൾ മത്സരമില്ലാതെ ജയിച്ചതായി ഒടുവിൽ പ്രഖ്യാപനം. ബിജെപി നേതാക്കളായ തരുൺ ചുഗ് ,രജനീഷ് […]
Read more

വീണയുടെ നീക്കം തള്ളി ഇഡി

തിരുവനന്തപുരം: സി.എം.ആർ.എൽ.-എക്സാലോജിക് മാസപ്പടി കേസിൽ എറണാകുളം ഇ.ഡി.അധികൃതർക്ക് മുൻപാകെ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകൾ ടി. വീണ വെള്ളിയാഴ്ച ഹാജരായില്ലെങ്കിൽ പുതിയ സമൻസ് നൽകിയേക്കും. ആരോഗ്യപ്രശ്നങ്ങൾ കാരണം ഹാജരാകാൻ കഴിയില്ലെന്ന് ഉദ്യോഗസ്ഥരെ ഇ-മെയിലിലൂടെ വീണ അറിയിച്ചതായാണ് റീപ്പോർട്ട്. ഇ.ഡി. കൊച്ചി യൂണിറ്റിൽ നേരിട്ടു ഹാജരാകാനുള്ള സമൻസിന് മറുപടിയായാണ് വീണയുടെ അവധി അപേക്ഷ. അധികൃതർ ആവശ്യപ്പെട്ട രേഖകൾ കൈമാറാമെന്നും അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നുമാണ് അറിയിച്ചത്. എന്നാൽ, വീണ നേരിട്ട് ഹാജരാകണമെന്ന നിലപാടിലാണ് ഇ.ഡി. വീണയെ ചോദ്യംചെയ്തതിനുശേഷം സി.എം.ആർ.എൽ. […]
Read more

പോരുകോഴികളെ ഉപദ്രവിച്ച നായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു

ഫുകേത്: വളർത്തുനായയെ ജീവനോടെ തീ കൊളുത്തിക്കൊന്നു. ഉടമയുടെ ജയിൽ ശിക്ഷയിൽ ഇളവുമായി കോടതി. പ്രതിഷേധവുമായി മൃഗസ്നേഹികൾ. തായ്ലാൻഡിലാണ് സൈബീരിയൻ ഹസ്കി ഇനത്തിലുള്ള രണ്ട് വയസുള്ള നായയെ ഉടമ ജീവനോടെ തീയിട്ടത്. കേസിൽ 56കാരനായ ഉടമയ്ക്ക് കോടതി ആറ് മാസം തടവുശിക്ഷയും വൻ തുക പിഴയും വിധിച്ചിരുന്നു. ഈ ശിക്ഷ താൽക്കാലികമായി ഇളവ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണമായിട്ടുള്ളത്. തെക്കൻ തായ്‌ലൻഡിലെ സോങ്ഖ്‌ല പ്രവിശ്യയിലാണ് ക്രൂരത നടന്നത്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിൽ നിന്ന് അബദ്ധത്തിൽ […]
Read more

മണിക്കൂറുകൾ നീണ്ട പോരാട്ടം, ഒടുവിൽ വലയിലായത് രണ്ട് ഭീമൻ മുതലകൾ

ക്വാലാലംപൂർ: മണിക്കൂറുകൾ നീണ്ട പോരാട്ടത്തിലൂടെ പിടികൂടിയ ഭീമൻ മുതലകളെ ഇറച്ചിയാക്കി വിറ്റ് വേട്ടയ്ക്ക് പണം കണ്ടെത്തി.മലേഷ്യയിലെ സരവാക് പ്രവിശ്യയിലാണ് 16 അടിയിലേറെ നീളം വരുന്ന രണ്ട് മുതലകളെ പിടികൂടിയത്. ലൈസൻസുള്ള വേട്ടക്കാരാണ് തിങ്കളാഴ്ച ഇവയെ പിടികൂടിയത്. സമീപ കാലത്ത് സരവാകിലെ കെമേന നദിയിൽ നിന്ന് പിടികൂടുന്നതിൽ വെച്ച് ഏറ്റവും വലിപ്പമേറിയ മുതലകളാണ് ഇവയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് പ്രാദേശികമായി മുതലകളെ പിടികൂടുന്നതിൽ ഒരു പുതിയ റെക്കോർഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ജൂണി കങ് എന്നയാളുടെ നേതൃത്വത്തിലുള്ള വേട്ടക്കാരുടെ സംഘമാണ് കെമേന നദിയിൽ […]
Read more

റാസൽഖൈമയിൽ പർപ്പിൾ റൂട്ട് ബസ് സർവീസ് പുനരാരംഭിച്ചു

ദുബൈ: പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി പർപ്പിൾ റൂട്ട് ബസ് സർവീസ് പുനരാരംഭിച്ചു. ഈ റൂട്ടിൽ ഒരു മാസത്തേക്ക് സൗജന്യമായി യാത്ര ചെയ്യാം. ജൂൺ 3 മുതൽ പ്രാബല്യത്തിൽ വന്ന ഈ പരിഷ്കരിച്ച സർവീസിൽ 14 കിലോമീറ്റർ ദൂരം കൂടി അധികമായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പുതിയ സ്റ്റോപ്പുകളും കൃത്യമായ സമയക്രമവും ഇതിനായി ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇക്കാർക്കും സന്ദർശകർക്കും കൂടുതൽ സുരക്ഷിതവും സുഗമവുമായ യാത്രയൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതൽ മെച്ചപ്പെടുത്തിയ സമയക്രമമനുസരിച്ച് ദിവസേന 12 […]
Read more

സൗദി – സെനഗൽ പോരാട്ടം ഗോൾരഹിത സമനിലയിൽ

സൗദി: 2026 ഫിഫ ലോകകപ്പിനുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായി നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ സൗദി അറേബ്യക്ക് സമനില. ശക്തരായ സെനഗലുമായി ഏറ്റുമുട്ടിയ മത്സരം ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനാകാതെ ​ഗോൾരഹിതസമനിലയിൽ കലാശിക്കുകയായിരുന്നു. അമേരിക്കയിലെ ടെക്സസിലുള്ള ‘സാൻ ആന്റോണിയോ സ്റ്റേഡിയത്തിൽ’ വെച്ചായിരുന്നു ആവേശകരമായ ഈ മത്സരം നടന്നത്. ലോകകപ്പിന് മുമ്പായി ടീമിന്റെ കരുത്ത് പരീക്ഷിക്കുന്നതിനായി സൗദി ദേശീയ ടീമിന്റെ മുഖ്യ പരിശീലകൻ ജോർജിയോസ് ഡോണിസ് മത്സരത്തിലുടനീളം നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി […]
Read more

ആക്രമണ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു

റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്ന ആക്രമണ സംഭവത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച പ്രവാസി യുവാവ് പിടിയിലായി. റിയാദ് പ്രവിശ്യയിലെ അൽ ദിലം ഗവർണറേറ്റിൽ നിന്നാണ് പാകിസ്താൻ സ്വദേശിയെ സുരക്ഷാവിഭാ​ഗം അറസ്റ്റ് ചെയ്തത്. സൗദി അറേബ്യയിലെ സൈബർ കുറ്റകൃത്യ നിരോധന നിയമം ലംഘിച്ചതിനാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്ന് റിയാദ് പൊലീസ് അറിയിച്ചു. പ്രതിക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചതായും, തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ കൂട്ടിച്ചേർത്തു
Read more

മസ്ജിദുന്നബവിയിൽ തീർഥാടകർക്കായി പ്രതിദിനം 235 ടൺ സംസം

റിയാദ്: മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും സംസം വെള്ളം വിതരണം ചെയ്യുന്നതിനായി ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി വിപുലമായ സജ്ജീകരണങ്ങൾ തുടരുന്നു. പള്ളിയുടെ ഉള്ളിലും മുറ്റത്തുമുള്ള വിവിധ ഭാഗങ്ങളിൽ സംസം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വിതരണ സംവിധാനമാണ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. വർധിച്ചുവരുന്ന തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത്, മസ്ജിദുന്നബവിയിൽ മാത്രം പ്രതിദിനം ഏകദേശം 235 ടൺ സംസം വെള്ളമാണ് വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. ഇതിനായി ദിവസവും ഏകദേശം 7,96,000 പ്ലാസ്റ്റിക് ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
Read more

Recent News