മസ്ജിദുന്നബവിയിൽ തീർഥാടകർക്കായി പ്രതിദിനം 235 ടൺ സംസം

റിയാദ്: മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികൾക്കും സന്ദർശകർക്കും സംസം വെള്ളം വിതരണം ചെയ്യുന്നതിനായി ഇരുഹറം കാര്യാലയത്തിനായുള്ള ജനറൽ അതോറിറ്റി വിപുലമായ സജ്ജീകരണങ്ങൾ തുടരുന്നു. പള്ളിയുടെ ഉള്ളിലും മുറ്റത്തുമുള്ള വിവിധ ഭാഗങ്ങളിൽ സംസം ലഭ്യമാക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വിതരണ സംവിധാനമാണ് അതോറിറ്റി ഒരുക്കിയിരിക്കുന്നത്. വർധിച്ചുവരുന്ന തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത്, മസ്ജിദുന്നബവിയിൽ മാത്രം പ്രതിദിനം ഏകദേശം 235 ടൺ സംസം വെള്ളമാണ് വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നത്. ഇതിനായി ദിവസവും ഏകദേശം 7,96,000 പ്ലാസ്റ്റിക് ഗ്ലാസുകൾ ഉപയോഗിക്കുന്നുണ്ടെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *