Category: Breaking News

സർക്കാരിന്റെ മൗനം വഞ്ചനയാണ്

തിരുവനന്തപുരം: എംജി സർവകലാശാലയെ കാവിവൽക്കരിക്കാനുള്ള ഗവർണറുടെ ഓഫീസിന്റെ ശ്രമത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണം എന്ന് പ്രതിപക്ഷ നേതാവ് പിറണായി വിജയൻ. ഇതിനെതിരെ ഒരക്ഷരം മിണ്ടാൻ പാങ്ങില്ലാത്തവരായി മാറിയിരിക്കുകയാണ് യുഡിഎഫ് സർക്കാർ. ഈ മൗനം കേരളത്തോടുള്ള വഞ്ചനയാണ് എന്നും പിണറായി വിജയൻ വിമർശിച്ചു. ഗവർണർ വഴി സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിച്ചപ്പോൾ പത്ത് വർഷം എൽഡിഎഫ് സർക്കാർ പ്രതിരോധിച്ചിരുന്നു. എന്നാൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ല എന്നാണ് യുഡിഎഫ് സർക്കാരിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറയുന്നത്. ആശങ്കയുണ്ടാക്കുന്ന നിലപാടാണിത്. ഭരണഘടനയുടെ […]
Read more

വീണയെ കൈവിട്ട് CPM

തിരുവനന്തപുരം: പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട എക്‌സാലോജിക് കേസിൽ സി.പി.എമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ചോദ്യം ചെയ്യലിന് ഹാജരാവാൻ വീണയ്ക്ക് ഇ.ഡി. നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് പ്രതികരണം. കേസ് വീണതന്നെ കൈകാര്യംചെയ്യും. സി.പി.എം. നിലപാടെടുക്കേണ്ട ആവശ്യമില്ല. കേസിന്റെ മറവിൽ പിണറായിയെ കൂട്ടിക്കെട്ടാൻ നടത്തുന്ന രാഷ്ട്രീയനീക്കത്തെയാണ് എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെ കൂട്ടിക്കെട്ടാൻ നടത്തുന്ന രാഷ്ട്രീയ ശ്രമങ്ങളെയാണ് സിപിഎം എതിർക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

സംസ്ഥാനത്ത് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന്; അഞ്ച് വയസുവരെയുള്ള 19.8 ലക്ഷം കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളിമരുന്നു നൽകും

തിരുവനന്തപുരം: ഭാരതത്തെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ന് നടക്കുമെന്ന് ആരോഗ്യ- ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. പരിപാടിയുടെ ക്രമീകരണങ്ങൾ പൂർത്തിയായതായും ജൂൺ 28ന് അഞ്ചുവയസ്സിനു താഴെയുളള എല്ലാ കുഞ്ഞുങ്ങൾക്കും ഓരോ ഡോസ് തുള്ളിമരുന്ന് നൽകുന്നുവെന്ന് ഉറപ്പു വരുത്താൻ മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് അഞ്ചുവയസ്സിനു താഴെയുളള 19,80,224 കുട്ടികൾക്കാണ് തുള്ളിമരുന്ന് നൽകുക. ഇതിനായി 22,288 ബൂത്തുകൾ സജീകരിക്കും. തുള്ളിമരുന്ന് നൽകാൻ 46,663 […]
Read more

അയ്യപ്പസംഗമത്തിൽ യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ല

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സമസ്താപരാധം ഏറ്റു പറഞ്ഞ് സിപിഎം. സംഘടനാപരമായ പിഴവും നിലപാടുകളിലെ പിഴവും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഏറ്റു പറഞ്ഞു. തെരഞ്ഞെടുപ്പിന് മുമ്പ് തള്ളിപ്പറയാതിരുന്ന വെള്ളാപ്പള്ളിയെ പൂർണമായും കൈവിട്ട നിലപാടാണ് സംസ്ഥാന സെക്രട്ടറി വാർത്തസമ്മേളനത്തിൽ സ്വീകരിച്ചത്. വെള്ളാപ്പള്ളിയുടെ മുസ് ലിം വിരുദ്ധ പ്രസ്താവന ശക്തമായി പ്രതിരോധിച്ചില്ലെന്ന പൊതുബോധം ഉണ്ടായി. അത് ദൂരീകരിക്കുന്നതിൽ പാർട്ടിക്ക് പിഴവ് സംഭവിച്ചു എന്നും സംസ്ഥാന സെക്രട്ടറി ഏറ്റു പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിക്ക് ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കാരണമായി എന്നും […]
Read more

അര്‍ജന്‍റീന ടീമില്‍ എല്ലാം തീരുമാനിക്കുന്നത് മെസി

ബ്യൂണസ് ഐറിസ്: ലോകകപ്പിന് തൊട്ടുമുമ്പ് അർജന്‍റീന ടീം ക്യാമ്പിൽ പുകഞ്ഞ വിവാദങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകി പരിശീലകൻ ലയണൽ സ്കലോണി. അർജന്‍റീന നായകൻ ലിയോണൽ മെസിയെക്കുറിച്ച് താൻ പറഞ്ഞ വാക്കുകൾ വിദേശ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നാണ് സ്കലോണിയുടെ ആക്ഷേപം. ടീമില്‍ ആരൊക്കെ വേണമന്നതുമുതല്‍ എല്ലാ തീരുമാനങ്ങളും മെസിയോട് ചോദിച്ചാണ് എടുക്കുന്നതെന്ന രീതിയിൽ വാർത്തകൾ വന്നതും, അത് ഒടുവിൽ ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള അനാവശ്യ താരതമ്യങ്ങളിലേക്ക് വഴിമാറിയതുമാണ് സ്കലോണിയെ ചൊടിപ്പിച്ചത്. ലോകകപ്പിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിലാണ് […]
Read more

അസുഖവിവരം പറഞ്ഞ് നൂറ

കൊച്ചി : ലെസ്ബിയൻ കപ്പിൾസായ ആദിലയും നൂറയും ഇന്ന് മലയാളികൾക്കാകെ സുപരിചിതരാണ്. ബിഗ് ബോസിൽ മൽസരാർത്ഥികളായി എത്തിയ ശേഷം ഇവർ കൂടുതൽ ആളുകൾക്കിടയിൽ സ്വീകാര്യരാകുയും ചെയ്തു. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ളോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇവർ. ഇപ്പോഴിതാ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നൂറ. അതികഠിനമായ പനിയായിരുന്നുവെന്നും ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ സാധിക്കാത്തവിധം ശരീരവേദനയും ഉണ്ടായിരുന്നുവെന്നും നൂറ പറയുന്നു. ‘പലരും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിക്കുകയും എനിക്ക് സുഖമാണോ എന്ന് ചോദിക്കുകയും ചെയ്തിരുന്നു. […]
Read more

ചെറിയ കഥ, പക്ഷേ വലിയ സിനിമ, ചെയ്യാന്‍ മഞ്ഞുമ്മല്‍ ബോയ്‍സി നേക്കാള്‍ ടഫ്

കൊച്ചി : ജാന്‍.എ.മന്‍ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണെങ്കിലും ചിദംബരത്തിന്‍റെ വലിയ ബ്രേക്ക് രണ്ടാമത്തെ ചിത്രമായ മഞ്ഞുമ്മല്‍ ബോയ്സ് ആയിരുന്നു. ഭാഷാഭേദമന്യെ പ്രേക്ഷക സ്വീകാര്യതയിലേക്ക് എത്തിയ ചിത്രം വിസ്മയകരമായ വിജയമാണ് നേടിയത്. തമിഴ്നാട്ടില്‍ നിന്ന് മാത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഏക് മലയാള ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നും. മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ബാലന്‍ എന്ന ചിത്രത്തിന്‍റെ ഏറ്റവും വലിയ […]
Read more

താമരശ്ശേരി ചുരത്തിൽ റോഡിൽ കിടന്ന പെരുമ്പാമ്പിനെ മാറ്റുന്നതിനിടെ തിരിഞ്ഞ് കടിച്ചു

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ വെച്ച് യുവാവിന് പെരുമ്പാമ്പിന്റെ കടിയേറ്റു. വയനാട് കല്‍പ്പറ്റ സ്വദേശി ആസാദി(28)നാണ് കാലില്‍ കടിയേറ്റത്. കടിയേറ്റ ഭാഗത്തെ മാംസം അടര്‍ന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് അത്യാഹിതം നടന്നത്. കല്‍പ്പറ്റയില്‍ നിന്നും കാറില്‍ ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാന്‍ വരികയായിരുന്നു ആസാദ്. ഒന്‍പതാം വളവില്‍ എത്തിയപ്പോഴാണ് റോഡിന്റെ മധ്യഭാഗത്തായി പെരുമ്പാമ്പിനെ കണ്ടത്. ഇതോടെ യുവാവ് കാർ നിർത്തി പാമ്പ് റോഡ് മുറിച്ച് കടക്കുന്നതിനായി കാത്തു നിന്നു. ഏറെ നേരം റോഡിൽ കാത്തുകിടന്നിട്ടും പെരുമ്പാമ്പ് […]
Read more

കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ്: ഇന്ത്യയടക്കം പത്ത് രാജ്യങ്ങൾക്ക് അംഗീകാരം

കുവൈത്ത് : കുവൈത്തിലേക്കുള്ള ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിന് ഇന്ത്യയടക്കം10 രാജ്യങ്ങൾക്ക് അംഗീകാരം. ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സർക്കുലർ പ്രകാരം ഇന്ത്യക്ക് പുറമേ ദക്ഷിണാഫ്രിക്ക, ബെനിൻ, സെനഗൽ (പുരുഷന്മാർ മാത്രം), എറിത്രിയ, എത്യോപ്യ, ഫിലിപ്പീൻസ്, ശ്രീലങ്ക, വിയറ്റ്‌നാം, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാകുക. ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് നിയന്ത്രിക്കാനായി അംഗീകൃത രാജ്യങ്ങളുടെ പട്ടിക അപ്ഡേറ്റ് ചെയ്യുകയായിരുന്നു ആഭ്യന്തര മന്ത്രാലയം. അപേക്ഷകൾ ലളിതമാക്കാൻ ഗവർണറേറ്റ് തലത്തിലുള്ള സേവന കേന്ദ്രങ്ങൾ വഴിയാണ് റിക്രൂട്ട്‌മെന്റ് നടപടികളെന്ന് […]
Read more

റിയാദ് മുനിസിപ്പാലിറ്റിക്ക് രണ്ട് സ്വർണ അവാർഡുകൾ

റിയാദ്: കോൺടാക്റ്റ് സെന്റർ വേൾഡ് മത്സരത്തിൽ രണ്ട് സ്വർണ അവാർഡുകൾ നേടി റിയാദ് മുനിസിപ്പാലിറ്റി. മികച്ച കോൺടാക്റ്റ് സെന്റർ, കോൺടാക്റ്റ് സെന്ററിലെ സമൂഹ മാധ്യമങ്ങളുടെ മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. ഇതോടെ സ്വർണ അവാർഡ് ജേതാക്കളായ സംഘടനകൾ മത്സരിക്കുന്ന നവംബറിൽ നടക്കാനിരിക്കുന്ന ആഗോള ഫൈനലിലേക്ക് മുനിസിപ്പാലിറ്റി യോഗ്യത നേടി. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ കോൺടാക്റ്റ് സെന്ററുകളിലെ മികവും ഉപഭോക്തൃ അനുഭവവവും വിശകലനം ചെയ്യുന്നതാണ് ഈ അന്താരാഷ്ട്ര മത്സരം. കോൺടാക്റ്റ് സെന്ററുകളിലും ഉപഭോക്തൃ അനുഭവത്തിലും […]
Read more

Recent News