റിയാദ് മുനിസിപ്പാലിറ്റിക്ക് രണ്ട് സ്വർണ അവാർഡുകൾ

റിയാദ്: കോൺടാക്റ്റ് സെന്റർ വേൾഡ് മത്സരത്തിൽ രണ്ട് സ്വർണ അവാർഡുകൾ നേടി റിയാദ് മുനിസിപ്പാലിറ്റി. മികച്ച കോൺടാക്റ്റ് സെന്റർ, കോൺടാക്റ്റ് സെന്ററിലെ സമൂഹ മാധ്യമങ്ങളുടെ മികച്ച ഉപയോഗം എന്നീ വിഭാഗങ്ങളിലാണ് അവാർഡ്. ഇതോടെ സ്വർണ അവാർഡ് ജേതാക്കളായ സംഘടനകൾ മത്സരിക്കുന്ന നവംബറിൽ നടക്കാനിരിക്കുന്ന ആഗോള ഫൈനലിലേക്ക് മുനിസിപ്പാലിറ്റി യോഗ്യത നേടി. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലെ കോൺടാക്റ്റ് സെന്ററുകളിലെ മികവും ഉപഭോക്തൃ അനുഭവവവും വിശകലനം ചെയ്യുന്നതാണ് ഈ അന്താരാഷ്ട്ര മത്സരം. കോൺടാക്റ്റ് സെന്ററുകളിലും ഉപഭോക്തൃ അനുഭവത്തിലും വൈദഗ്ധ്യം നേടിയ മുൻനിര ആഗോള സ്ഥാപനങ്ങളിൽ ഒന്നാണ് കോൺടാക്റ്റ് സെന്റർ വേൾഡ് അസോസിയേഷൻ. 1999 ൽ സ്ഥാപിതമായ അസോസിയേഷനിൽ 200 ലധികം അംഗരാജ്യങ്ങളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *