ഐപിഎല്ലിൽ 732 റൺസ് അടിച്ചിട്ടും ഗില്ലിന് ടി20 ടീമിൽ ഇടമില്ല
മുംബൈ: ഐപിഎല്ലിൽ റൺസടിച്ചുകൂട്ടുകയും ക്യാപ്റ്റനായി ഗുജറാത്തിനെ ഫൈനലിലെത്തിക്കുകയും ചെയ്തെങ്കിലും ശുഭ്മാൻ ഗില്ലിനെ ഇന്ത്യൻ ടി20 ടീമിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ടർമാരുടെ തീരുമാനം. അമിത ജോലിഭാരവും പരിക്കുകളും ഒഴിവാക്കുന്നതിനായി, വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് വരെയുള്ള കാലയളവിൽ റെഡ്-ബോൾ (ടെസ്റ്റ്) ക്രിക്കറ്റിലും ഏകദിനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ സെലക്ടർമാർ ഗില്ലിനോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായി പിടിഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി 163-നു മുകളിൽ സ്ട്രൈക്ക് റേറ്റിൽ 732 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. […]
Read more

