Category: Breaking News

യുഎഇയിൽ ഉച്ച വിശ്രമ നിയമം ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരും

അബുദാബി: യുഎഇയിൽ കടുത്ത വേനൽക്കാലത്ത് പുറംജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്കായുള്ള മധ്യാഹ്ന വിശ്രമവേള ഈ വർഷം ജൂൺ 15 മുതൽ ആരംഭിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. സെപ്റ്റംബർ 15 വരെയാണ് ഈ നിയമം പ്രാബല്യത്തിൽ ഉണ്ടാവുക. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി 2004-ലാണ് യുഎഇ ഈ നിയമം കൊണ്ടുവന്നത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12.30 മുതൽ വൈകുന്നേരം 3.00 മണി വരെ നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. നിയമം ലംഘിച്ചാൽ 50,000 ദിർഹം വരെ […]
Read more

ഇന്ത്യക്കെതിരെ അഫ്ഗാന് പതറുന്നു, ഫോളോഓണ്‍ ഭീഷണി

മുല്ലാന്‍പൂര്‍: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 564 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, അഫ്ഗാനിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 113 റണ്‍സാണ് അഫ്ഗാന്റെ സ്‌കോര്‍ബോര്‍ഡിലുള്ളത്. ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റ് കളിക്കുന്ന മാനവ് സുതര്‍ മൂന്ന് വിക്കറ്റുകല്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റുണ്ട്. റഹ്മത്ത് ഷാ (43) ക്രീസിലുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഇപ്പോഴും 451 റണ്‍സ് പിറകിലാണ് അഫ്ഗാന്‍. ഫോളോഓണ്‍ ഭീഷണി നേരിടുകയാണ് അഫ്ഗാനിപ്പോള്‍. […]
Read more

ഇറാന്റെ ഒഫീഷ്യലുകള്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക, ഫിഫയെ സമീപിക്കാന്‍ ഇറാന്‍

വാഷിംഗ്ടണ്‍: ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കെ, ഒഫീഷ്യലുകള്‍ക്ക് വിസ നിഷേധിച്ചെന്ന ആരോപണവുമായി ഇറാന്‍. തങ്ങളുടെ ദേശീയ ടീം ഡെലിഗേഷനിലെ പ്രധാനപ്പെട്ട പല അംഗങ്ങള്‍ക്കും അമേരിക്ക വിസ നിഷേധിച്ചതായും ഇത് ലോകകപ്പ് ഒരുക്കങ്ങളെ ബാധിക്കുന്നതായും ഇറാന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആരോപിച്ചു. ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇറാന്റെ കളിക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ച് ദിവസങ്ങള്‍ക്കകമാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. നിലവില്‍ തുര്‍ക്കിയിലെ അന്റാലിയയിലും മെക്‌സിക്കോയിലെ തിഹുവാനയിലുമായി പരിശീലന ക്യാമ്പ് പൂര്‍ത്തിയാക്കിയാണ് ഇറാന്‍ ടീം […]
Read more

പ്രണയത്തിൽ നിന്നും പിന്മാറിയ ഭർതൃമതിയായ യുവതിയെ ഭീഷണിപ്പെടുത്തി, അപകീർത്തിപ്പെടുത്തി

തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്നും പിൻവാങ്ങിയതിലുള്ള വിരോധം കാരണം യുവതിയെ ഭീഷണിപ്പെടുത്തുകയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ, നെല്ലിവിള, സുബിൻ ഭവനിൽ സുബിൻ ആണ് പൊലീസിന്റെ പിടിയിലായത്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയുമായി പ്രതി മുൻപ് പ്രണയത്തിലായിരുന്നു. എന്നാൽ യുവതി ഈ ബന്ധത്തിൽ നിന്നും പിൻവാങ്ങിയതോടെ പ്രതി വൈരാഗ്യ ബുദ്ധിയോടെ പെരുമാറാൻ തുടങ്ങുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. യുവതിയുടെ ഭർത്താവ് ഉൾപ്പെടെയുള്ള ബന്ധുക്കളുടെ മൊബൈൽ ഫോണുകളിലേക്ക് ഇയാൾ അപകീർത്തികരമായ സന്ദേശങ്ങളും ചിത്രങ്ങളും […]
Read more

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടൽ തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: ദുബായിലെ പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പൂട്ടിയതിനെ തുടർന്ന് നിരവധി മലയാളി നഴ്സുമാർ തൊഴിൽരഹിതരായ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. തൊഴിൽ നഷ്ടപ്പെട്ട നഴ്സുമാർക്കും കുടുംബങ്ങൾക്കും സുരക്ഷിതത്വം ഉറപ്പാക്കാൻ യു.എ.ഇ ഭരണകൂടവുമായി കേന്ദ്ര സർക്കാർ അടിയന്തരമായി ചർച്ച നടത്തണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആശുപത്രി പൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ അടക്കം നൂറുകണക്കിന് ഇന്ത്യാക്കാരാണ് പ്രതിസന്ധിയിലായത്. ഇത് കേവലം തൊഴിൽ നഷ്ടം മാത്രമല്ലെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യാക്കാരായ […]
Read more

മെട്രോ യാത്ര ആരോഗ്യത്തിനും ഗുണകരം

ബെംഗളൂരു: മെട്രോ തീവണ്ടിയിൽ യാത്ര ചെയ്യുന്നത് ആരോഗ്യത്തിനും ഉത്തമമെന്ന് പഠനം. നമ്മ മെട്രോ യെല്ലോ ലൈൻ റൂട്ടിലെ പതിവ് യാത്രക്കാർക്കിടയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സംഘം നടത്തിയ പഠനത്തിലാണ് മെട്രോ തീവണ്ടിയെ ആശ്രയിക്കുന്നവർക്ക് സ്വകാര്യ വാഹനത്തിൽ യാത്ര ചെയ്യുന്നതിനെക്കാൾ വ്യായാമം ലഭിക്കുമെന്ന് കണ്ടെത്തിയത്. ദിവസം 10മുതൽ 15വരെ മിനിറ്റ് അധിക വ്യായാമം മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് ലഭിക്കുന്നു. വീട്, ഓഫീസ് എന്നിവിടങ്ങളിൽനിന്ന് മെട്രോ സ്റ്റേഷനിലേക്കുള്ള ദൂരം നടക്കേണ്ടിവരുന്നത് അടക്കമുള്ള കാരണത്താലാണ് അധിക ശാരീരികാധ്വാനം വേണ്ടിവരുന്നത്. സ്റ്റേഷൻ […]
Read more

ബി​ഗ് ബോസ് സീസൺ 8 ഉടൻ

കൊച്ചി : ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കെല്ലാം ഒടുവില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 8 ആരംഭിക്കാന്‍ പോകുകയാണ്. ഇതിന് മുന്നോടിയായി കോമണേഴ്സിന് വേണ്ടിയുള്ള അഗ്നിപരീക്ഷയുടെ വീഡിയോയും പുറത്തുവന്നു കഴിഞ്ഞു. ഇതിന് പിന്നാലെ ആരൊക്കെയാകും ഈ സീസണില്‍ മത്സരിക്കാന്‍ എത്തുന്ന സെലിബ്രിറ്റികള്‍ എന്ന ചര്‍ച്ചയും ആരംഭിച്ചു കഴിഞ്ഞു. സിനിമ, സീരിയല്‍, കായികം, ടിവി ഷോ തുടങ്ങി നിരവധി മേഖലകളില്‍ ഉള്ളവരുടെ പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. തതവസരത്തില്‍ ആദ്യ പ്രെഡിക്ഷന്‍ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് റിവ്യൂവറായ അന്‍സിഫ്. ഇയാള്‍ […]
Read more

മയക്കുമരുന്നിനെതിരേ നടപടി കർശനമാക്കി ഷാർജ

ഷാർജ : മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കണ്ടെത്താനും സുരക്ഷാ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും സ്മാർട്ട്, ഡിജിറ്റൽ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഷാർജ അധികൃതർ. പോലീസിന്റെ മയക്കുമരുന്ന് പ്രതിരോധ സംരംഭങ്ങൾ നാഷണൽ ആന്റി നർകോട്ടിക്സ് ഏജൻസി ചെയർമാൻ ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹ്യാൻ അവലോകനം ചെയ്തു. ഷാർജ പോലീസ് കമാൻഡ് സന്ദർശനത്തിലാണ് അദ്ദേഹം സേനയുടെ പ്രവർത്തനങ്ങൾ പരിശോധിച്ചത്. പ്രവർത്തന നടപടിക്രമങ്ങൾ, സുരക്ഷാ നിരീക്ഷണ സംവിധാനങ്ങൾ, ഡേറ്റാ വിശകലനം, നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് ഷാർജ പോലീസ് കമാൻഡർ-ഇൻ -ചീഫ് […]
Read more

മുംബൈ ടി20 ലീഗിൽ തകർപ്പൻ ജയം

മുംബൈ: ഇന്ത്യൻ ടി20 ടീമിൻറെ നായകസ്ഥാനത്തുനിന്ന് പുറത്താക്കിയതിന് പിന്നാലെ ആഭ്യന്തര ലീഗിലും സൂര്യകുമാർ യാദവിന് നിരാശ. മുംബൈ ടി20 ടൂർണമെൻറിൽ സൂര്യകുമാർ യാദവ് നയിച്ച ട്രയംഫ് നൈറ്റ്സ് എംഎൻഇയെ തകർത്ത് ശ്രേയസ് അയ്യരുടെ സോബോ മുംബൈ ഫാൽക്കൺസ് അഞ്ച് വിക്കറ്റ് ജയം സ്വന്തമാക്കി. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ സൂര്യകുമാറിൻറെ ടീമുയർത്തിയ 148 റൺസ് വിജയലക്ഷ്യം ശ്രേയസിൻറെ മാച്ച് വിന്നിംഗ് ഇന്നിംഗ്സിൻറെ കരുത്തിലാണ് ഫാൽക്കൺസ് മറികടന്നത്. സൂര്യകുമാറിനെ മാറ്റി ശ്രേയസിനെ ഇന്ത്യൻ ടി20 ടീമിൻറെ പുതിയ നായകനായി […]
Read more

കടുത്ത കോൺഗ്രസുകാരൻ, എങ്കിലും പി ജയരാജന്റെ വലിയൊരു ആരാധകനായിരുന്നു

എറണാകുളം: കടുത്ത കോൺഗ്രസ് പ്രവർത്തകനായിരിക്കെ തന്നെ വ്യക്തിബന്ധങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്ന നടൻ സലീം കുമാറിന്റെ ഓർമ്മകൾ പങ്കുവെച്ച് നടൻ സുധീഷ് സുധി. രാഷ്ട്രീയ നിലപാടുകൾക്കപ്പുറം മനുഷ്യത്വത്തിനും സൗഹൃദങ്ങൾക്കും പ്രാധാന്യം നൽകിയ സലീമുമായുള്ള അനുഭവങ്ങളാണ് സുധീഷ് തന്റെ കുറിപ്പിലൂടെ ഓർത്തെടുക്കുന്നത്. സലീം കുമാർ കടുത്ത കോൺഗ്രസുകാരനായിരുന്നു എങ്കിലും കമ്മ്യൂണിസ്റ്റ് നേതാവ് പി ജയരാജന്റെ വലിയൊരു ആരാധകൻ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ തെളിമയാർന്ന രാഷ്ട്രീയമാണ് സലീമിനെ ആകർഷിച്ചിരുന്നത്. 2016-ലെ ഇലക്ഷൻ കാലത്ത് എറണാകുളത്ത് വന്ന പി. ജയരാജനെക്കൂട്ടി സുധീഷ് സുധി […]
Read more

Recent News