ഇന്ത്യക്കെതിരെ അഫ്ഗാന് പതറുന്നു, ഫോളോഓണ്‍ ഭീഷണി

മുല്ലാന്‍പൂര്‍: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ എട്ടിന് 564 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത ഇന്ത്യ, അഫ്ഗാനിസ്ഥാന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. 113 റണ്‍സാണ് അഫ്ഗാന്റെ സ്‌കോര്‍ബോര്‍ഡിലുള്ളത്. ഇന്ത്യക്ക് വേണ്ടി ആദ്യ ടെസ്റ്റ് കളിക്കുന്ന മാനവ് സുതര്‍ മൂന്ന് വിക്കറ്റുകല്‍ വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണയ്ക്ക് രണ്ട് വിക്കറ്റുണ്ട്. റഹ്മത്ത് ഷാ (43) ക്രീസിലുണ്ട്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിനെതിരെ ഇപ്പോഴും 451 റണ്‍സ് പിറകിലാണ് അഫ്ഗാന്‍. ഫോളോഓണ്‍ ഭീഷണി നേരിടുകയാണ് അഫ്ഗാനിപ്പോള്‍.

അബ്ദുള്‍ മാലിക്ക് (16), സെദിഖുള്ള അടല്‍ (17), റഹ്മാനുള്ള ഗുര്‍ബാസ് (12), ഹഷ്മതുള്ള ഷാഹിദി (20), അഫ്‌സര്‍ സസായ് (3) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. നേരത്തെ ശുഭ്മാന്‍ ഗില്‍ (126), കെ എല്‍ രാഹുല്‍ (100) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. സായ് സുദര്‍ശന്‍ (81), റിഷഭ് പന്ത് (81), വാഷിംഗ്ടണ്‍ സുന്ദര്‍ (പുറത്താവാതെ 52) എന്നിവര്‍ അര്‍ധ സെഞ്ചുറികള്‍ നേടി. അഫ്ഗാന് വേണ്ടി മുഹമ്മദ് സലീം സെയ്ഫി ആറ് വിക്കറ്റെടുത്തു.

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 368 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് ക്യാപ്റ്റന്‍ ഗില്‍, പന്ത, ധ്രുവ് ജുറെല്‍ (19) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യ സെഷനില്‍ തന്നെ നഷ്ടമായി. 177 പന്തില്‍ 126 റണ്‍സെടുത്ത ഗില്‍ 15 ഫോറും ഒരു സിക്‌സും പറത്തി. 121 പന്തില്‍ ആറ് ഫോറും 3 സിക്‌സും പറത്തിയാണ് പന്ത് 81 റണ്‍സടിച്ചത്. പിന്നീട് സുന്ദറും സുതറും (28) ചേര്‍ന്ന് ഇന്ത്യയെ 500 കടത്തി. വാലറ്റത്ത് മുഹമ്മദ് സിറാജ് 12 പന്തില്‍ 22 റണ്‍സ് നേടി പുറത്തായി. കുല്‍ദീപ് യാദവ് (9) പുറത്താവാതെ നിന്നു. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *