അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം
ന്യൂ ചണ്ഡിഗഢ്: അഫ്ഗാനിസ്ഥാനെതിരെ ഏക ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. മുല്ലാൻപൂരിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ആദ്യ ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 96 റൺസെടുത്തിട്ടുണ്ട്. കെ എൽ രാഹുൽ (37), സായ് സുദർശൻ (32) എന്നിവരാണ് ക്രീസിൽ. യശസ്വി ജയ്‌സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. സലീം സെയ്ഫിക്കാണ് വിക്കറ്റ്. നേരത്തെ, മാനവ് സുതറിന് അരങ്ങേറാനുള്ള അവസരം ഒരുക്കിയാണ് ഇന്ത്യ ഇറങ്ങിയത്. സുതറിനെ കൂടാതെ വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ് എന്നിവരാണ് സ്പിന്നർമാർ. […]
Read more

