Category: Breaking News

ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് നിലത്തിട്ട് മരുമകൻ

ഹൈദരബാദ്: ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന് മരുമകൻ. കുഴഞ്ഞ് വീണുള്ള മരണമെന്ന് കരുതിയ സംഭവത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. ഹൈദരബാദിലെ ചെംഗിചെർളയിലാണ് സംഭവം നടന്നത്. 39കാരിയായ കൊല്ല അരുണയാണ് മരുമകനൊപ്പം ബൈക്കിൽ പോവുന്നതിനിടെ കൊല്ലപ്പെട്ടത്. ഏപ്രിൽ 29നായിരുന്നു സംഭവം. അമ്മായി അമ്മ ബൈക്കിൽ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് വിശദമാക്കിയാണ് മരുമകൻ ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ പൊലീസ് എത്തി നടത്തിയ അന്വേഷണത്തിൽ 39 കാരിയെ മരുമകൻ ആക്രമിച്ചെന്ന് കണ്ടെത്തുകയായിരുന്നു. കൊല്ല അരുണയുടെ മകൾ […]
Read more

കേരളത്തിൽ ലാലേട്ടന്‍ മത്സരിച്ചാൽ

കൊച്ചി : ആരാകും കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ? ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും കേരളക്കരയിലും ഉയരുന്ന ചോദ്യം. പലരും അവരവരുടെ അഭിപ്രായങ്ങൾ പങ്കുവച്ച് രം​ഗത്ത് എത്തുന്നുണ്ട്. ഇതോടൊപ്പം തന്നെ തമിഴ്നാട്ടിലെ വിജയിയുടെ പാർട്ടിയായ ടിവികെയുടെ ഉജ്ജ്വല വിജയത്തെ കുറിച്ചും ചർച്ചകളുണ്ട്. തതവസരത്തിൽ ഒരു കമന്റ് വൈറലായി മാറി. രാം ചരണിന്റെ പ്രൊഫൈൽ ഫോട്ടോയ്ക്കൊപ്പം അബിൻ മധു എന്ന അക്കൗണ്ടിൽ നിന്നുമാണ് കമന്റ് വന്നിരിക്കുന്നത്. ഏത് പോസ്റ്റിന് താഴെ വന്ന കമന്റാണ് എന്ന കാര്യത്തിൽ വ്യക്തതയില്ല. ‘വിജയ് […]
Read more

കപ്പലിലെ യാത്രക്കാരുടെ മരണത്തിന് പിന്നിൽ ഹാന്റാവൈറസ്

നെതർലാന്റ്സ്: നെതർലാന്റ്സ് ആസ്ഥാനമായുള്ള ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് അണുബാധാ വ്യാപനമെന്ന് സംശയം. കപ്പലിലെ മൂന്നുപേർ മരിക്കുകയും നാലുപേരെ ജോഹന്നാസ്‌ബർഗിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്നുനടത്തിയ വിദഗ്ധ പരിശോധനയിലാണ് ഹാന്റാവൈറസ് വ്യാപനമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. വെസ്റ്റ് ആഫ്രിക്കയുടെ തീരത്തുള്ള അറ്റ്ലാൻ്റിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കേപ് വെർഡെയുടെ തലസ്ഥാനമായ പ്രയയുടെ തീരത്താണ് കപ്പൽ ഉണ്ടായിരുന്നത്. ബ്രിട്ടീഷ്, അമേരിക്കൻ, സ്പാനിഷ് യാത്രക്കാരുമായി യാത്ര ചെയ്തിരുന്ന ഈ ആഡംബര കപ്പലിൽ ഏഴ് ഹാൻ്റാ വൈറസ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന തിങ്കളാഴ്ച്ച വ്യക്തമാക്കി. […]
Read more

യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്

ദുബൈ: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്‌സ് എയർലൈൻ തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാനവും പുനസ്ഥാപിപ്പിച്ചതായി റിപ്പോർട്ട്. യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമപാതയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് സർവീസുകൾ പുനരാരംഭിച്ചത്. നിലവിൽ 72 രാജ്യങ്ങളിലായി 137 ലക്ഷ്യസ്ഥാനങ്ങളിലേക്ക് എമിറേറ്റ്‌സ് സർവീസ് നടത്തുന്നുണ്ട്. പ്രതിവാരം 1,300-ലധികം സർവീസുകളാണ് ഇപ്പോൾ ലഭ്യമാകുന്നത്. കഴിഞ്ഞ ആഴ്‌ചകളിൽ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, ജിസിസി, ഓസ്‌ട്രേലേഷ്യ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിച്ചിരുന്നു. തടസ്സങ്ങൾക്കിടയിലും 47 ലക്ഷം യാത്രക്കാരെ […]
Read more

യുഡിഎഫിന്റെ വിജയം; ആഘോഷമാക്കി സലാല കെഎംസിസി

സലാല: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആവേശത്തിൽ സലാലയിലെ പ്രവാസലോകം. സലാല കെഎംസിസി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും വിജയാഘോഷം നടത്തി. കെഎംസിസി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് വി.പി അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. ഹുസൈൻ കാച്ചിലോടി ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഏകാധിപത്യവും ജനവിരുദ്ധ നയങ്ങളും കൈമുതലാക്കിയ പിണറായി സർക്കാരിന്റെ അന്ത്യം കുറിച്ച വിജയമാണ് കേരളത്തിൽ ഉണ്ടായതെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. മതത്തിന്റെ പേരിൽ കേരളത്തെ വിഭജിക്കാൻ ശ്രമിച്ച […]
Read more

ക്ലിഫ് ഹൗസ് വിട്ടാൽ പിണറായി എങ്ങോട്ട്

തിരുവനന്തപുരം: നിയമസഭാ തെ‍രഞ്ഞെടുപ്പിലെ മുന്നണിയുടെ കടുത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച പിണറായി വിജയന് ചിന്താ ഫ്ലാറ്റിൽ മുറി. ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ഒഴിഞ്ഞാൽ ഇനി ചിന്താ ഫ്ലാറ്റിലായിരിക്കും പിണറായി വിജയൻറെ താമസം. പിബി അംഗങ്ങൾക്ക് പാർട്ടി അനുവദിക്കുന്നതാണ് ചിന്ത ഫ്ലാറ്റിലെ മുറി. പിണറായി സർക്കാരിൻറെ പത്ത് വർഷക്കാലെ ഏറെ വിവാദങ്ങളിൽ ഉയർന്ന് കേട്ട പേരാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ്. ഏഴ് കിടപ്പ് മുറികളാണ് ഇവിടെയുള്ളത്. 15,000 ചതുരശ്ര അടിയാണ് വലുപ്പം. […]
Read more

കെ സിക്ക് രാഹുലിന്റെ തീരുമാനം നിർണായകം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെക്കുറിച്ചുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന് വൻ വെല്ലുവിളിയാകുന്നു. എംഎൽഎമാരിലെ ഭൂരിപക്ഷത്തിനൊപ്പം പാർട്ടിക്കകത്തെ പൊതു വികാരവും ഹൈക്കമാൻഡ് ചർച്ച ചെയ്യും. സംഘടന ജനറൽസെക്രട്ടറി കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയക്കണോയെന്നതിൽ അന്തിമ തീരുമാനം രാഹുൽ ഗാന്ധിയെടുക്കും. ഖർഗെയുടെ അധ്യക്ഷതയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന യോഗം നിരീക്ഷകരെ നിശ്ചയിച്ച് കേരളത്തിലേക്കയക്കും. മുഖ്യമന്ത്രിയാരെന്ന് ഉടൻ തീരുമാനിക്കുമെന്ന് എഐസിസി ജനറൽസെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ നിർണ്ണായക ചർച്ചകളിലേക്കാണ് ഹൈക്കമാൻഡ് കടക്കുന്നത്. മുഖ്യമന്ത്രിയാകാൻ മൂന്നു നേതാക്കൾക്കിടയിലെ മത്സരം ശക്തമായി […]
Read more

പാർക്കിങ് നിയമലംഘനങ്ങൾക്കെതിരേ നടപടി

ദുബായ് : എമിറേറ്റിലെ പ്രധാനപ്പെട്ട മൂന്ന് ഷോപ്പിങ് മാളുകളിലെ പാർക്കിങ് നിയമലംഘനങ്ങൾ തടയാനും മാർഗനിർദേശങ്ങൾ നടപ്പാക്കാനും പുതിയ പദ്ധതിയുമായി പാർകിൻ. ദുബായ് മാൾ, ദുബായ് ഹിൽസ് മാൾ, മറീനമാൾ എന്നീ മാളുകളിലെ പാർക്കിങ് സേവനങ്ങൾ മെച്ചപ്പെടുത്താനാണ് നടപടി. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ എമാർ പ്രോപ്പർട്ടീസുമായി പാർകിന്റെ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്‌നിഷൻ പ്ലാറ്റ്ഫോമിനെ സംയോജിപ്പിക്കും. നിശ്ചയദാർഢ്യമുള്ളവർക്കായുള്ള പാർക്കിങ് സേവനങ്ങൾ ക്രമീകരിക്കുക, സുഗമ ഗതാഗതം ഉറപ്പാക്കുക തുടങ്ങിയ മാർഗനിർദേശങ്ങൾ നടപ്പാക്കാൻ ശ്രമിക്കും. പി.ഒ.ഡി. പാർക്കിങ്ങുകൾ സംരക്ഷിക്കാനും അവ ദുരുപയോഗം […]
Read more

യുഎഇയിലേക്ക് ഡ്രോണുകളും മിസൈലുകളുമയച്ച് ഇറാൻ

ദുബായ്: ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതിനാൽ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾ ലക്ഷ്യസ്ഥാനത്തേക്കു കടത്തിവിടാൻ യു.എസ്. ഇടപെടൽ തുടങ്ങിയതോടെ വെടിനിർത്തലിന്റെ ഭാവി അപകടത്തിൽ. യു.എസിന്റെ ഇടപെടലിനു പിന്നാലെ, ഇറാനിൽനിന്ന് യു.എ.ഇ.യിലെ ഫുജൈറ എണ്ണവ്യവസായമേഖലയിലേക്ക് ഡ്രോണുകളും നാല് ക്രൂസ് മിസൈലുകളുമെത്തി. ഡ്രോണേറ്റ് ഇവിടെ തീപ്പിടിത്തമുണ്ടായി. മിസൈലുകളെല്ലാം നിർവീര്യമാക്കിയെന്ന് യു.എ.ഇ. പ്രതിരോധമന്ത്രാലയം പറഞ്ഞു. ഈ സംഭവത്തിനുമുൻപ്‌ തങ്ങളുടെ എണ്ണക്കമ്പനിയായ അഡ്നോക്കിന്റെ എണ്ണക്കപ്പലിനുനേരേ ഇറാൻ ആക്രമണം നടത്തിയെന്ന് യു.എ.ഇ. ആരോപിച്ചിരുന്നു. ഹോർമുസ് കടലിടുക്കിലൂടെ കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു ഇതെന്നും വ്യക്തമാക്കി. ഗൾഫിൽ കുടുങ്ങിയ കപ്പലുകൾ […]
Read more

ബംഗാളിൽ മികച്ച വിജയവുമായി കലിത മാഝി

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരേ വൻ വിജയമാണ് ബി.ജെ.പി. നേടിയത്. സംസ്ഥാനത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി. ഭരണത്തിലേറുകയാണ്. വിജയിച്ച ബി.ജെ.പി. സ്ഥാനാർഥികളിൽ പ്രതിമാസം 2,500 രൂപ മാത്രം സമ്പാദിക്കുന്ന വീട്ടുവേലക്കാരിയായ കലിത മാഝിയുമുണ്ട്. ഔസ്ഗ്രാം നിയമസഭാ മണ്ഡലത്തിൽനിന്ന് 1,07,692 വോട്ടുകൾ നേടിയ മാഝി, ശ്യാമപ്രസന്ന ലോഹാറിനെ 12,535 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2021-ലും ഇവർ മത്സരിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ അഭേനന്ദ തണ്ടറിനോട് പരാജയപ്പെട്ടു. ഇത്തവണ ബി.ജെ.പി. വീണ്ടും ടിക്കറ്റ് നൽകുകയായിരുന്നു. ഗുസ്‌കറ നഗരസഭ നിവാസിയായ മാഝി, രാഷ്ട്രീയത്തിലെത്തുന്നതിന് മുൻപ് […]
Read more

Recent News