ബംഗാളിൽ മികച്ച വിജയവുമായി കലിത മാഝി

കൊൽക്കത്ത: പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിനെതിരേ വൻ വിജയമാണ് ബി.ജെ.പി. നേടിയത്. സംസ്ഥാനത്ത് വമ്പിച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി. ഭരണത്തിലേറുകയാണ്. വിജയിച്ച ബി.ജെ.പി. സ്ഥാനാർഥികളിൽ പ്രതിമാസം 2,500 രൂപ മാത്രം സമ്പാദിക്കുന്ന വീട്ടുവേലക്കാരിയായ കലിത മാഝിയുമുണ്ട്. ഔസ്ഗ്രാം നിയമസഭാ മണ്ഡലത്തിൽനിന്ന് 1,07,692 വോട്ടുകൾ നേടിയ മാഝി, ശ്യാമപ്രസന്ന ലോഹാറിനെ 12,535 വോട്ടുകൾക്ക് പരാജയപ്പെടുത്തി.

2021-ലും ഇവർ മത്സരിച്ചിരുന്നെങ്കിലും തൃണമൂൽ കോൺഗ്രസിന്റെ അഭേനന്ദ തണ്ടറിനോട് പരാജയപ്പെട്ടു. ഇത്തവണ ബി.ജെ.പി. വീണ്ടും ടിക്കറ്റ് നൽകുകയായിരുന്നു. ഗുസ്‌കറ നഗരസഭ നിവാസിയായ മാഝി, രാഷ്ട്രീയത്തിലെത്തുന്നതിന് മുൻപ് വീട്ടുവേലക്കാരിയായിരുന്നു. നാലു വീടുകളിൽ ജോലിചെയ്തിട്ടുണ്ട്. 2,500 രൂപയായിരുന്നു ശമ്പളം.

Leave a Reply

Your email address will not be published. Required fields are marked *