Category: Breaking News

ലോൺ ആപ്പുകൾ 3 വർഷത്തിനിടെ കേരളത്തിൽ നിന്നും തട്ടിയത് 70 കോടി

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റൽ കോളേജ് വിദ്യാ‍ർത്ഥി നിതിൻ രാജിന്‍റെ മരണത്തിന് പിന്നിൽ ലോൺ ആപ്പുകളുടെ സമ്മർദ്ദവും കാരണമാണെന്നാണ് പൊലീസ് വിലയിരുത്തൽ. ലോൺ ആപ്പുകൾ വലിയ സാമൂഹിക ഭീഷണി ആവുകയാണെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിൽ നിന്ന് വായ്പ ആപ്പ് സംഘം തട്ടിയത് 70 കോടിയെന്ന് പൊലീസിന്‍റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. ഇരയാകുന്നവരിൽ അഞ്ചിൽ ഒന്നും വീട്ടമ്മമാരാണെന്നും പരാതിപ്പെടുന്നവർ കേസുമായി മുന്നോട്ടുപോകുന്നില്ലെന്നും പൊലീസ് റിപ്പോ‍ർട്ടിലെ കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ ലോൺ ആപ്പുകളുടെ കെണിയിൽപ്പെട്ട് കേരള പൊലീസിന്‍റെ സൈബർ […]
Read more

നയാപൈസ കുറയാതെ സ്വ‍ർണ വില

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍‌ർ‍ണ വിലയിൽ ഇന്ന് വീണ്ടും വ‍ർ‌ധനവ്. ഇന്ന് ഒരു 22 കാരറ്റ് ഒരു ഗ്രാം സ്വ‍‍ർ‍ണത്തിന് 75 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വ‍ർണത്തിന്റെ വില 14,280 രൂപയായി. ഒരു പവന് 600 രൂപ വ‍‍‌‍‍‍ർധിച്ച് 1,14,240 രൂപയായി ഇന്നത്തെ വില. ഇന്നലെ രാവിലെ ഒരു പവൻ സ്വ‍‍‌ർണത്തിന് 1,13,080 രൂപയായിരുന്നു വില. പിന്നീട് രാത്രി വില വർ‍ധിച്ച് 1,13, 640 രൂപയായിരുന്നു. ഇതിൽ നിന്നാണ് വീണ്ടും വിലയിൽ വ‍ർധനവുണ്ടായിരിക്കുന്നത്. അക്ഷയ […]
Read more

ഇറാന് ട്രംപിന്‍റെ ഭീഷണി

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതിന് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി. ബുധനാഴ്ചയ്ക്കുള്ളിൽ കരാറിൽ എത്തിയില്ലെങ്കിൽ ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസി‍ന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അതേസമയം തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു.ചർച്ചകളിൽ പുരോഗതിയില്ലാത്ത പക്ഷം ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് […]
Read more

വിവാദമായി മുഹമ്മദ് ഷിയാസിന്റെ സംഭാഷണം

തോപ്പുംപടി: കൊച്ചി നിയോജകമണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. സ്ഥാനാർഥി മുഹമ്മദ് ഷിയാസ് നടത്തിയ ഫോൺസംഭാഷണം വിവാദമാകുന്നു. സ്വകാര്യ യുറ്റ്യൂബ് ചാനലിലാണ് മുഹമ്മദ് ഷിയാസിന്റെ ഫോൺസംഭാഷണം പുറത്തുവിട്ടത്. എതിർ സ്ഥാനാർഥിയായ കെ.ജെ. മാക്സിയെക്കുറിച്ച് മുഹമ്മദ് ഷിയാസ് പറഞ്ഞ കാര്യങ്ങളാണ് വിവാദമായത്. ‘മാക്സിയെ പപ്പടംപോലെ പൊടിക്കു’മെന്നാണ് സംഭാഷണത്തിലുള്ളത്. ‘മാക്സി ഒരു സ്ഥാനാർഥിയേ അല്ലെന്നും ആണുങ്ങളോട് ഏറ്റുമുട്ടിയിട്ടില്ലെന്നും’ സംഭാഷണത്തിലുണ്ട്. സംഭവം വിവാദമായതോടെ വിവാദ പരാമർശങ്ങൾ യുറ്റ്യൂബ് ചാനലിൽനിന്ന് എഡിറ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാൽ നേരത്തേ ഡൗൺലോഡ് ചെയ്ത വീഡിയോ സമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. […]
Read more

മോദി ഇന്ന് രാത്രി രാജ്യത്തോട് സംസാരിക്കും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തോട് സംസാരിക്കും. രാത്രി എട്ടരക്കാണ് അഭിസംബോധന.വനിത സംവരണ ഭേദഗതി പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദിയുടെ അഭിസംബോധന.കേന്ദ്ര മന്ത്രിസഭ യോഗത്തിനൊപ്പം സുരക്ഷ സമിതി യോഗവും ഇന്ന് ചേർന്നു. ഇതിനു പിവ്വാലെയാണ് മോദിയുടെ രാജ്യത്തോടുള്ള അഭിസംബധോന സംബന്ധിച്ച അറിയിപ്പ് വന്നത് വനിത സംവരണ്ം നടപ്പാക്കു്ുനത് സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം മോദി നടത്തിയേക്കും, പ്രതിപക്ഷ നിലപാടിനെതിരെ വിമര്‍ശനവും ഉന്നയിച്ചേക്കും. നരേന്ദ്ര മോദി സർക്കാർ കൊണ്ടു വന്ന വനിത സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം […]
Read more

‘വാഴ 2’ ന് ബുക്ക് മൈ ഷോയില്‍ പുതിയ എതിരാളി

കൊച്ചി: സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള പല മാനദണ്ഡങ്ങളില്‍ പ്രധാനമാണ് അവയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. മറ്റൊന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്‍ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണമാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഓരോ ദിവസവും വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം ട്രാക്കര്‍മാര്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രതിദിന ടിക്കറ്റ് വില്‍പ്പന എത്രയെന്ന അറിവ് പലപ്പോഴും കൗതുകകരവുമാണ്. ഇപ്പോഴിതാ പുതിയ റിലീസുകളും എത്തിയ ഇന്നലത്തെ (വെള്ളിയാഴ്ച) ബുക്ക് മൈ ഷോ കണക്കുകള്‍ […]
Read more

വനിത ബില്ലിന് പിന്നിൽ മണ്ഡലപുനർനിർണയം

ചെന്നൈ: തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ ആദ്യ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തിരുവള്ളൂർ പൊന്നേരിയിലായിരുന്നു യോഗം കൂടിയത്. തമിഴ്നാടിനെയും ഭാഷയെയും സംസ്കാരത്തെയും, ബിജെപിയും ആർഎസ്എസും ആക്രമിക്കാൻ ശ്രമികുമ്പോൾ താൻ മനസ്സിലൊരു തമിഴനായി മാറും. ഇവർക്ക് എങ്ങനെ ധൈര്യം വരുന്നു എന്നോർക്കും. ഇന്നലെയും അത് കണ്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വനിത ബില്ലിന് പിന്നിൽ ഉണ്ടായിരുന്നത് മണ്ഡലപുനർനിർണയമാണ്. പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു […]
Read more

കശുവണ്ടി അഴിമതി കേസ്; വ്യവസായി അനീഷ് ബാബുവിന് ജാമ്യം

എറണാകുളം: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, ജാമ്യം നൽകിയ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും. ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലായിരുന്നു അറസ്റ്റ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലാഭകരമായി കശുവണ്ടി ഇറക്കിത്തരാമെന്ന് […]
Read more

തുറന്നകത്തുമായി മോഹിനിയാട്ടം നിര്‍മാതാക്കള്‍

കൊച്ചി: സൈജു കുറുപ്പ് നായകനായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോഴിതാ പിന്തുണയ്‍ക്ക് നന്ദിയറിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. വരും ദിവസങ്ങളില്‍ കൂടുതല്‍ തിയറ്ററുകളില്‍ ചിത്രം എത്തിക്കാൻ ശ്രമിക്കുമെന്നും നിര്‍മാതാക്കള്‍ തുറന്നകത്തില്‍ വ്യക്തമാക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകരോട്, ഞങ്ങളുടെ സിനിമയെ ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് ഒരുപാട് നന്ദി. അടുത്ത തിയറ്ററുകളില്‍ ഇല്ലാഞ്ഞിട്ടും വളരെയധികം ദുരം ബസ്സിലും ട്രെയിനിലും ഒക്കെ സഞ്ചരിച്ച് സിനിമ കാണാൻ വന്ന പ്രേക്ഷകരോട് പറഞ്ഞാല്‍‌ തീരാത്ത സ്‍നേഹവും, […]
Read more

വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്

കൊച്ചി: ഈ വർഷത്തെ സി.എം. വിഷ്ണു നമ്പൂതിരി എൻഡോവ്മെന്റ് വൈഷ്ണവം പുരസ്‌കാരം പി.വി. കൃഷ്ണൻ കുറൂരിന്. അക്ഷരശ്ലോകം, കാവ്യകേളി, സാഹിത്യപരിശ്രമം, കവിത തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്. മെയ് 8-ന് വൈകുന്നേരം നാലുമണിക്ക് ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി.എം. നീലകണ്ഠൻ പുരസ്‌കാരം സമ്മാനിക്കും. 10,000 രൂപയും ഫലകവും അംഗവസ്ത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പി.വി. കൃഷ്ണൻ കുറൂർ തയ്യാറാക്കിയ ‘കാവ്യപ്രഭാവം’ എന്ന കാവ്യകേളി പാഠപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ […]
Read more

Recent News