പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വർദ്ധിപ്പിക്കുമെന്ന് മന്ത്രി പി. സി വിഷ്ണുനാഥ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പുലിക്കളിക്കുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിക്കുമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. പുലികളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ വേദനയുണ്ട്. വി കെ ശ്രീരാമനില്‍ നിന്നും അത്തരം ഒരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ലെന്നും. ശരീരം, രൂപം എന്നിവയുടെ അടിസ്ഥാനത്തില്‍ ആളുകളെ അധിക്ഷേപിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്നും പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.പുലിക്കളി ലോകോത്തരമായ ഒരു കലാരൂപമാണെന്നും സംസ്‌കാരിക-ടൂറിസം വകുപ്പുകള്‍ പുലിക്കളിയുടേയും കലാകാരന്മാരുടെയും സംഘങ്ങളുടെയും ക്ഷേമം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കാലങ്ങളായി പുരുഷൻന്മാർ മാത്രം ചെയ്തിരുന്ന കലാരൂപമായ പുലിക്കളിയിലേക്ക് ലിംഗസമത്വത്തിന്റെ രാഷ്ട്രീയം മുന്നോട്ടു വെച്ച് സ്ത്രീകള്‍ പങ്കാളികളായതിനെയും പി സി വിഷ്ണുനാഥ് കുറിപ്പിലൂടെ അഭിനന്ദിച്ചു.പുലികളിക്കെതിരായ വി കെ ശ്രീരാമൻ്റെ പരാമർശം വിവാദമായിരുന്നു. എന്നാൽ വ്യാപക വിമർശമനം ഉയർന്നതിന് പിന്നാലെ പരാമർശത്തിൽ വി കെ ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചിരുന്നു. ‘പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണെന്നും ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസമാണെ’ന്നുമായിരുന്നു പുലിക്കളിക്കളരിയുടെ ചിത്രം പങ്കുവെച്ച് ശ്രീരാമന്‍ ഫേസ്ബുക്ക് കുറിപ്പിൽ വി കെ ശ്രീരാമൻ വിമര്‍ശിച്ചത്.

‘പുരുഷന്മാര്‍ക്ക് മാറും വയറും വളരുന്നത് രൂപ വൈകൃതമാണ്. ആ വൈകൃതത്തെ കലക്കുവേണ്ടി ഉപയോഗിക്കുക എന്നത് ആഭാസവും. ലോകത്തൊരിടത്തും കണ്ടാല്‍ ഓക്കാനം വരുന്ന ഇത്തരം ഒരു കലാ വൈകൃതം ഉണ്ടാവില്ല എന്നും വി കെ ശ്രീരാമൻ പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെ വി കെ ശ്രീരാമനെതിരെ വ്യാപക വിമർശനം ഉയർന്ന് വന്നിരുന്നു. വി കെ ശ്രീരാമനെതിരെ ശക്തമായ പ്രതിഷേധവുമായി പുലിക്കളി സംഘങ്ങള്‍ അടക്കം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് പരാമർശത്തിൽ വി കെ ശ്രീരാമൻ ഖേദം പ്രകടിപ്പിച്ചത്. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി കെ ശ്രീരാമൻ വ്യക്തമാക്കിയത്

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News