Category: Breaking News

തൃണമൂലിനെതിരേ മോദി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനും മുഖ്യമന്ത്രി മമത ബാനർജിക്കുമെതിരേ കടുത്ത ഭാഷയിൽ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിലെ ബങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണമെന്നും മേയ് നാലിനുശേഷം ആരെയും വെറുതേവിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തൃണമൂൽ നേതാക്കൾ ഇപ്പോൾ നടത്തുന്ന ഭീഷണികളും […]
Read more

ഡൽഹിക്കുപോയ നേതാക്കൾ കേരളഹൗസിൽ കൂർക്കംവലിച്ച് ഉറക്കം; മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളുടെ മുഖ്യമന്ത്രി ചർച്ചകളിൽ പ്രതികരിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനുമുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കൂട്ടയടിയാണ് നടക്കുന്നത്. ഇപ്പോൾ ഇതാണ് അവസ്ഥയെങ്കിൽ ഫലം വന്നശേഷം ഇത് ‘മാരത്തോൺ അടി’യായി മാറുമെന്ന് അദ്ദേഹം പരിഹസിച്ചു. ഓരോ നേതാക്കളും സ്വന്തം ഇഷ്ടപ്രകാരം ഡൽഹിക്ക് വണ്ടികയറുകയാണ്. ശേഷം ഹൈക്കമാൻഡിനെ കാണാൻ പോയെന്ന് അവകാശപ്പെടും. കോൺഗ്രസ് അധ്യക്ഷനെയോ സോണിയ ഗാന്ധിയെയോ കാണാൻപോലും ഇവർക്ക് സാധിക്കുന്നില്ല. വൻ തുക ചെലവഴിച്ച് ഡൽഹിയിൽ പോയി കേരള ഹൗസിൽ കിടന്ന് […]
Read more

ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം; പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഡൽഹി: വനിതാ സംവരണ ഭേദഗതി ബില്ല് പാർലമെന്റിൽ പരാജയപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയ അഭിസംബോധനക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. പി സന്തോഷ് കുമാർ എം പി ആണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. പ്രധാനമന്ത്രിയുടേത് ഗുരുതര പെരുമാറ്റ ചട്ട ലംഘനമാണെന്നും അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പരാതിയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നേരത്തെ തയ്യാറാക്കിയ പ്രസംഗമായിരുന്നെന്നും, നാടകത്തിന്റെ അവസാനമാണ് പ്രസംഗമെന്നും ആരോപണമുണ്ട്. ഔദ്യോഗിക മാധ്യമങ്ങളായ ദൂരദർശനും ആകാശവാണിയും ഉപയോഗിച്ച് എങ്ങനെ പ്രധാനമന്ത്രി […]
Read more

കെ സുധാകരൻ്റെ പരസ്യ പ്രതികരണം തള്ളി കെ മുരളീധരൻ

തിരുവനന്തപുരം: കോൺ​ഗ്രസിലെ മുഖ്യമന്ത്രി പോരിൽ പ്രതികരിച്ച് കെ മുരളീധരൻ. ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ പറഞ്ഞു. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു. കോൺ​ഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും ചെയ്തു.കെ സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർ​ഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ട്. ടേം വ്യവസ്ഥയൊന്നുമില്ല. തെരഞ്ഞെടുക്കുന്നയാൾ […]
Read more

മുഖ്യമന്ത്രി സ്ഥാനത്തിലെ പോര്; പ്രതികരിക്കാതെ വിഡി സതീശൻ

ഡൽഹി: കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന. കേരളത്തിന്‍റെ ചുമതലയുള്ള ദീപ ദാസ് മുൻഷി ഇക്കാര്യത്തിൽ പ്രതികരണം നൽകിയിട്ടില്ല. കെ സുധാകരൻ മല്ലികാർജ്ജുൻ ഖർഗയെ കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും ഇങ്ങനെയൊരു കൂടിക്കാഴ്ച നടന്നില്ലെന്നാണ് ഖർഗെയുടെ ഓഫീസ് അറിയിക്കുന്നത്. പരസ്യവിവാദം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് ബെന്നി ബഹ്നാൻ ഖർഗെയ്ക്ക് കത്തു […]
Read more

കേരളം ചുട്ടുപൊള്ളുന്നു

തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ കടുത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില സാധാരണയേക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത ചൂടിനും അസ്വസ്ഥതയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.ഈ സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ പ്രതീക്ഷിക്കുന്ന ഉയർന്ന താപനില പരിശോധിക്കുമ്പോൾ പാലക്കാട് ജില്ലയിൽ 40°C വരെയും, കൊല്ലത്ത് 39°C വരെയും, കോട്ടയത്ത് 38°C […]
Read more

സ്വന്തം രക്തം നൽകി കൊതുകുകളെ വളർത്തുന്ന യുവതി

ഓസ്‌ട്രേലിയ : ശാസ്ത്രലോകത്തെയും സോഷ്യൽ മീഡിയയെയും ഒരുപോലെ അമ്പരപ്പിക്കുകയാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള പ്രാണികളെ കുറിച്ച് പഠനം നടത്തുന്ന ​ഗവേഷക. തന്റെ ലബോറട്ടറിയിൽ വളർത്തുന്ന കൊതുകുകൾക്ക് സ്വന്തം രക്തം നൽകി സംരക്ഷിക്കുന്നതിന്റെ ‘ബിഹൈൻഡ് ദി സീൻ’ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, ആയിരക്കണക്കിന് കൊതുകുകളുള്ള ഒരു പെട്ടിയിലേക്ക് ശാസ്ത്രജ്ഞ തന്റെ കൈ കടത്തിവെക്കുന്നതും നിമിഷങ്ങൾക്കകം കൊതുകുകൾ കൂട്ടത്തോടെ വന്ന് രക്തം കുടിക്കുന്നതും കാണാം. രക്തം കുടിച്ചു കഴിഞ്ഞ ശേഷം ഇവരുടെ കൈകൾ ചുവന്നു തടിക്കുകയും ഡസൻ […]
Read more

നവജാത ശിശുവിന്റെ മൃതദേഹം കട്ടിലിനടിയിൽ.

കടുത്തുരുത്തി : ആശുപത്രിയിൽ ചികിത്സ തേടാതെ യുവതി വീട്ടിൽ പ്രസവിച്ചു. കുഞ്ഞിനെ മരിച്ചനിലയിൽ വീട്ടിൽനിന്ന് കണ്ടെത്തി. രക്തസ്രാവത്തെ തുടർന്ന് അവശയായ യുവതി കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. കടുത്തുരുത്തി സ്വദേശിനിയാണ്‌ ശനിയാഴ്‌ച വീട്ടിൽ പ്രസവിച്ചത്‌. വൈകീട്ട് നാലോടെ അമിതരക്തസ്രാവമുണ്ടായ നിലയിൽ യുവതിയെ സമീപവാസികളും ആശാ പ്രവർത്തകരും ചേർന്ന്‌ ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പ്രസവത്തെ തുടർന്നുള്ള ബുദ്ധിമുട്ടുകളാണ് യുവതിക്കുള്ളതെന്ന് ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർഅറിയിച്ചതിനെ തുടർന്ന് പോലീസ്‌ സംഘം വീട്ടിലെത്തി നടത്തിയ […]
Read more

വാണിജ്യ സിലിണ്ടറുകളിൽ പാചകവാതകം നിറച്ച് വിൽക്കുന്നു

കൊല്ലം: പാചകവാതക ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടർ വിൽപ്പന. അനധികൃതമായി ഗ്യാസ് നിറയ്ക്കുകയും വിൽക്കുകയും ചെയ്യുന്ന ഇടങ്ങളിൽ സപ്ലൈ ഓഫീസർമാരും എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാരും ചേർന്ന് റെയ്‌ഡ് നടത്തുന്നുണ്ട്.സംസ്ഥാനത്ത് 3000-ത്തോളം സിലിൻഡറുകൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ എൻഫോഴ്‌സ്‌മെന്റ് ഓഫീസറും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുമായ ജി.എസ്. ഗോപകുമാർ വ്യക്തമാക്കി. ഇതിൽ തെക്കൻമേഖലയിൽനിന്നായി 1000 സിലിൻഡറുകളാണ് പിടിച്ചെടുത്തത്.
Read more

വെടിവെയ്പ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോര്‍മുസ് കടലിടുക്ക് കടന്നു

ഡൽഹി: ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചതിന് പിന്നാലെ രണ്ട് ഇന്ത്യൻ കപ്പലുകള്‍ക്കുനേരെയുണ്ടായ വെടിവെയ്പ്പിൽ കരുതലോടെ നീങ്ങാൻ ഇന്ത്യ. സംഭവത്തിന് പിന്നാലെ ഇറാനോട് പൂർണ്ണമായും അകലുന്ന നയം വേണ്ടെന്ന നിലപാടിലാണ് ഇന്ത്യ. ഇറാൻ വിഷയം പരിശോധിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം, ഹോർമുസ് ഉപാധികളില്ലാതെ തുറക്കണം എന്ന ഇന്ത്യൻ നിലപാടിനെ പിന്തുണച്ച് യുഎഇ രംഗത്തെത്തി. ഇറാന്‍റെ ആണവ, മിസൈൽ പദ്ധതികളിൽ വ്യക്തമായ തീരുമാനം സമാധാനത്തിന് അനിവാര്യമെന്നും യുഎഇ വ്യക്തമാക്കി. അതേസമയം, ഇന്നലെ നടന്ന വെടിവെയ്പിനിടയിലും ദേശ് ഗരിമ എന്ന […]
Read more

Recent News