കൊല്ലം: പാചകവാതക ക്ഷാമം മുതലെടുത്ത് കരിഞ്ചന്തയിൽ ഗ്യാസ് സിലിണ്ടർ വിൽപ്പന. അനധികൃതമായി ഗ്യാസ് നിറയ്ക്കുകയും വിൽക്കുകയും ചെയ്യുന്ന ഇടങ്ങളിൽ സപ്ലൈ ഓഫീസർമാരും എൻഫോഴ്സ്മെന്റ് ഓഫീസർമാരും ചേർന്ന് റെയ്ഡ് നടത്തുന്നുണ്ട്.
സംസ്ഥാനത്ത് 3000-ത്തോളം സിലിൻഡറുകൾ ഇതിനകം പിടിച്ചെടുത്തിട്ടുണ്ടെന്ന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ എൻഫോഴ്സ്മെന്റ് ഓഫീസറും പത്തനംതിട്ട ജില്ലാ സപ്ലൈ ഓഫീസറുമായ ജി.എസ്. ഗോപകുമാർ വ്യക്തമാക്കി. ഇതിൽ തെക്കൻമേഖലയിൽനിന്നായി 1000 സിലിൻഡറുകളാണ് പിടിച്ചെടുത്തത്.
വാണിജ്യ സിലിണ്ടറുകളിൽ പാചകവാതകം നിറച്ച് വിൽക്കുന്നു
