Category: cinema

‘അച്ഛനില്ല എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല’; ധ്യാന്‍ ശ്രീനിവാസന്‍

നടൻ ശ്രീനിവാസന്‍ വിട പറഞ്ഞെങ്കിലും ചെയ്ത് വച്ച് സിനിമകളും മറ്റും എന്നും മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അച്ഛന്‍ പോയതിന് ശേഷം ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെക്കുറിച്ചും ധ്യാന്‍ പങ്കുവച്ചു. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ധ്യാന്‍.’കാലം എത്ര കഴിഞ്ഞാലും അച്ഛനില്ല എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇത്രയും നാള്‍ നമ്മുടെ ജീവിതത്തിലുണ്ടായ ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ സ്വഭാവികമായിട്ടും ഇതൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു കാര്യമാണ്. ഉള്‍ക്കൊണ്ട് പോവുക […]
Read more

തേന്മാവിന്‍ കൊമ്പത്ത് റീ-റിലീസിനെത്തുന്നു

മലയാളികളുടെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ചിത്രമായ ‘തേന്മാവിന്‍ കൊമ്പത്ത്’ 4K ഡോള്‍ബി അറ്റ്‌മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ റീ റിലീസ് ടീസറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പ്രിയദര്‍ശന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ് തേന്മാവിന്‍ കൊമ്പത്ത്. 1994ലാണ് ചിത്രം റിലീസായത്.മോഹന്‍ലാല്‍, നെടുമുടി വേണു, ശോഭന, പപ്പു, ശ്രീനിവാസന്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.ചിത്രത്തിന്റെ ഒറിജിനല്‍ 35mm പ്രിന്റില്‍ നിന്ന് നേരിട്ട് 4K സാങ്കേതികവിദ്യയിലേക്ക് സ്‌കാന്‍ ചെയ്യുകയും, അതിന്റെ സംഗീതത്തിനും […]
Read more

7 ദിനം കൊണ്ട് 40 കോടി ആഗോള കലക്ഷൻ നേടി “ഖലീഫ”; വിജയകരമായി പ്രദർശനം തുടർന്ന് പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” ബ്ലോക്ക്ബസ്റ്റർ വിജയം തുടരുന്നു. ആഗോള തലത്തിൽ ഗംഭീര ബോക്സ് ഓഫീസ് കലക്ഷൻ നേടിയാണ് ചിത്രം പ്രദർശനം തുടരുന്നത്. റിലീസ് ചെയ്ത് 7 ദിനം പിന്നിടുമ്പോൾ ചിത്രം നേടിയ ആഗോള ഗ്രോസ് കലക്ഷൻ 40 കോടി രൂപയാണ്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാതാവ് – സിജോ സെബാസ്റ്റ്യൻ, ശ്രീലാൽ ശൂലപാണി. ആദ്യ ദിനം 14.5 കോടി രൂപ കലക്ഷൻ […]
Read more

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിമിലെ ” ലൂസർ” ഗാനം ഇന്ന് 5 മണിക്ക്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ രണ്ടാം ഗാനം ഇന്ന് പുറത്ത് വരും. ” ലൂസർ” എന്ന ടൈറ്റിലോടെ എത്തുന്ന ഗാനം ഇന്ന് വൈകുന്നേരം 5 മണിക്കാണ് റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ഗാനം പുറത്ത് വരും. ചിത്രം 2026 സെപ്റ്റംബർ 3 ന് ആഗോള തലത്തിൽ മെഗാ റിലീസായി എത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം, ദുൽഖറിന്റെ കരിയറിലെ തന്നെ […]
Read more

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ രണ്ടാം ഗാനം ഓഗസ്റ്റ് 28ന്; ചിത്രത്തിൻ്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ രണ്ടാം ഗാനം ഓഗസ്റ്റ് 28ന് പുറത്തിറങ്ങും. ചിത്രത്തിൻ്റെ സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെ ഡല്ലാസ് കോൺസെർട്ടിനിടെ, ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ഗാനം ലൈവായി അവതരിപ്പിച്ചുകൊണ്ടായിരിക്കും ഈ പ്രത്യേക ലോഞ്ച്. ഇതിന് പിന്നാലെ ഓഗസ്റ്റ് 29ന് ഗാനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും റിലീസ് ചെയ്യും. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രം 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി […]
Read more

കരിക്ക് ടീം ഒരുക്കുന്ന ചിത്രം ‘ഗുഡ് ലക്ക് ചിക്കോ’ യു‌ടെ ടൈറ്റില്‍ പുറത്ത്

മലയാളത്തിലെ ഏറ്റവും ജനപ്രിയരായ ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്‌സില്‍ ഒന്നായ ‘കരിക്ക്’ ടീം ആദ്യമായി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘ഗുഡ് ലക്ക് ചിക്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം കരിക്ക് സ്റ്റുഡിയോക്ക് ഒപ്പം ചേര്‍ന്ന് ഡോക്ടര്‍ അനന്തു പ്രൊഡക്ഷന്‍സ് ബാനറില്‍ ഡോക്ടര്‍ അനന്തു ആണ് നിര്‍മ്മിക്കുന്നത്. നിഖില്‍ ജി. പ്രസാദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡോക്ടര്‍ അനന്തുവും നിഖില്‍ ജി പ്രസാദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഈ ബാനറില്‍ ഡോക്ടര്‍ അനന്തു […]
Read more

ക്രൈം ത്രില്ലർ ‘ദായ്റ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മേഘ്ന ഗുൽസാറിന്റെ ക്രൈം ത്രില്ലർ ദായ്റയുടെ പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ കഥാപരിസരത്തെക്കുറിച്ച് കൂടുതൽ സൂചനകൾ നൽകുന്നതാണ് പുതിയ പോസ്റ്റർ. ഓഗസ്റ്റ് 31ന് ട്രെയിലർ പുറത്തിറങ്ങാനിരിക്കെ, ഇരുവരുടെയും കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധമെന്താണെന്ന ചോദ്യമുയർത്തുന്നതിനൊപ്പം കഥയെക്കുറിച്ചുള്ള ആകാംക്ഷ വർധിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. പോലീസ് ടേപ്പിന്റെ നിരവധി പാളികൾക്കിടയിൽ പരസ്പരം പുറംതിരിഞ്ഞ് നിൽക്കുന്ന കരീന കപൂർ ഖാനും പൃഥ്വിരാജ് സുകുമാരനുമാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ അവ്യക്തമായ ഒരു മുഖവും […]
Read more

‘രാമായണ’ മലയാളം ട്രെയ്‌ലർ പുറത്ത്

ഇന്ത്യൻ സിനിമയിൽ വലിയ മുതൽമുടക്കോടെ എത്തുന്ന ചിത്രമാണ് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’. നമിത മൽഹോത്ര നിർമ്മിക്കുന്ന ചിത്രത്തിൽ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മലയാളം ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതുവരെ കാണാത്ത ​ഗംഭീര ദൃശ്യവിസ്മയമാകും സിനിമ പ്രേക്ഷകർക്ക് സമ്മാനിക്കുക എന്ന് ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. രാമനായി എത്തുന്ന രൺബീറിനെക്കാളും കയ്യടി വാരിക്കൂട്ടുന്നത് രാവണനായി എത്തുന്ന […]
Read more

‘ടൈറ്റന്‍സ്’ സെക്കന്റ് ലുക്ക് പുറത്ത്; ഒക്ടോബര്‍ 1 ന് ചിത്രം റീലിസ് ചെയ്യും

ഓസ്ലറിന് ശേഷം നേരമ്പോക്ക്, മാനുവല്‍ മൂവി മേക്കേഴ്സ് എന്ന ബാനറുകളില്‍ മിഥുന്‍ മാനുവല്‍ തോമസ്, ഇര്‍ഷാദ് എം ഹസന്‍ എന്നിവരും പ്രദീപ് സി എസും ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ‘ടൈറ്റന്‍സ്’ സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ഒക്ടോബര്‍ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. ജയസൂര്യ, വിനായകന്‍, ബേബി ജീന്‍, നിഹാല്‍, ഇന്ദ്രന്‍സ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം സംവിധാനം […]
Read more

‘ഹൈവാന്‍’ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്ത്

അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ‘ഹൈവാന്‍’ ട്രെയ്ലര്‍ പുറത്ത്. 2026 സെപ്റ്റംബര്‍ 11 നാണ് ചിത്രം ആഗോള റിലീസായി എത്തുക. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദര്‍ശന്‍ തന്നെയാണ്. കെ വി എന്‍ പ്രൊഡക്ഷന്‍സ്, തെസ്പിയന്‍ ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഗംഭീര ക്രൈം സസ്‌പെന്‍സ് ത്രില്ലര്‍ ആയാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ട്രെയ്ലര്‍ സമ്മാനിക്കുന്നത്. സെയ്ഫ് അലി […]
Read more

Recent News