Category: cinema

മലയാള സിനിമയിലെ റെക്കോർഡ് മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം”; 12.5 കോടിക്ക് മ്യൂസിക് റൈറ്റ്സ് നേടിയത് സീ മ്യൂസിക്

ദുൽഖർ സൽമാനെ നായകനാക്കി നഹാസ് ഹിദായത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ‘ഐ ആം ഗെയിം’ മലയാള സിനിമയിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. ചിത്രത്തിന്റെ മ്യൂസിക് അവകാശം 12.5 കോടി രൂപയ്ക്ക് സീ മ്യൂസിക് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിക് റൈറ്റ്സ് ഡീലായാണ് ഇത് ശ്രദ്ധ നേടുന്നത്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായാണ് ഒരുങ്ങുന്നത്. ചിത്രം […]
Read more

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസ് സെപ്റ്റംബർ 18 ന്

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആഗോള റിലീസ് സെപ്റ്റംബർ 18 ന്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നടി നിലീൻ സാന്ദ്രയാണ്. അടുത്തിടെ ചിത്രത്തിൻ്റെ ആദ്യ ടീസർ, […]
Read more

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ലെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്. അടുല്ല ജാങ്കി റെഡ്ഡി, പ്രഭ ബംഗാരിഗല്ല എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. കാസർല ശ്യാം ആണ് ഗാനത്തിന് വരികൾ രചിച്ചത്. ഓഗസ്റ്റ് 28ന് ഡല്ലാസിൽ നടന്ന അനിരുദ്ധ് രവിചന്ദറിന്റെ കോൺസെർട്ടിനിടെ ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ലൈവായി അവതരിപ്പിച്ചുകൊണ്ടായിരുന്നു ഗാനം ലോഞ്ച് ചെയ്തത്. […]
Read more

ലോകേഷ്- വാമിഖ ചിത്രം ഡിസി ഒടിടിയിലേക്ക്

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഡിസി തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത് വാമിഖ ഗബ്ബിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സെപ്റ്റംബർ 4 മുതൽ ചിത്രം ഒടിടിയിൽ ലഭ്യമാവും. സൺ നെക്സ്റ്റ് ആണ് ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ചിത്രം ലഭ്യമാവും. ദേവദാസ് എന്ന കഥാപാത്രമായി ലോകേഷ് തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീരമാക്കിയപ്പോൾ ചന്ദ്ര എന്ന കഥാപാത്രമായാണ് വാമിഖ ചിത്രത്തിലെത്തിയത്. […]
Read more

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

സൈജു കുറുപ്പ് നായകനായി, യോഗി ബാബു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരിവരാസനം  സിനിമയുടെ അടുത്ത ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു.നിലക്കൽ, പമ്പ, ത്രിവേണി തുടങ്ങിയ സ്ഥലങ്ങളിൽ ആണ് ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ, വിനായക അജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥഒരുക്കിയിരിക്കുന്നത് ഡോ അമ്പാടി ആണ്. ചിത്രീകരണാനുമതി വൈകിയതിനെ തുടർന്ന്, നിർമ്മാതാവ് അജിത് വിനായക ഹൈകോടതി ദേവസ്വം ബഞ്ചിനെ സമീപിച്ചതിനെ തുടർന്നാണ് അനുമതി ലഭിച്ചത്. സിനിമയുടെ തിരക്കഥ […]
Read more

സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു’; ‘ടോക്‌സിക്ക്’ സിനിമയ്‌ക്കെതിരെ കെ അണ്ണാമലൈ

ചെന്നൈ: ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകനായി പുറത്തിറങ്ങിയ ചിത്രം ‘ടോക്‌സിക്കി’നെതിരെ മുന്‍ ബിജെപി നേതാവും ‘അണ്ണാമലൈ മക്കള്‍ ഇയക്കം’ സ്ഥാപകനുമായ കെ അണ്ണാമലൈ രംഗത്ത്. ചിത്രം സ്ത്രീവിരുദ്ധമാണെന്നും സത്രീകളെ ലൈംഗിക ഉപഭോഗ വസ്തുവായി ചിത്രീകരിക്കുന്നെന്നുമാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. ചിത്രത്തിന് അനുമതി നല്‍കിയ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്. ഫിലിം റെഗുലേഷനില്‍ കര്‍ശനമായ നിയമങ്ങള്‍ വരണമെന്നും നിലവിലുള്ള നിയമങ്ങള്‍ കടുപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. താര നിബിഡമായ ചിത്രം റിലീസ് ആയ ആദ്യ […]
Read more

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

കാൻ പുരസ്‍കാരം നേടിയ ചിത്രം “ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, മുറ, ഡ്യൂഡ്, തഗ്സ് ” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച ഹൃദു ഹറൂൺ നായകനാകുന്ന തമിഴ് ചിത്രം ടെക്‌സാസ് ടൈഗറിന്റെ ആദ്യ ഗാനം ടൈഗേറിയൻസ് റോർ റിലീസ് ചെയ്‍തു. ടെക്‌സാസ് ടൈഗർ സംവിധാനം ചെയ്യുന്നത് സെൽവ കുമാർ തിരുമാരൻ ആണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സെൽവ കുമാർ തിരുമാരൻ മുമ്പ് സംവിധാനം ചെയ്ത ‘ഫാമിലി പടം’,പ്രസ്തുത ചിത്രം നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ […]
Read more

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം “ഖലീഫ” സക്സസ് ടീസർ പുറത്ത്

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിൽ ഒരുങ്ങിയ “ഖലീഫ” മെഗാ വിജയം തുടർന്ന് മുന്നേറുമ്പോൾ, ചിത്രത്തിൻ്റെ സക്സസ് ടീസർ പുറത്ത്. ചിത്രത്തിൻ്റെ വിജയം ആഘോഷിച്ചു കൊണ്ടാണ് ഈ പുതിയ ടീസർ റിലീസ് ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരനൊപ്പം, ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന മോഹൻലാൽ, ടോവിനോ തോമസ് എന്നിവരെയും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആഗോള തലത്തിൽ ഗംഭീര ബോക്സ് ഓഫീസ് കലക്ഷൻ നേടി പ്രദർശനം തുടരുന്ന ചിത്രം, റിലീസ് ചെയ്ത് 7 ദിനം പിന്നിടുമ്പോൾ നേടിയ ആഗോള ഗ്രോസ് കലക്ഷൻ 40 […]
Read more

‘ധൂമകേതു’ സെക്കൻഡ് ലുക്ക് പുറത്ത്; റീലീസ് സെപ്റ്റംബറിന്

‘സൂക്ഷ്മദർശിനിക്ക് ശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘ധൂമകേതു’ സെക്കൻഡ് ലുക്ക് പുറത്ത്. സജിനും നിഖിലയും ഗണപതിയും ഒന്നിച്ചുള്ള രസകരമായ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു കല്യാണാഘോഷ വേളത്തിനിടയിൽ മുണ്ടൂരി ഓടുന്ന വരനാണ് പോസ്റ്ററിലുള്ളത്. സെപ്റ്റംബറിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.മുമ്പ് പുറത്തിറങ്ങിയ ‘ധൂമകേതു’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്ന അണ്ടർവാട്ടർ ദൃശ്യങ്ങളുമായാണ് ‘ധൂമകേതു’ ഫസ്റ്റ് ലുക്ക് എത്തിയിരുന്നത്. […]
Read more

ദുൽഖർ സൽമാൻ്റെ ശബ്ദത്തിൽ ഐ ആം ഗെയിമിലെ ” ലൂസർ” ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനായ ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലർ ഐ ആം ഗെയിമിലെ രണ്ടാം ഗാനം “ലൂസർ” പുറത്ത്. ജേക്‌സ് ബിജോയ് ഈണം നൽകിയ ഗാനം ആലപിച്ചത് ചിത്രത്തിലെ നായകനായ ദുൽഖർ സൽമാൻ തന്നെയാണ്. സുഹൈൽ കോയ ആണ് ഈ ഗാനത്തിന് വരികൾ രചിച്ചത്. കെ ബാലസാരംഗൻ, ജേക്‌സ് ബിജോയ് എന്നിവരാണ് ഗാനത്തിന് പിന്നണിയിൽ ശബ്ദം നൽകിയ മറ്റ് രണ്ട് ഗായകർ. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ഗാനം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രം 2026 […]
Read more

Recent News