Category: death

കുസാറ്റിൽ ഒരാഴ്‌ചക്കിടെ രണ്ടാമത്തെ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: കൊച്ചി ശാസ്ത്ര-സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിൽ ബി ടെക് സിവിൽ എൻജിനീയറിങ് നാലാം വർഷം പഠിക്കുന്ന വിദ്യാർഥിനിയെ ഹിദായത്ത് നഗറിലെ വാടക മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് പുതുവൈപ്പ് കോമത്തുരുത്ത് സ്വദേശികളായ സുദർശന്റെയും ഷൈജയുടെയും മകൾ കെഎസ് ദർശന (21) ആണ് മരിച്ചത്. സംഭവത്തിൽ വൈസ് ചാൻസലർ ഡോ. എം ജുനൈദ് ബുഷിരി റിപ്പോർട്ട് തേടി. ചീഫ് സെക്യൂരിറ്റി ഓഫിസർ സിബിച്ചൻ ജോസഫിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് […]
Read more

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നു

തൃശ്ശൂർ: അങ്കമാലിക്ക് പിന്നാലെ തൃശൂര്‍ ഇരിങ്ങാലക്കുടയിലും ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിന് എത്തിച്ച ആനയാണ് പാപ്പാനെ ചവിട്ടിക്കൊന്നത്. ആനയുടെ രണ്ടാം പാപ്പന്‍ ശ്രീക്കുട്ടനാണ് ജീവന്‍ നഷ്ടമായത്. 25 വയസ് മാത്രമാണ് ശ്രീക്കുട്ടന്റെ പ്രായം. പരുക്കേറ്റ ഒന്നാം പാപ്പാന്‍ അമല്‍ ചികിത്സയിലാണ്. വഴുവാടി കാശിനാഥന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനയെ തളച്ചു. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ വിളക്കുത്സവത്തിന്റെ ഭാഗമായാണ് ആനയെ എത്തിച്ചത്. ഇന്നലെത്തന്നെ ആന ചെറിയ രീതിയില്‍ ഇടഞ്ഞ സാഹചര്യമുണ്ടായിരുന്നു. ഉടന്‍ തന്നെ പാപ്പാന്‍മാര്‍ ആനയെ […]
Read more

യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളനാട് മിത്രനികേതൻ സ്വദേശി ഷിബിനും യുവതിയുമാണ് വെള്ളാണിക്കൽ പാറയുടെ താഴെയായി ആളൊഴിഞ്ഞ സ്ഥലത്ത് റബ്ബറിന്റെ രണ്ട് ശിഖരങ്ങളിലായി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഓരോ കൈകളും തമ്മിൽ ചേർത്ത് കെട്ടിയ നിലയിലായിരുന്നു. ഇവർ കമിതാക്കളാണോ എന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. പാറമുകളിൽ സന്ദർശനത്തിനെത്തിയ യുവതി യുവാക്കൾ ആണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ റോഡിൽ എത്തി മറ്റ് യാത്രക്കാരെ വിവരം അറിയിച്ചു. പോത്തൻകോട് […]
Read more

പാമ്പുകടിയേറ്റ് കൊല്ലം സ്വദേശി രാജേന്ദ്രന്‍ മരിച്ചു

കൊല്ലം: സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് വീണ്ടും മരണം. കൊല്ലം സ്വദേശി രാജേന്ദ്രനാണ് (64) മരിച്ചത്. പാമ്പ് കടിയേറ്റ് ചികിത്സയില്‍ ആയിരുന്നു. കഴിഞ്ഞ 24 നാണ് കൊല്ലത്തെ വീടിനുള്ളില്‍ വെച്ച് രാജേന്ദ്രന് പാമ്പ് കടിയേറ്റത്. അണലിയാണ് കടിച്ചത്. ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായായിരുന്നു. ഇന്ന് രാവിലെയാണ് മരിച്ചത്.
Read more

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

തിരുവനന്തപുരം: പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.
Read more

വിവാഹ ഘോഷയാത്രയ്ക്കിടെ ഡിജെ കേട്ട് 140 കോഴികൾ ചത്തു; കേസെടുത്ത് പൊലീസ്

ഉത്തർപ്രദേശ് : സുൽത്താൻപൂരിൽ വിവാഹ ഘോഷയാത്രയ്ക്കിടെ ഉച്ചത്തിൽ ഡിജെ സംഗീതം വെച്ചതിനെ തുടർന്ന് 140 കോഴികൾ ചത്തതായി പരാതി. ഏപ്രിൽ 25ന് രാത്രി സുൽത്താൻപൂരിലെ കുദ്വാർ ഏരിയയിലാണ് സംഭവം നടന്നത്. കുദ്വാർ ഏരിയയിലെ രാം ഭദ്ര പൂർവ സ്വദേശിയായ ബബ്ബൻ വിശ്വകർമ എന്നയാളുടെ മകളുടെ വിവാഹ ഘോഷയാത്ര സാബിർ അലി എന്നയാളുടെ കോഴിഫാമിന് മുന്നിലൂടെ കടന്നുപോകുമ്പോഴാണ് സംഭവം നടന്നത്. രാത്രി 9:30ഓടെ ഉച്ചത്തിലുള്ള സംഗീതവുമായി എത്തിയ ഡിജെ സെറ്റുകൾ ഫാമിലെ കോഴികളിൽ വലിയ പരിഭ്രാന്തിയുണ്ടാക്കി. കഠിനമായ ശബ്ദം […]
Read more

പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു. ബാസ്‌ക്കറ്റ് ബോൾ കളിക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. ദമ്മാം അൽമുന ഇന്റർനാഷണൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലൂ സ്വദേശി ആയ മുഹമ്മദ് റയ്യാൻ (16 ) ആണ് മരിച്ചത്. സി.ബി.എസ്.സി സ്കൂൾ സോണൽ തല മത്സരത്തിൽ കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

കുസാറ്റിലെ വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

കൊച്ചി: കുസാറ്റിലെ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ക്യാംപസിന് പുറത്തെ സ്വകാര്യ ഹോസ്റ്റലില്‍ ആണ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം പുതുവൈപ്പ് സ്വദേശി ദര്‍ശനയാണ് മരിച്ചത്. കുസാറ്റിലെ സിവില്‍ എന്‍ജിനിയറിങ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ് ദര്‍ശന. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ റിപ്പോര്‍ട്ട് തേടി. പഠനസംബന്ധമായ ചില പ്രശ്‌നങ്ങള്‍ ദര്‍ശനയ്ക്ക് ഉണ്ടായിരുന്നതായി അവളുടെ സുഹൃത്തുക്കള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Read more

മട്ടന്നൂരിൽ ബൈക്ക് വൈദ്യുതി തൂണിലിടിച്ച് തീപിടിച്ച് യുവാവ് മരിച്ചു

കണ്ണൂർ : മട്ടന്നൂരിൽ ബൈക്ക് ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് തീപിടിച്ച് യുവാവ് മരിച്ചു. പുളിയനമ്പ്രം കാട്ടിലെ പറമ്പത്ത് സ്വദേശി റഹ്‌മയിൽ മുഹമ്മദ് തസ്ലീമാണ് കണ്ണൂരിലെ മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ഇരുട്ടി ,മട്ടന്നൂർ റോഡിൽ നരയൻപാറയിൽ വെച്ചായിരുന്നു ഇന്ന് രാവിലെ എട്ടരയോടെ അപകടമുണ്ടായത്.. വൈദ്യുതി പോസ്റ്റിലിടിച്ചു കത്തിയ ബൈക്കും തസ്ലീമും ഓവുചാലിലേക്ക് വീഴുകയായിരുന്നു കത്തിയ ബൈക്കിനടിയിൽ നിന്നും ഗുരുതരമായി പരുക്കേറ്റ തസ്ലീമിനെ നാട്ടുകാർ പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read more

തൃശ്ശൂരിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

തൃശ്ശൂർ: തൃശ്ശൂർ ആനക്കലിൽ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. അവണിശേരി സ്വദേശി ഉണ്ണിമായ (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ശിവപ്രസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ തൃശ്ശൂരിലെ ഭർതൃവീട്ടിലാണ് കൊലപാതകം നടന്നത്. രാവിലെ മുറിയിൽ വെച്ച് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു ശിവപ്രസാദ്. ശിവപ്രസാദിന്റെ അമ്മ നിലവിളിച്ചതിനെ തുടർന്ന് അയൽക്കാർ ഓടിയെത്തി. ഉണ്ണിമായയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയിൽ;ല. കൊലയ്ക്ക് ശേഷം വീടുവിട്ട്പോയ ശിവപ്രസാദിനെ അയ്യന്തോളിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തിന് […]
Read more

Recent News