Category: ELECTION 2026

പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാതെ ട്വന്റി 20

കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. കൊച്ചി: പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാവാത്തതിൽ ട്വന്റി- 20-യിൽ നിരാശ. 19 സീറ്റുകളിൽ മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. തട്ടകമായ കുന്നത്തുനാട് മണ്ഡലത്തിൽ ജയിക്കുമെന്നും നിയമസഭയിൽ അക്കൗണ്ട് തുറക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിച്ചിരുന്നു. എൻ.ഡി.എ. സഖ്യത്തിൽ നിന്നിട്ടും കുന്നത്തുനാട് വിജയിക്കാനാവാഞ്ഞത് പ്രവർത്തകരിൽ നിരാശയുണ്ടാക്കി. 40,221 വോട്ടുകളാണ് കുന്നത്തുനാട് എൻ.ഡി.എ.ക്ക്‌ ലഭിച്ചത്. കഴിഞ്ഞ […]
Read more

എം.വി. ഗോവിന്ദന്റെ പോസ്റ്റിൽ രൂക്ഷവിമർശനം

കൊച്ചി: നിയസഭ തിരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ കുറിപ്പ് പങ്കുവെച്ചുള്ള എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് സിപിഎം അനുകൂല അക്കൗണ്ടുകളിൽനിന്ന് രൂക്ഷമായ കമന്റുകളുയർന്നത്. 2021-ൽ 62 സീറ്റുകളിൽ വിജയിച്ച സിപിഎം ഇത്തവണ 26 സീറ്റുകളിലേക്കാണ് കൂപ്പുകുത്തിയത്. തിരഞ്ഞെടുപ്പിലുണ്ടായ പരാജയം അപ്രതീക്ഷിതമാണെന്നും പരാജയത്തെ അംഗീകരിച്ചുകൊണ്ട് പോരായ്മകൾ തിരുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ […]
Read more

ചിലത് ഓർമ്മിപ്പിച്ച് പി ജയരാജൻ

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച് ഒന്നിൻറെയും അവസാനമല്ലെന്ന് പി ജയരാജൻ. പാർലമെൻറിലും നിയമസഭയ്ക്കകത്തും പാർട്ടി നടത്തുന്ന ഇടപെടലുകൾ പ്രഖ്യാപിതമായ പുറത്തുള്ള സമരങ്ങളിലെ നിലപാടുകളുമായി ബന്ധപ്പെട്ടതാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ട്. കേരളത്തിൽ ഇടതുപക്ഷത്തെ തോൽപ്പിച്ച് വലതുപക്ഷം നേടിയ വിജയത്തിൻറെ പ്രധാന ഗുണഭോക്താക്കൾ കോൺഗ്രസും ലീഗുമായി. പത്ത് വർഷത്തെ ഇടതുപക്ഷ ഭരണം നടത്തിയ ക്ഷേമ-വികസന നേട്ടങ്ങളേക്കാൾ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യുഡിഎഫ് പക്ഷത്തേക്ക് എത്തിച്ചത്. കഴിഞ്ഞ കുറച്ചുകാലമായി […]
Read more

പിണറായി പ്രതിപക്ഷത്തിരിക്കണ്ട

തിരുവനന്തപുരം: പിണറായി വിജയൻ ആത്മാഭിമാനം ഉണ്ടെങ്കിൽ പ്രതിപക്ഷ നേതാവായി ഇരിക്കരുതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. കേരളത്തിൽ ഒരു മുഖ്യമന്ത്രിയും ആദ്യ റൗണ്ടിൽ പിന്നോട്ട് പോയിട്ടില്ല. ദുരിതാശ്വാസനിധിയിൽ ലഭിച്ച പണം ദുരുപയോഗം ചെയ്തവരെ യുഡിഎഫ് സർക്കാർ നിയമത്തിനു മുന്നിൽ കൊണ്ടുവരും. എസ്ഡിപിഐ – സിപിഎം കൂട്ടുകെട്ട് യുഡിഎഫിന് നല്ല പ്രതിച്ഛായ ഉണ്ടാക്കിയെന്നും പിഎംഎ സലാം പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാട് യുഡിഎഫിന് സഹായകരമായി. ഇനിയും സഹായിച്ചാൽ പ്രതിപക്ഷം ഉണ്ടാകില്ലെന്നും പിഎംഎ സലാം പറഞ്ഞു.
Read more

ചെന്നിത്തലയ്ക്ക് ആഭ്യന്തരം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് യുഡിഎഫ് കാഴ്ചവെച്ചത്. എക്‌സിറ്റ് പോൾ പ്രവചനങ്ങളെയെല്ലാം കാറ്റിൽപറത്തി ഏകപക്ഷീയമായ വിജയമാണ് യുഡിഎഫ് സംസ്ഥാനത്ത് നേടിയിരിക്കുന്നത്. ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശൻ തന്നെ വന്നേക്കും എന്ന് ഏറെക്കുറെ ഉറപ്പാണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. നേരിയ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് ജയമെങ്കിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദങ്ങൾ ഉയർന്നേനെ. എന്നാൽ 100 ലേറെ സീറ്റ് നേടും എന്ന വാക്ക് സതീശൻ പാലിച്ചതോടെ അദ്ദേഹത്തിന് മുന്നിൽ മറ്റ് തർക്കങ്ങളുണ്ടായേക്കില്ല. മികച്ച സ്‌ട്രൈക്ക് റേറ്റോടെ വിജയിച്ച മുസ്ലീം […]
Read more

പിണറായി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയത്തിനും രാജിക്കും ശേഷം ഇതുവരെ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടില്ല. ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിന് ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചുള്ള കത്ത് ദൂതൻ വഴി രാജ്‌ഭവനിൽ എത്തിച്ച അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തി. ഔദ്യോഗിക വാഹനംഒഴിവാക്കിയ അദ്ദേഹം എകെജി സെന്ററിലെ കാറിലാണ് ചിന്ത ഫ്ലാറ്റിൽ എത്തിയത്. സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൽ അദ്ദേഹത്തിൻ്റെ പ്രതികരണം നാളെയും ഉണ്ടാകില്ല. […]
Read more

ബേപ്പൂരിലെ തോൽവിക്ക് പിന്നിൽ ബിജെപി- സിപിഎം ധാരണ; പി വി അൻവർ

കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താൻ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു. റിയാസിനെ തളച്ചിടാനാണ് താൻ റിസ്‌ക്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി ഡി സതീശൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാൻ നിൽക്കുന്നവരുമായി ചർച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവർക്കായി പുതിയ […]
Read more

മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണ്. വരട്ടേയെന്നും ഇത്രയും എത്തിയില്ലേയെന്നും വിഡി സതീശൻ പറഞ്ഞു. വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിലാണ് വിഡി സതീശൻ്റെ തുറന്നുപറച്ചിൽ. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വളരെ കൃത്യമായാണ് സതീശൻ മറുപടി നൽകിയത്. തമ്മിൽ തല്ലി പിരിഞ്ഞാൽ ജനം പൊറുക്കില്ല. ഹൈക്കമാൻഡിന് നടപടിക്രമങ്ങൾ ഉണ്ട്. ഞങ്ങൾ ആരും സംസാരിച്ചു തർക്കം ഉണ്ടാക്കിയിട്ടില്ല. […]
Read more

ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സംസ്ഥാനത്തുടനീളം ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും വോട്ട് ചോർച്ച ഉണ്ടായ സാഹചര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷവും തിരുത്തൽ നടപടികൾ കാര്യക്ഷമമായില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുമ്പോൾ, ഇത്തവണത്തെ ഫലം വിശദമായി വിശകലനം ചെയ്യുമെന്ന് […]
Read more

സമാനതകളില്ലാത്ത മഹാപതനം; മറികടക്കാൻ സിപിഎമ്മിന് കഴിയുമോ

തിരുവനന്തപുരം : ഈ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി വിജയിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരുന്നു. പക്ഷേ, ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും പരാജയം ഇത്രത്തോളം ഗുരുതരമായിരിക്കുമെന്ന് അവരുടെ രാഷ്ട്രീയ എതിരാളികൾ പോലും കരുതിയിരിക്കില്ല. ഈ തോൽവിയോടെ സിപിഎമ്മിന്റെ ഇന്ത്യയിലെ അവസാനത്തെ കോട്ടയും നഷ്ടമായിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യൻ പാർലമെന്റിലെ മൂന്നാമത്തെ വലിയ ശക്തിയായിരുന്ന സിപിഎം ഇന്ന് ഒരു സംസ്ഥാനത്തിൽ പോലും അധികാരമില്ലാത്ത, ചില പോക്കറ്റുകളിൽ മാത്രം ഒതുങ്ങുന്ന പ്രാദേശിക പാർട്ടിയായി മാറിയിരിക്കുന്നു. 1980-ൽ രൂപീകരിച്ച ശേഷം ഇടതുമുന്നണി കുറിച്ച ഏറ്റവും മോശപ്പെട്ട തിരഞ്ഞെടുപ്പു പ്രകടനം […]
Read more

Recent News