മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്ന് വിഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പോസ്റ്റിൽ അവകാശ വാദം വെക്കുന്നത് ശരിയല്ലെന്നും പാർട്ടി തീരുമാനിക്കട്ടെയെന്നും കോൺ​ഗ്രസ് നേതാവ് വിഡി സതീശൻ. ജനത്തിന്റ പ്രതീക്ഷ വളരെ വലുതാണ്. വരട്ടേയെന്നും ഇത്രയും എത്തിയില്ലേയെന്നും വിഡി സതീശൻ പറഞ്ഞു. വിജയത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ ആദ്യ അഭിമുഖത്തിലാണ് വിഡി സതീശൻ്റെ തുറന്നുപറച്ചിൽ.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് വളരെ കൃത്യമായാണ് സതീശൻ മറുപടി നൽകിയത്. തമ്മിൽ തല്ലി പിരിഞ്ഞാൽ ജനം പൊറുക്കില്ല. ഹൈക്കമാൻഡിന് നടപടിക്രമങ്ങൾ ഉണ്ട്. ഞങ്ങൾ ആരും സംസാരിച്ചു തർക്കം ഉണ്ടാക്കിയിട്ടില്ല. റേറ്റിങ് കൂട്ടാൻ ചിലർ ചെയ്യുന്ന അൺ എത്തിക്കൽ രീതികൾക്ക് പുറകെ പോവരുത്. തൻ്റെ ഉള്ളിൽ ഒരു നമ്പർ ഉണ്ടായിരുന്നുവെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി ആയില്ലെങ്കിൽ തീരുമാനം തന്റെ പാർട്ടിയുടേതാണ്. വാക്കുപാലിക്കാൻ കഴിഞ്ഞു. അത് സോണിയക്ക് കൊടുത്ത വാക്കാണ്. അവർക്ക് എന്നും വാത്സല്യമാണെന്നും സതീശൻ പറഞ്ഞു.

നൂറിലധികം സീറ്റ് മനസ്സിലുണ്ടായിരുന്നു. 102സീറ്റിനെ അത്ഭുതത്തോടെ കാണുന്നു. വിട്ടുപോയവരെ തിരികെ എത്തിക്കാൻ നിശബ്ദ പ്രവർത്തനം നടത്തി. ആരോടും ഇതുവരെ പറഞ്ഞിട്ടില്ല. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പേര് എഴുതിവെച്ചു.. അവരെ നിരന്തരം കണ്ടു. 90% പേരെ തിരിച്ചെത്തിച്ചു. വിസ്മയങ്ങൾ ഉണ്ടായി. ഉത്തമ കമ്യൂണിസ്റ്റ്കാരുടെ വോട്ട് കിട്ടി. 15 സീറ്റിൽ ടൈറ്റ് മത്സരമായിരുന്നു. ട്രെൻഡ് വന്നാൽ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. തുടർ തോൽ‌വിയിൽ പ്രവർത്തകരുടെ മനസ്സ് തകർന്നിരുന്നു. നേതാക്കളാണ് അവർക്ക് ആത്മവിശ്വാസം നൽകേണ്ടിയിരുന്നത്. വനവാസ പ്രഖ്യാപനം അണികളുടെ ആത്മ വിശ്വാസം കൂട്ടാനാണ്. കൊട്ടക്കണക്ക് പറഞ്ഞിട്ടില്ല. തോൽക്കില്ലെന്ന് നൂറു ശതമാനം ഉറപ്പുണ്ടായിരുന്നു. വനവാസം പ്രഖ്യാപനം തോൽക്കില്ല എന്ന ഉറപ്പിലായിരുന്നു. തോറ്റാൽ എന്റെ പരാജയമായിരുന്നു. തോറ്റാൽ കടിച്ചു തൂങ്ങില്ലെന്ന് ഉറപ്പിച്ചു. അങ്ങനെ എങ്കിൽ സ്ഥാനങ്ങൾക്ക് വേണ്ടി കടിച്ചുതൂങ്ങില്ല എന്ന് ഉറപ്പിച്ചു. സർവ്വേകൾ പെയ്ഡ് ആയിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *