കോഴിക്കോട്: ബിജെപി-സിപിഎം ധാരണ മൂലമാണ് ബേപ്പൂരിൽ തോറ്റതെന്ന് പി വി അൻവർ പറഞ്ഞു. മുഖ്യമന്ത്രിക്ക് എത്രത്തോളം ശത്രുവാണോ താൻ അത്ര തന്നെ ബിജെപിക്കും ശത്രുവാണെന്നും അൻവർ കൂട്ടിച്ചേർത്തു. റിയാസിനെ തളച്ചിടാനാണ് താൻ റിസ്‌ക്കെടുത്ത് മത്സരിച്ചത്. പരാജയപ്പെട്ടാലും വർഗീയ വാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി ഡി സതീശൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്ര ത്രാണി കാണിച്ച ക്യാപ്റ്റന്റെ നിലപാട് മതേതര കേരളം ഏറ്റെടുത്തു. സിപിഎം വിട്ടവരും വിടാൻ നിൽക്കുന്നവരുമായി ചർച്ച നടത്തുമെന്നും യുഡിഎഫ് അനുമതിയോടെ ഇവർക്കായി പുതിയ ഫ്ലാറ്റ് ഫോം ഒരുക്കുമെന്നും അൻവർ.
ബേപ്പൂരിലെ തോൽവിക്ക് പിന്നിൽ ബിജെപി- സിപിഎം ധാരണ; പി വി അൻവർ
