Category: ELECTION 2026

അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തും-മന്ത്രി റിയാസ്

കോഴിക്കോട്: രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. രാഷ്ട്രീയം ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് വ്യക്തികൾ തമ്മിലല്ല എന്നും പി.വി. അൻവറിന്റെ വാക്കുകൾ ജനങ്ങൾ വിലയിരുത്തുമെന്നും റിയാസ് പറഞ്ഞു. ‘ആക്ഷേപം കേൾക്കുമ്പോൾ മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വിഷമം ഇല്ല.വൈകാരികതയ്ക്കപ്പുറം ഉയർത്തിപ്പിടിക്കേണ്ടത് ഉയർന്ന രാഷ്ട്രീയ ബോധമാണ്.’ മന്ത്രി പറഞ്ഞു. ‘ബേപ്പൂരിൽ 85000-ൽ അധികം വോട്ട് നേടും. അവിടുത്തെ ജനങ്ങൾക്ക് എന്നെ അറിയാം […]
Read more

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീറെന്ന് പി വി അൻവർ

കണ്ണൂർ: ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ എന്ന് പി വി അൻവർ. ശൈലജയെ ഒതുക്കാനാണ് പേരാവൂരിൽ മത്സരിപ്പിച്ചത്. ധർമ്മടത്ത് തോറ്റതിന് തുല്യമായ ജയമായിരിക്കും പിണറായിയുടേത്. താൻ മത്സരിച്ചത് കൊണ്ട് റിയാസിനെ ബേപ്പൂരിൽ തളച്ചിടാനായെന്നും അത് കോഴിക്കോട് ജില്ലയിൽ ഗുണം ചെയ്തുവെന്നും പിവി അൻവർ കണ്ണൂരിൽ മാധ്യമങ്ങളോടെ പറഞ്ഞു. തോറ്റാൽ മൊട്ടയടിക്കാൻ റിയാസിനെ ബെറ്റിന് വിളിക്കുകയായിരുന്നു. ഞാൻ ഒരു കമ്മൽ കൂടി ഇടാമെന്ന് പറഞ്ഞു. പിണറായി വിരുദ്ധത കേരളത്തിൽ ഉടനീളം തെരഞ്ഞെടുപ്പിൽ പ്രകടമായി. ഇടതുപക്ഷത്തെ സങ്കിയുടെ […]
Read more

CPMന് വമ്പൻ തിരിച്ചടി

തിരുവനന്തപുരം: അൻപതിലേറെ മണ്ഡലങ്ങളിൽ ന്യൂനപക്ഷ ഏകീകരണം നടന്നതായി സിപിഎം വിലയിരുത്തൽ. സ്ഥാനാർത്ഥികളുടെ വ്യക്തിഗത മികവും ബന്ധങ്ങളും ഫലപ്രദമായ മണ്ഡലങ്ങളിൽ മാത്രമാണ് ഇതിനെ മറികടക്കാൻ കഴിയുകയെന്നും സിപിഎം വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് അടുത്തുവെന്ന എക്സിറ്റ് പോൾ ഫലവുമായി യോജിക്കുന്ന വിലയിരുത്തലാണ് ഇത്. അതേസമയം, ഭൂരിപക്ഷ സമുദായ വോട്ടുകളിൽ സിപിഎമ്മിന് അനുകൂലമായ നിലപാട് തുടരുമെന്നും സിപിഎം കണക്കുകൂട്ടുന്നു. നിഷേധ വോട്ടുകൾ സിപിഎം കണക്കുകൂട്ടുന്നില്ല. 12ശതമാനത്തിലേക്ക് ബിജെപി വോട്ടുകൾ വർധിച്ചത് അനുകൂലമാവുമെന്നുമാണ് പാർട്ടിയുടെ പ്രതീക്ഷ. വടക്കൻ കേരളത്തിൽ […]
Read more

പിവി അൻവർ എട്ടുനിലയിൽ പൊട്ടും

കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങൾ ശുദ്ധ അസംബദ്ധമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എക്സിറ്റ് പോളിന് പിന്നിൽ പല താൽപര്യങ്ങളുണ്ട്. ചിലർ ബി ജെ പി ക്ക് 16 സീറ്റകൾ പ്രവച്ചിട്ടുണ്ട്. എ ൽ ഡി എഫിന് തുടർ ഭരണത്തിന് നല്ല സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ പരാജയപ്പെട്ടാൽ താൻ കോഴിക്കോട് നഗരത്തിലൂടെ മൊട്ടയടിച്ച് കമ്മലിട്ട് നടക്കുമെന്ന പിവി അൻവറിൻ്റെ പ്രതികരണത്തെ കുറിച്ചുള്ള ചോദ്യത്തിനും അദ്ദേഹം മറുപടി നൽകി. ബേപ്പൂരുിൽ അദ്ദേഹം പരാജയപ്പെടുമെന്ന് […]
Read more

വിജയ് യെ പ്രശംസിച്ച് സ്റ്റാലിന്റെ സഖ്യകക്ഷി

ചെന്നൈ: വിജയ്‌യെ പ്രശംസിച്ച് ഭരണകക്ഷിയായ ഡിഎംകെയുടെ സഖ്യകക്ഷിയായ എംഡിഎംകെ തലവൻ വൈകോ. വിജയ്‌യുടെ പാർട്ടി വലിയൊരു രാഷ്ട്രീയ ശക്തിയായി മാറുമെന്നാണ് വൈകോയുടെ പ്രസ്താവന. എക്‌സിറ്റ് പോളുകൾ പ്രവചിച്ചതിന് പിന്നാലെയാണ് വിജയ്‌യെ പ്രശംസിച്ച് വൈകോ രംഗത്തെത്തിയത്ത്. ടിവികെ നിർണായകമായ സീറ്റുകൾ നേടാൻ സാധ്യതയുണ്ടെങ്കിലും, ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് ഭൂരിഭാഗം സർവ്വേകളും വ്യക്തമാക്കുന്നത്. യുവാക്കൾക്കായി നൽകിയ വാഗ്ദാനങ്ങളും ഉയർന്ന പോളിങ് ശതമാനവും വിജയ്ക്ക് അനുകൂലമാകുമെന്നാണ് റിപ്പോർട്ടുകൾ വിലയിരുത്തുന്നത്. ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ അധികാരം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് […]
Read more

മമതയ്ക്ക് തിരിച്ചടി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ മേൽനോട്ടത്തിനായി കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളിയതായി റിപ്പോർട്ട്. കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരെ നിയമിച്ച തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി നിയമവിരുദ്ധമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും വോട്ടെണ്ണൽ ഉദ്യോഗസ്ഥരായി നിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശിച്ചിരുന്നു. ഈ നിർദേശത്തെ നേരത്തെ കൽക്കട്ട ഹൈക്കോടതി ശരിവെച്ചിരുന്നു. കേന്ദ്ര സർക്കാർ ജീവനക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെ വാദങ്ങളിൽ ഒരു […]
Read more

വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ സജ്ജമാണ്; ഡിജിപി റവാഡ ചന്ദ്രശേഖർ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ വോട്ടെണ്ണലിനുള്ള എല്ലാ സുരക്ഷാ സംവിധാനങ്ങളും സജ്ജമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. 25 ബാച്ച് കേന്ദ്ര സേന വോട്ടെണ്ണലിന് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കും. മുൻകരുതൽ അറസ്റ്റുകൾ ആരംഭിച്ചതായും ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. കണ്ണൂർ ,പയ്യന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രതയോടുകൂടി പ്രവർത്തിക്കുമെന്നും ഡിജിപി പറഞ്ഞു. വോട്ടെണ്ണൽ സുഗമമായി നടത്താൻ എല്ലാം സജ്ജമാണെന്നും ഡിജിപി വ്യക്തമാക്കി. അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് […]
Read more

ഭവാനിപുരിൽ സുരക്ഷ ശക്തമാക്കി

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനും ഇ.വി.എം. സ്‌ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊൽക്കത്ത പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് നടപടി. വോട്ടെണ്ണൽ കേന്ദ്രമായ സഖാവത്ത് മെമ്മോറിയൽ സ്‌കൂളിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. മേയ് 4-ന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്‌ട്രോങ്ങ് റൂമിന് പുറത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് […]
Read more

മാരാർ ജയിച്ചാൽ ‘അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും

കൊച്ചി : ഇനി വെറും രണ്ട് ദിവസത്തെ കാത്തിരിപ്പ്. ആരാകും അടുത്ത അഞ്ച് വർഷം സംസ്ഥാനങ്ങൾ ഭരിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങൾ. എല്ലായിടത്തേയും പോലെ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും ഏറെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ ജയിക്കുകയാണെങ്കിൽ അടിവസ്ത്രമിട്ട് കോഴിക്കോട് ബീച്ചിലൂടെ നടക്കുമെന്ന് ഇന്‍ഫ്ലുവന്‍സറായ ഓകെ അനാഷ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ […]
Read more

കേരള കോൺഗ്രസുകൾക്ക് തിരഞ്ഞെടുപ്പ് ഫലം നിർണായകം

കോട്ടയം: നല്ല മുന്നേറ്റം നടത്തണം, ഇല്ലെങ്കിൽ പിടിച്ചുനിൽക്കാനെങ്കിലും കഴിയണം. തിരഞ്ഞെടുപ്പ് ഫലത്തിൽ കേരള കോൺഗ്രസുകൾ ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും ഇതാണ്. വൻതോൽവികൾ പാർട്ടികളിൽ ആഭ്യന്തര പൊരുത്തക്കേടുകൾക്ക് വഴിയൊരുക്കും. അത് പിളർപ്പിനും ഇടയാക്കിയേക്കും. കേരള കോൺഗ്രസ് എമ്മിന് മത്സരിച്ച 12 സീറ്റിൽ, കൈയിലുള്ള അഞ്ചെണ്ണമെങ്കിലും നിലനിർത്താനായാൽ മാത്രം പോരാ. ചെയർമാൻ ജോസ് കെ.മാണിക്ക് പാലായിൽ തട്ടകം ഉറപ്പിക്കുകയും വേണം. പാലായിൽ വീണ്ടുമൊരു തോൽവി സംഭവിച്ചാൽ അത് കേരള കോൺഗ്രസ് എമ്മിലെ ആഭ്യന്തര ബലാബലത്തിൽ നിർണായകമാകും. പാർട്ടി തീരുമാനിക്കുംമുമ്പേ പാലായിലെ സ്ഥാനാർഥി […]
Read more

Recent News