Category: GULF

ഇനി ടിക്കറ്റ് വേണ്ട; വാഫി മാളിൽ ഇനി ടിക്കറ്റില്ലാതെ പാർക്ക് ചെയ്യാം

ദുബൈ: ദുബൈയിലെ വാഫി മാളിൽ ടിക്കറ്റില്ലാത്ത പെയ്ഡ് പാർക്കിങ് ചെയ്യാനുള്ള സംവിധാനവുമായി പാർക്കോണിക്. സാലിക്ക് വഴി നേരിട്ട് പാർക്കിങ് ഫീസ് നൽകാൻ കഴിയുന്ന ഓട്ടോമാറ്റിക് പെയ്മെന്റ് സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സൈൻ ബോർഡിനടുത്തുള്ള QR കോഡ് സ്കാൻ ചെയ്ത്കൊണ്ട് സന്ദർശകർക്ക് പാർക്കിങ് ഫീസ് അടയ്ക്കാം. മാളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യപ്പെടും. ഇനി ഫീസ് അടച്ചിട്ടില്ലെങ്കിൽ, വാഹനം മാളിൽ നിന്ന് പുറത്തുകടക്കുമ്പോൾ തുക ഓട്ടോമാറ്റിക്കായി ഡ്രൈവറുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കുകയും ചെയ്യും. തിങ്കൾ […]
Read more

ആഗോള ജീവിത നിലവാര സൂചികയിൽ സ്ഥാനം പിടിച്ച് റിയാദ്

റിയാദ്: ആഗോള ജീവിത നിലവാര സൂചികയിൽ ഇടം പിടിച്ച് സൗദിയുടെ തലസ്ഥാനമായ റിയാദ്. ജനങ്ങളുടെ ജീവിതനിലവാരം ശാസ്ത്രീയമായി വിലയിരുത്തുന്ന ഗ്ലോബൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിലാണ് ഇടം നേടിയത്. വിവിധ മന്ത്രാലയങ്ങളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് നേട്ടം. റോയൽ കമ്മീഷൻ ഫോർ റിയാദ് സിറ്റി, ആരോഗ്യം, ക്ഷേമം, നഗരപരിസ്ഥിതി, ഭവനം, ഗതാഗതം, പൊതുസേവനങ്ങൾ, ഹരിത ഇടങ്ങൾ, സുരക്ഷ, ആരോഗ്യം, സാമ്പത്തിക-സാമൂഹിക ദൃഢത തുടങ്ങി വിവിധ മേഖലകളിലെ പ്രകടനമാണ് സൂചിക വിലയിരുത്തുന്നത്. റിയാദ് മേഖലാ മുനിസിപ്പാലിറ്റി, ക്വാളിറ്റി ഓഫ് […]
Read more

കടൽ ഗതാഗത സുരക്ഷ;​ സൗദി നേതൃത്വത്തിൽ സംയുക്​ത സഖ്യം രൂപീകരിച്ചതിനെ സ്വാ​ഗതം ചെയ്ത് തുർക്കി

റിയാദ്: കടൽ ഗതാഗത സുരക്ഷക്കായി​ സൗദിയുടെ നേതൃത്വത്തിൽ സംയുക്​ത സഖ്യം രൂപീകരിച്ചതിനെ സ്വാ​ഗതം ചെയ്ത് തുർക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയിബ് ഉർദു​ഗാൻ ആശംസകൾ അറിയിച്ചു. ഫോൺ സംഭാഷണത്തിലാണ് തുർക്കി സൗദിക്ക് ആശംസകൾ നേർന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള വഴികളും നേതാക്കൾ ചർച്ച ചെയ്തു. ഹൂതി മിലിഷ്യകൾ ചെങ്കടലിൽ സൗദിയുടെ എണ്ണക്കപ്പലുകൾക്ക് നേരെ നടത്തിയ ആക്രമണശ്രമങ്ങളെ തുർകിഷ് പ്രസിഡന്റ് ശക്തമായി അപലപിച്ചു. […]
Read more

പൊടിക്കാറ്റ് 74% കുറഞ്ഞു; സൗദിയിൽ 25 വർഷത്തിനിടയിലെ ഏറ്റവും കുറവ് പൊടിക്കാറ്റ്

റിയാദ്: സൗദി അറേബ്യയിൽ പൊടിക്കാറ്റ് 74% കുറഞ്ഞതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 25 വർഷത്തിനിടയിലെ ഏറ്റവും കുറവ് പൊടിക്കാറ്റാണ് കഴിഞ്ഞ ജൂലൈ മാസം രേഖപ്പെടുത്തിയത്. രാജ്യത്തെ വായു ഗുണനിലവാരത്തിൽ ശ്രദ്ധേയമായ പുരോഗതിയാണ് ഈ ഇടിവ് പ്രതിഫലിപ്പിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലാണ് ഏറ്റവും കുറവ് പൊടിക്കാറ്റ് രേഖപ്പെടുത്തിയത്. 71ശതമാനമാണ് ഇവിടത്തെ പൊടിക്കാറ്റ് നിരക്ക്. മധ്യമേഖലയിൽ 63 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. കൂടാതെ, നജ്‌റാൻ പ്രവിശ്യയിൽ പൊടിക്കാറ്റ് 44 ശതമാനമായി കുറയുകയും ചെയ്തു. ഹരിതവൽകരണ പദ്ധതികൾ, […]
Read more

കാനഡയുമായി സൈനിക, പ്രതിരോധ സഹകരണത്തിനൊരുങ്ങി സൗദി

റിയാദ്: കാനഡയുമായി സൈനിക, പ്രതിരോധ സഹകരണം വർധിപ്പിക്കാൻ സൗദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക, പ്രതിരോധ സഹകരണം ശക്തിപ്പെടുത്താനുള്ള വഴികൾ ചർച്ച ചെയ്യാനായി സൗദി എക്‌സിക്യൂട്ടീവ് കാര്യ പ്രതിരോധ സഹമന്ത്രി ഖാലിദ് അൽബിയാരിയും കാനഡ ദേശീയ പ്രതിരോധ സഹമന്ത്രി സ്റ്റെഫാനി ബെക്കുമായി കൂടിക്കാഴ്ച നടത്തി. സൗദി മന്ത്രി കാനഡയിൽ ഔദ്യോഗിക സന്ദർശനം നടത്തവേയാണ് ചർച്ച. കനേഡിയൻ ദേശീയ പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് നടന്ന യോഗം ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങൾ അവലോകനം ചെയ്തു. വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുകയും […]
Read more

കുവൈത്തിൽ നഴ്‌സുമാരുടെ അലവൻസുകളിലും ബോണസുകളിലും വർധനവ്

കുവൈത്ത് സിറ്റി: രാജ്യത്തെ നഴ്‌സിംഗ്, മിഡ്‌വൈഫറി മേഖലയിൽ സേവനമനുഷ്ഠിക്കുന്ന ജീവനക്കാരുടെ മാസ അലവൻസുകളിലും ബോണസുകളിലും കാര്യമായ വർധനവ് വരുത്തി ആരോഗ്യ മന്ത്രാലയം. ഇതുസംബന്ധിച്ച മന്ത്രിതല ഉത്തരവ് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറപ്പെടുവിച്ചു. തസ്തികകൾ, തൊഴിൽ പരിചയം, പ്രൊമോഷനുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് തുക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. തൊഴിൽ തസ്തികകളുടെ സാങ്കേതിക നിലവാരം ഉയർത്തുന്നതിനും സംയുക്ത ജോബ് ടൈറ്റിലുകൾ നടപ്പിലാക്കുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ജോലി സ്വഭാവ അലവൻസ്, ജോബ് ലെവൽ ബോണസ്, പ്രോത്സാഹന അലവൻസ്, ക്ഷാമബത്ത, […]
Read more

മയക്കുമരുന്ന് കടത്ത്; ജിസാനിൽ 11 വിദേശികൾ പിടിയിൽ

റിയാദ്: അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 11 വിദേശികളെ ബോ‍ർഡർ ​ഗാർഡ് കരസേന പിടികൂടി. പിടിയിലായവരെല്ലാം എത്യോപ്യൻ പൗരന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ജിസാനിലെ അൽ ദായറിൽ 220 കിലോ​ഗ്രാം ഖാത്ത് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ വലയിലാകുന്നത്. പ്രതികൾക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ പൂർത്തിയാക്കിയതായും ഇവരെയും പിടിച്ചെടുത്ത മയക്കുമരുന്നുകളെയും തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായും അധികൃതർ വ്യക്തമാക്കി. ലഹരിമരുന്ന് കടത്തുമായോ വിതരണവുമായോ ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി അധികൃതരെ അറിയിക്കണമെന്ന് സുരക്ഷാ ഏജൻസികൾ […]
Read more

ചൂട് കൂടും; റിയാദ്, മദീന, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ഉയർന്ന താപനില

റിയാദ്: റിയാദ്, മദീന, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ഇന്നും ചൂടും ഉയർന്ന താപനിലയും തുടരുമെന്ന് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തികൾ, അൽജൗഫ്, തബൂക്ക് പ്രവിശ്യകളിലും പൊടിക്കാറ്റുണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൂരക്കാഴ്ച പൂജ്യത്തിനടുത്താകും. സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളെ പൊടിക്കാറ്റ് ബാധിക്കും. അതേസമയം, നജ്റാൻ പ്രവിശ്യ ഉൾപ്പെടെയുള്ള തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കുമെന്നും അധികൃതർ പറയുന്നു.
Read more

80 ലക്ഷം ധനസഹായം; മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്ക് തണലായി റിയാദ് കെ.എം.സി.സി

റിയാദ്/മലപ്പുറം: റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയുടെ പ്രവാസി കുടുംബ സുരക്ഷാ പദ്ധതിയിലൂടെയുള്ള ധന സഹായം വിതരണം ചെയ്തു. പദ്ധതി അംഗങ്ങളായിരിക്കെ മരണപ്പെട്ട എട്ടുപേരുടെ കുടുംബങ്ങൾക്കുള്ള 80 ലക്ഷം രൂപയുടെ ധനസഹായമാണ് കൈമാറിയത്. വിവിധ ഇഒ സെന്ററുകൾക്കായി പിരിച്ചെടുത്ത ഒരു കോടിയിലധികം രൂപയുടെ ഫണ്ട് വിതരണവും നടന്നു. പാണക്കാട് വെച്ചായിരുന്നു ചടങ്ങ്. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. സുരക്ഷാ പദ്ധതിയിൽ അംഗമായിരിക്കെ മരണപ്പെട്ട ബേബി മുടിക്കിൽപാത്തിൽ മത്തായിയുടെ നോമിനിയായ അൻഹ […]
Read more

ഓഗസ്റ്റ് 6 വരെ മഴയ്ക്ക് സാധ്യത; ഗൾഫ് രാജ്യങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: സൗദി അറേബ്യ, ഒമാൻ, യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 6 വരെ യുഎഇയിൽ വിവിധ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കിഴക്ക് നിന്നുള്ള ന്യൂനമർദ്ദം മൂലം ഓഗസ്റ്റ് 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർമേഘ രൂപപ്പെടാനും തുടർന്ന് മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം ഫുജൈറയിലെ മസാഫിയിൽ ശക്തമായ മഴ പെയ്തതിന്റെ ദൃശ്യങ്ങൾ […]
Read more

Recent News