റിയാദ്: റിയാദ്, മദീന, മക്ക, കിഴക്കൻ പ്രവിശ്യകളിൽ ഇന്നും ചൂടും ഉയർന്ന താപനിലയും തുടരുമെന്ന് സൗദിയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തികൾ, അൽജൗഫ്, തബൂക്ക് പ്രവിശ്യകളിലും പൊടിക്കാറ്റുണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ദൂരക്കാഴ്ച പൂജ്യത്തിനടുത്താകും. സൗദി അറേബ്യയുടെ പടിഞ്ഞാറൻ, തെക്ക് പടിഞ്ഞാറൻ ഭാഗങ്ങളെ പൊടിക്കാറ്റ് ബാധിക്കും. അതേസമയം, നജ്റാൻ പ്രവിശ്യ ഉൾപ്പെടെയുള്ള തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലോടെയുള്ള മഴയുണ്ടായേക്കുമെന്നും അധികൃതർ പറയുന്നു.
Related Posts
രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി
റിയാദ്: ഈ വർഷം രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് പുറത്ത് വിട്ട് സൗദി ധനകാര്യ മന്ത്രാലയം. ആകെ വരുമാനം…
സൗദിയിൽ ആഗസ്റ്റിലും ചൂട് കുറയില്ല; ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: സൗദിയിൽ വേനൽക്കാലത്തിന്റെ അവസാനമായ ആഗസ്റ്റിലും ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം സാധാരണയുണ്ടാവാറുള്ള താപനിലയേക്കാൾ…
എല്‍ നിനോ വരുന്നു; യുഎഇയില്‍ വരാനിരിക്കുന്നത് കനത്ത ചൂടും കനത്ത മഴയും
അബുദാബി: യുഎഇയില്‍ അടുത്ത അഞ്ച് മാസം താപനിലയും മഴയും സീസണല്‍ ശരാശരിയേക്കാള്‍ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്(എന്‍സിഎം). 2026 ജൂലൈ…
