ദുബൈ: ദുബൈയിലെ വാഫി മാളിൽ ടിക്കറ്റില്ലാത്ത പെയ്ഡ് പാർക്കിങ് ചെയ്യാനുള്ള സംവിധാനവുമായി പാർക്കോണിക്. സാലിക്ക് വഴി നേരിട്ട് പാർക്കിങ് ഫീസ് നൽകാൻ കഴിയുന്ന ഓട്ടോമാറ്റിക് പെയ്മെന്റ് സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. സൈൻ ബോർഡിനടുത്തുള്ള QR കോഡ് സ്കാൻ ചെയ്ത്കൊണ്ട് സന്ദർശകർക്ക് പാർക്കിങ് ഫീസ് അടയ്ക്കാം. മാളിലേക്ക് വാഹനങ്ങൾ പ്രവേശിക്കുമ്പോൾ തന്നെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യപ്പെടും. ഇനി ഫീസ് അടച്ചിട്ടില്ലെങ്കിൽ, വാഹനം മാളിൽ നിന്ന് പുറത്തുകടക്കുമ്പോൾ തുക ഓട്ടോമാറ്റിക്കായി ഡ്രൈവറുടെ സാലിക് അക്കൗണ്ടിൽ നിന്ന് ഈടാക്കുകയും ചെയ്യും. തിങ്കൾ മുതൽ വെള്ളി വരെയാണ് പാർക്കിങ് ഫീസ് ഈടാക്കുന്നത്. ആദ്യ 3 മണിക്കൂർ സൗജന്യമായിരിക്കും. 3 മുതൽ 4 മണിക്കൂർ വരെ 15 ദിർഹവും അതിനുശേഷമുള്ള ഓരോ അധിക മണിക്കൂറിനും 10 ദിർഹം വീതവുമാണ് പാർക്കിങ് ചാർജ്. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ക്യാഷ് പെയ്മെന്റോ പാർക്കിങ് മെഷീനുകളോ ഇവിടെ ഉണ്ടായിരിക്കില്ല.
Related Posts
യുഎസ് സൈനിക വിമാനങ്ങൾക്ക് താവളമൊരുക്കരുത്; ബൾഗേറിയക്കും സൈപ്രസിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ
ടെഹ്റാൻ: തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉൾപ്പെടെയുള്ള വിദേശ ശക്തികൾക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്ക് കടുത്ത മുന്നറിയിപ്പുമായി ഇറാൻ. ബൾഗേറിയയിലെ ബെസ്മെർ എയർ…
കുവൈത്തിലെ അൽ അഹ്മദിയിൽ നേരിയ ഭൂചലനം
കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് ഉച്ച 1:27നു നേരിയ ഭൂചലനം നേരിട്ടതായി റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 4.2…
കുവൈത്തിലെ ഇന്ത്യൻ പാസ്പോർട്ട് സേവനനിരക്കിൽ മാറ്റം; ഇന്ന് മുതൽ പ്രാബല്യത്തിൽ
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി പാസ്പോർട്ട് വിതരണം, പുതുക്കൽ എന്നിവയുൾപ്പെടെയുള്ള വിവിധ കോൺസുലാർ സേവനങ്ങളുടെ നിരക്കുകൾ പരിഷ്കരിച്ചതായി അറിയിച്ചു.…
