Category: GULF

ബൗഷർ- ആമിറാത്ത് പാതയിൽ ജബൽ സ്ട്രീറ്റ് പൂർണമായി അടച്ചു

മസ്കത്ത്: ബൗഷറിൽ നിന്നും ആമിറാത്തിലേക്ക് പോകുന്ന അൽ ജബൽ സ്ട്രീറ്റ് ( ആമിറാത് പാസ്) പൂർണമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലനിരകളിൽ നിന്നും റോഡിലേക്ക് പതിച്ച വലിയ പാറക്കല്ലുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കുന്നതിനാണ് ഈ റൂട്ട് അടച്ചിടുന്നത്. ആഗസ്റ്റ് എട്ടിന് വൈകുന്നേരം വരെ ഈ റോഡ് പൂർണമായും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ ഭാഗിക ഗതാഗത നിയന്ത്രണം […]
Read more

പ്രവാസികൾക്ക്​ ആശ്വാസം; സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

ജിദ്ദ: ​സൗദി എയർലൈൻസ്​ ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു. ഡിസംബർ നാല്​ മുതലാണ്​ സർവിസ്​ പുനരാരംഭിക്കുക​. ആഴ്​ചയിൽ മൂന്ന്​ സർവിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട്​ സർവിസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട്​ 4.30ന്​ ജിദ്ദയിൽ നിന്ന്​ പുറ​പ്പെട്ട്​ ഇന്ത്യൻ സമയം രാത്രി 12.25ന്​ കരിപ്പൂരിലെത്തും. തിങ്കളാഴ്ച പുലർച്ചെ ഒന്നിന്​ പുറപ്പെട്ട്​ രാവിലെ ഒമ്പതിന്​ തിരികെയെത്തും. കരിപ്പൂരിൽ നിന്ന്​ ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ്​ ജിദ്ദയിലേക്ക്​ സർവിസ്​ നടക്കുന്നത്​. ജിദ്ദ […]
Read more

70,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു ​; വൻ ഹിറ്റായി ഇത്തിഹാദ്​ റെയിൽ

അബൂദബി: ഇത്തിഹാദ്​ റെയിൽ യാത്ര സർവിസ്​ വൻ ഹിറ്റ്​. ജൂൺ 30ന്​ സർവിസ് ആരംഭിച്ച്​ അഞ്ച്​ ആഴ്​ചക്കകം വിറ്റഴിഞ്ഞത്​ 70,000ൽ അധികം ടിക്കറ്റുകളാണ്​. യുഎഇയിലുടനീളമുള്ളവർ ട്രെയിൻ യാത്ര വലിയ തോതിൽ തെരഞ്ഞെടുക്കുന്നതായി ഇത്തിഹാദ്​ റെയിൽ വ്യക്​തമാക്കി. ഭൂരിഭാഗം യാത്രക്കാരും മുൻകൂട്ടി തന്നെ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നുണ്ട്​. ശരാശരി 12 ദിവസം മുമ്പെങ്കിലും യാത്രകൾ ബുക്ക് ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് റെയിൽ പറഞ്ഞു.ആഗസ്റ്റ്​ 15ന്​ അബൂദബിയിൽ നിന്ന്​ ഫുജൈറയിലേക്കുള്ള ട്രെയിനിന്‍റെ ടിക്കറ്റ്​ ഇതിനകം വിറ്റുതീർന്നു. ഓരോ യാത്രയിലും 400 യാത്രക്കാർക്കാണ്​ […]
Read more

ആഗോള സമാധാന സൂചിക; ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ

ദോഹ: മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും (മിന റീജിയൻ) ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ. 2026ലെ ആഗോള സമാധാന സൂചിക ​പ്രകാരമാണ്​ മേഖലയിലെ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യങ്ങളിലൊന്നാണെന്ന പദവി ഖത്തർ ഉറപ്പിച്ചത്​. ആഗോള സൂചികയിൽ 163 രാജ്യങ്ങളിൽ 31ാം സ്ഥാനവും ഖത്തറിനാണ്​. സാമൂഹിക സുരക്ഷ, സമാധാനം, സ്ഥിരത തുടങ്ങിയവയിലെ ശക്​തമായ ​നേട്ടമാണ്​ ഒന്നാം സ്ഥാനം നിലനിർത്താൻ ഖത്തറിനെ സഹായിച്ചത്​. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഫലപ്രദമായ ഭരണം, സുരക്ഷിതമായ ജീവിത അന്തരീക്ഷം എന്നിവ പ്രതിഫലിപ്പിക്കുന്ന സാമൂഹിക സുരക്ഷയിലും […]
Read more

ഇടിമിന്നലോടുകൂടിയ മഴയും കാറ്റും; ജാ​ഗ്രതാനിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം

ദുബൈ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റും ഇടിമിന്നലോട് കൂടിയ മഴയുമുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് സുരക്ഷാ നിർദേശവുമായി യുഎഇ ആഭ്യന്തര മന്ത്രാലയം. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥ അസ്ഥിരമായി തുടരുമെന്നാണ് റിപ്പോർട്ട്. ഇത്തരം സമയങ്ങളിൽ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും, വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരക ളിലേക്കും കടൽതീരങ്ങളിലേക്കും പോകരുതെന്നും നിർദേശമുണ്ട്. കാലാവസ്ഥ സംബന്ധിച്ച് ഔദ്യോഗിക ചാനലുകൾ വഴിയുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക, വ്യാജ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിൽക്കുക എന്നീ കാര്യങ്ങളും മന്ത്രാലയം […]
Read more

കനത്ത മഴക്കും ഇടിമിന്നലിനും സാധ്യത, കാഴ്ചാപരിധി കുറയും; മുന്നറിയിപ്പ് നൽകി ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

മസ്കത്ത്: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ കനത്ത മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ദോഫാർ തീരങ്ങളിലും സമീപത്തുമുള്ള മലനിരകളിലും മേഘാവൃതമായ അന്തരീക്ഷവും ചാറ്റൽമഴയും അനുഭവപ്പെടും. അറബിക്കടൽ, ഒമാൻ കടൽ തീരപ്രദേശങ്ങളിൽ കുറഞ്ഞ മേഘങ്ങളും മഞ്ഞും രൂപപ്പെടാൻ സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം അൽ ഹജർ മലയോര മേഖലകളിൽ ശക്തമായ മഴമേഘങ്ങൾ രൂപപ്പെടാനും സാധ്യയുണ്ട്. മരുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും കാഴ്ചപരിധി കുറയുന്നതിനാൽ വാഹനം ഓടിക്കുന്നവർ […]
Read more

സൗദിയിൽ സെവൻ അബഹ നാളെ തുറക്കും

അബഹ: സൗദിയിലെ അസീർ പ്രവിശ്യയിലെ അബഹയിൽ പുതിയ വിനോദ കേന്ദ്രം നാളെ തുറക്കും. സൗദി എന്റർടൈൻമെന്റ് വെഞ്ചേഴ്‌സ് കമ്പനിയായ ‘സെവൻ’ അതിന്റെ ആദ്യത്തെ വിനോദ ഡെസ്റ്റിനേഷനായ ‘സെവൻ അബഹ’ ഓഗസ്റ്റ് അഞ്ചിന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അസീർ പ്രവിശ്യയുടെ ഗവർണറും ഡെവലപ്‌മെന്റ് അതോറിറ്റി തലവനുമായ പ്രിൻസ് തുർക്കി ബിൻ തലാൽ ബിൻ അബ്ദുൽ അസീസിന്റെ മേൽനോട്ടത്തിലാണ് ഉദ്​ഘാടന ചടങ്ങ്. സെവൻ അബഹ പരമ്പരാഗത വിനോദ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അസീർ പ്രദേശത്തിന്റെ സ്വത്വവും സന്ദർശകരുടെ ആവശ്യങ്ങളും മുന്നിൽകണ്ട്​ […]
Read more

ദുബായിൽ കാർ ഷോറൂമിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു

ദുബായ്: ദുബായിലെ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബായ് സിവിൽ ഡിഫൻസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.അപകടവിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ രക്ഷാസേന പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. ഒരു മണിക്കൂറിനുള്ളിൽ തന്നെ സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കാനും പ്രദേശം സുരക്ഷിതമാക്കാനും സാധിച്ചതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽപ്പെട്ടവരുടെ പ്രാദേശികതയോ മറ്റ് വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് […]
Read more

വ്യാജ സർക്കാർ സ്റ്റാംപ് നിർമാണം; കുവൈത്തിൽ രണ്ട് പ്രവാസികൾ അടക്കം അറസ്റ്റിൽ

കുവൈത്ത് സിറ്റി: സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തിയിരുന്ന അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടുകയായിരുന്നു പ്രതികളെന്ന് മന്ത്രാലയം അറിയിച്ചു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. അന്വേഷണത്തിൽ ആശുപത്രികളുടെ അകത്തും പുറത്തുമായി ഔദ്യോഗിക സ്റ്റാമ്പ് ആവശ്യമായ രേഖകൾ […]
Read more

കേരളത്തിലേക്കും സർവീസ് ആരംഭിക്കാനൊരുങ്ങി റിയാദ് എയർ

റിയാദ്: കേരളത്തിലേക്കും സർവീസ് ആരംഭിക്കൊനൊരുങ്ങി റിയാദ് എയർ. നിലവിൽ ഇന്ത്യയടക്കം ഒമ്പത് രാജ്യങ്ങളിലായി പതിമൂന്ന് നഗരങ്ങളിലേക്ക് എയർലൈൻ സേവനം നൽകുന്നുണ്ട്. അതേസമയം, ഇസ്‌ലാമാബാദ്, ലാഹോർ, ഫിലിപ്പീൻസ് തലസ്ഥാനമായ മനില എന്നിവിടങ്ങളിലേക്ക് പുതിയ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കാനൊരുങ്ങുകയാണ് റിയാദ് എയർ. മൂന്നിടങ്ങളിലേക്കുമുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ഇസ്‌ലാമാബാദിലേക്കുള്ള ആദ്യ സർവീസ് ആഗസ്റ്റ് 14 നും, ലാഹോറിലേക്കുള്ള സർവീസ് ആഗസ്റ്റ് 18 നും, മനിലയിലേക്കുള്ള സർവീസ് സെപ്റ്റംബർ 9നും ആരംഭിക്കും. ടിക്കറ്റുകൾ റിയാദ് എയർ മൊബൈൽ ആപ്പ്, ഔദ്യോഗിക […]
Read more

Recent News