മസ്കത്ത്: ബൗഷറിൽ നിന്നും ആമിറാത്തിലേക്ക് പോകുന്ന അൽ ജബൽ സ്ട്രീറ്റ് ( ആമിറാത് പാസ്) പൂർണമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലിസുമായി സഹകരിച്ചാണ് ഈ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മലനിരകളിൽ നിന്നും റോഡിലേക്ക് പതിച്ച വലിയ പാറക്കല്ലുകൾ നീക്കുന്നതുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കുന്നതിനാണ് ഈ റൂട്ട് അടച്ചിടുന്നത്. ആഗസ്റ്റ് എട്ടിന് വൈകുന്നേരം വരെ ഈ റോഡ് പൂർണമായും അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ പാതയിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അറ്റകുറ്റപ്പണികൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് പാത പുർണമായും അടച്ചിടുന്നത്. ഈ വഴി യാത്ര ചെയ്യേണ്ടവർ സുരക്ഷ മുൻനിർത്തി ബദൽ റോഡുകൾ ഉപയോഗിക്കണമെന്നും ട്രാഫിക് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും റോയൽ ഒമാൻ പൊലിസും മുനിസിപ്പാലിറ്റിയും യാത്രികരോട് അഭ്യർഥിച്ചു.
Related Posts
ഇനി ടിക്കറ്റ് വേണ്ട; വാഫി മാളിൽ ഇനി ടിക്കറ്റില്ലാതെ പാർക്ക് ചെയ്യാം
ദുബൈ: ദുബൈയിലെ വാഫി മാളിൽ ടിക്കറ്റില്ലാത്ത പെയ്ഡ് പാർക്കിങ് ചെയ്യാനുള്ള സംവിധാനവുമായി പാർക്കോണിക്. സാലിക്ക് വഴി നേരിട്ട് പാർക്കിങ് ഫീസ്…
കുവൈത്തിൽ ചൂട് കനക്കും; ജൂണിൽ താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: ജൂണിൽ കുവൈത്തിൽ ചൂട് കനക്കുമെന്ന് പ്രമുഖ കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ…
സൗദിയിൽ ഇന്ന് മഴയ്ക്ക് സാധ്യത
റിയാദ്: സൗദിയിലെ പതിനൊന്ന് പ്രവിശ്യകകുളുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. കിഴക്കൻ, വടക്കൻ അതിർത്തികൾ, അൽജൗഫ്, ഹാഇൽ…
