റിയാദ്: സൗദിയിലെ പതിനൊന്ന് പ്രവിശ്യകകുളുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കു സാധ്യത. കിഴക്കൻ, വടക്കൻ അതിർത്തികൾ, അൽജൗഫ്, ഹാഇൽ , ഖസീം, റിയാദ്, മദീന, മക്ക, അൽബാഹ , അസീർ , ജിസാൻ എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജിയാണ് മുന്നറിയിപ്പ് നൽകിയത്. കനത്ത മഴയോ മിതമായ മഴയോ പ്രതീക്ഷിക്കാം. ആലിപ്പഴ വർഷം, പൊടിക്കാറ്റ് , മിന്നൽ പ്രളയം എന്നിവയ്ക്കും സാധ്യതയുണ്ടെന്നും അറിയിച്ചു.
അതേസമയം തബൂക്ക്, നജ്‌റാൻ എന്നീ പ്രവിശ്യയുടെ ചില ഭാഗങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. കൂടാതെ, ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ രാത്രിയിലും പലർച്ചെയ്‌ക്കും മൂടൽ മഞ്ഞ് രൂപപ്പെട്ടേക്കാമെന്നും അറിയിപ്പുണ്ട്.
