Category: GULF

പാട്ട് വെക്കുന്നതിന് ഫീസ്; കഫെകളെയും ഷോപ്പിങ് മാളുകളെയും ബാധിക്കും, നിയമം കടുപ്പിച്ച് ദുബൈ

ദുബൈ: ദുബൈയിലെ കഫേകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പാട്ട് വെക്കുന്നതിന് ഫീസ് ഏർപ്പെടുത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം. പുതിയ പരിഷ്കാരം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. റസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, മാളുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ, ടിവി ചാനലുകൾ, മ്യൂസിക് കൺസെർട്ടുകൾ, മറ്റ് പൊതു പരിപാടികൾ എന്നിവക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ പരിപാടികൾ, വ്യക്തിഗത-വാണിജ്യേതര ആഘോഷങ്ങൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വലുപ്പം, ഉപയോഗിക്കുന്ന […]
Read more

സൗദിയിലെ പുതിയ ഇന്ത്യൻ അംബാസഡർ നാളെ റിയാദിലെത്തും

റിയാദ്: സൗദി അറേബ്യയിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ നാളെ റിയാദിലെത്തും. ബുധനാഴ്ച റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ഇന്ത്യൻ എംബസിയിലെത്തി അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. ജൂലൈ 31-ന്​ രാഷ്​ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് നിയമനപത്രം സ്വീകരിച്ച അദ്ദേഹം, ഇതിനുമുമ്പ് ഖത്തറിലെ ഇന്ത്യൻ അംബാസഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു.ആഗസ്​റ്റ്​ 15-ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ അംബാസഡർ വിപുൽ ദേശീയപതാക ഉയർത്തും. തുടർന്ന് സൗദിയിലെ പ്രവാസി സമൂഹത്തെ അദ്ദേഹം ആദ്യമായി അഭിസംബോധന ചെയ്യും. സൗദിയിലെത്തുന്നതിന്​ മുന്നോടിയായി പ്രമുഖ സൗദി […]
Read more

റിയാദിലെ സോഫ നിർമാണശാലയിൽ വൻ തീപിടിത്തം; നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ തെക്കൻ മേഖലയിലുള്ള ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ ദാരുണമായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. സംഭവത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ഓടെയാണ് അപകടമുണ്ടായത്. തീപിടിത്തമുണ്ടാകുമ്പോൾ നിർമാണശാലയ്ക്കുള്ളിൽ ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റുള്ളവരെല്ലാം മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി […]
Read more

ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി

അബൂദബി: ഇന്ത്യാക്കാർക്ക് സൗജന്യ ടൂറിസ്റ്റ് വിസ പ്രഖ്യാപിച്ച് അബൂദബി. അബൂദബി ടൂറിസം അതോറിറ്റിയുടെ ഡിപ്പാർട്ട്‌മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന്റെ (ഡി.സി.ടി) പുതിയ പദ്ധതി പ്രകാരമാണ് വിസ നൽകുന്നത്. യോഗ്യരായ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് അബൂദബി ഹൊളിഡേ പാക്കേജുകൾ ബുക്ക് ചെയ്യുമ്പോൾ യു.എ.ഇ എൻട്രി വിസ സൗജന്യമായി ലഭിക്കും. ഒക്ടോബർ 31 വരെ 20,000 പേർക്കാണ് സൗജന്യ വിസ ലഭിക്കുക.അബൂദബിയിലെ ഹോട്ടലുകളിൽ കുറഞ്ഞത് മൂന്ന് രാത്രി താമസം ബുക്ക് ചെയ്യണം. പദ്ധതിയിൽ പങ്കാളികളായ ട്രാവൽ ഏജൻസികൾ വഴിയോ […]
Read more

ബം​ഗ്ലാദേശിലെ ധാക്കയിലേക്ക് സർവീസ് ആരംഭിച്ച് റിയാദ് എയർ

റിയാദ്: ബം​ഗ്ലാദേശിലെ ധാക്കയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ‌ ആരംഭിക്കാനൊരുങ്ങി റിയാദ് എയർ. റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പുതിയ റൂട്ടിന്റെ ഉദ്ഘാടനം നിർവഹിച്ചു. സൗദിക്കും ബംഗ്ലാദേശിനുമിടയിലുള്ള യാത്രാസൗകര്യം വ്യാപിപ്പിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വിനോദസഞ്ചാര മേഖലകളിലെ സഹകരണം ശക്തമാക്കാനും പുതിയ സർവീസിലൂടെ കഴിയും. ബംഗ്ലാദേശിലേക്കുള്ള വിമാന സർവീസുകളുടെയും ഡെസ്റ്റിനേഷനുകളുടെയും എണ്ണം വർധിപ്പിക്കുന്നത് സൗദിയുടെ ദേശീയ വ്യോമയാന സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുന്നതിന് സഹായിക്കും. കഴിഞ്ഞ ആഴ്ച പാകിസ്താനിലെ ഇസ്‌ലാമാബാദ്, ലാഹോർ എന്നിവിടങ്ങളിലേക്കും ഫിലിപ്പീൻസിലെ മനിലയിലേക്കും റിയാദ് […]
Read more

സേവനങ്ങളിൽ വീഴ്ച വരുത്തി; വാഹന ഏജൻസിക്ക് ഭീമമായ തുക പിഴ ചുമത്തി സൗദി വാണിജ്യ മന്ത്രാലയം

റിയാദ്: ഉപഭോക്താക്കൾക്ക് കൃത്യമായി സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ വാഹന ഏജൻസിക്ക് 81 ലക്ഷം റിയാൽ പിഴ ചുമത്തി സൗദി വാണിജ്യ മന്ത്രാലയം. ഏജൻസിയുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുകയും രാജ്യത്തേക്ക് പുതിയ വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്തു. കൃത്യമായ മെയിന്റനൻസ് സർവീസ് നൽകാതിരിക്കുക, ആവശ്യത്തിന് സ്പെയർ പാർട്സുകൾ ലഭ്യമാക്കാതിരിക്കുക, നിർമാണ ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വാറന്റി വ്യവസ്ഥകൾ പാലിക്കാതിരിക്കുക, വിൽപ്പനാനന്തര സേവനങ്ങൾ നൽകാതിരിക്കുക എന്നിവയാണ് ഏജൻസിക്കെതിരെ കണ്ടെത്തിയ നിയമലംഘനങ്ങൾ. മന്ത്രാലയത്തിന്റെ പ്രത്യേക സംഘം ലംഘനങ്ങൾ പരിശോധിച്ച് നടപടികൾ സ്വീകരിച്ചു […]
Read more

ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ

ദോഹ: പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ ഖത്തർ അമീറുമായി കൂടിക്കാഴ്ച നടത്തി ഒമാൻ സുൽത്താൻ. വിവിധ വിഷയങ്ങൾ ചർച്ചയായി. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണവും പൊതു താൽപര്യമുള്ള പ്രാദേശിക-അന്തർദേശീയ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. അമീരി ദിവാനിൽ വച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അമീറിന്റെ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും ഒമാൻ […]
Read more

സൗദിക്കാർക്ക് വെജിറ്റേറിയനോട് താൽപര്യം കൂടുന്നതായി കണക്കുകൾ

റിയാദ്: സൗദി അറേബ്യയിൽ വെജിറ്റേറിയൻ ഭക്ഷണരീതികളോടുള്ള താൽപര്യം വർധിക്കുന്നതായി കണ്ടെത്തൽ. ആരോഗ്യവും ജീവിതശൈലിയും സംബന്ധിച്ച അവബോധം വർധിച്ചതാണ് ഭക്ഷണ രീതിയിലെ മാറ്റത്തിന് കാരണമായി കരുതുന്നത്. വെജിറ്റേറിയൻ വിഭവങ്ങളുടെ ലഭ്യതയും രാജ്യത്ത് വർധിച്ചിട്ടുണ്ട്. ആരോഗ്യവും ജീവിതശൈലിയും സംബന്ധിച്ച അവബോധം വർധിച്ചതാണ് ഭക്ഷണരീതിയിലെ മാറ്റത്തിന്റെ പ്രധാന കാരണം. അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ രോഗങ്ങൾ തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കുന്നതിന്റെ ഭാഗമായി പലരും മാംസാഹാരത്തിന്റെ അളവ് കുറച്ചതും സസ്യാഹാരത്തിന്റെ ഡിമാൻഡ് വർധിച്ചിട്ടുണ്ട്. രാജ്യത്ത് സസ്യാഹാരത്തിന്റെ ലഭ്യതയും വർധിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകളിലും സൂപ്പർമാർക്കറ്റുകളിലും […]
Read more

ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡ്; വൻ നേട്ടം കൈവരിച്ച് സൗദി

ജിദ്ദ: ഇന്റർനാഷണൽ ന്യൂക്ലിയർ സയൻസ് ഒളിമ്പ്യാഡിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി സൗദി അറേബ്യ. മികച്ച പ്രകടനം കാഴ്ചവെച്ച സൗദി, ‘ന്യൂക്ലിയർ സയൻസ് അംബാസഡർ’ എന്ന പദവിയും സ്വന്തമാക്കി. സൗദി ടീമിലെ നാല് പേരാണ് മെഡൽ നേടിയത്. ആ​ഗസ്റ്റ് 2 മുതൽ 9 വരെ ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിലാണ് പരിപാടി നടന്നത്.19 രാജ്യങ്ങളിൽ നിന്നായി 120ലധികം വിദ്യാർഥികളും ശാസ്ത്ര വിദ​ഗ്ധരുമാണ് ഒരാഴ്ചയോളം നീണ്ട ഒളിമ്പ്യാഡിൽ പങ്കെടുത്തത്. ‘ബ്രൈറ്റ് മൈൻഡ്സ് ഫോർ പ്രോമിസിങ് ഫ്യൂച്ചർ’ എന്നതായിരുന്നു ഈ […]
Read more

ലിഫ്റ്റ് മെയിന്റനൻസ് കരാറില്ലെങ്കിൽ കനത്ത പിഴ; അബൂദബിയിൽ കെട്ടിടങ്ങൾക്ക് മുന്നറിയിപ്പുമായി സിവിൽ ഡിഫൻസ് അതോറിറ്റി

അബൂദബി: അബൂദബിയിലെ കെട്ടിടങ്ങളിൽ ലിഫ്റ്റ് സുരക്ഷയിൽ വീഴ്ച വരുത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി അബൂദബി സിവിൽ ഡിഫൻസ് അതോറിറ്റി. കൃത്യമായ ലിഫ്റ്റ് മെയിന്റനൻസ് കരാറില്ലാത്ത സ്ഥാപനങ്ങൾക്ക് 5000 ദിർഹം പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിലെ സിവില്‍ ഡിഫന്‍സ് സേവന നിയന്ത്രണങ്ങള്‍ സംബന്ധിച്ച 2012ലെ 24-ാം നമ്പര്‍ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണ് നടപടി സ്വീകരിക്കുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിലിരിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഈ നിയമം ബാധകമാണ്. എന്നാല്‍, സ്വകാര്യ വില്ലകളെ ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതോറിറ്റിയുടെ നിർദേശപ്രകാരം റെസിഡൻഷ്യൽ, […]
Read more

Recent News