Category: GULF

തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്: റിയാദിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. തൃശൂർ പിലാക്കാട് സ്വദേശിയായ കോരങ്ങോട്ടിൽ മുഹമ്മദ്‌ റാഷിക് (24) ആണ്​ മരിച്ചത്​. റസാഖിന്റെയും റംലയുടെയും മകനാണ്. റാഷിദ ഏക സഹോദരിയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനടപടികൾ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് തിരൂർക്കാടി​െൻറ മേൽനോട്ടത്തിൽ കെ.എം.സി.സി ഭാരവാഹികളായ ജുനൈദ് താനൂർ, ഹാഷിം മൂടാൽ, നസീർ കണ്ണീരി, അബ്​ദുറഹ്​മാൻ ചേലേമ്പ്ര, ഷറഫ് തേഞ്ഞിപ്പലം എന്നിവരാണ് നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നത്.
Read more

ജനപ്രിയ ആപ്ലിക്കേഷനായി മാറി ‘തവക്കൽന’

റിയാദ്: സൗദി അറേബ്യയിൽ ഉപഭോക്താക്കൾക്ക് ഏറ്റവും സംതൃപ്തി നൽകുന്ന ആപ്ലിക്കേഷനായി മാറി തവക്കൽന. സൗദി ഡിജിറ്റൽ ​ഗവൺമെന്റ് അതോറിറ്റിയുടെ ഡിജിറ്റൽ എക്സ്പീരിയൻസ് മെച്യൂരിറ്റി ഇൻഡക്സ് പുറത്തുവിട്ട ഈ വർഷത്തെ സർക്കാർ സേവനങ്ങളിലെ പ്രകടനത്തിലാണ് നേട്ടം. ഏറ്റവും മികച്ച 10 സർക്കാർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയ തവക്കൽന, ഉപഭോക്കാക്കളുടെ യൂസർ എക്സ്പീരിയൻസിൽ ഒമ്പതാം സ്ഥാനവും നേടി. സൗദിയിലെ പൗരന്മാർക്കും പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ മികച്ച സേവനങ്ങളാണ് ആപ്പ് നൽകിക്കൊണ്ടിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ്, സേവനങ്ങൾ എളുപ്പത്തിലും […]
Read more

യു.‌എ.ഇ ദേശീയ ടീം പരിശീലകനായി സ്ലാറ്റ്കോ ഡാലിച്

ദുബൈ: യു.എ.ഇ ദേശീയ ടീമിന്റെ പുതിയ പരിശീലകനായി സ്ലാറ്റ്കോ ഡാലിചിനെ നിയമിച്ചു. റൊമേനിയൻ പരിശീലകൻ കോസ്മിൻ ഒലാറോയുവിന് പകരക്കാരനായാണ് ക്രൊയേഷ്യൻ പരിശീലകൻ എത്തുന്നത്. ഈ കഴി‍ഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യൻ ദേശീയ ടീമിനെ റൗണ്ട് ഓഫ് 32-ൽ എത്തിച്ചിരുന്നു ഈ 59കാരൻ. 9 വർഷം ക്രൊയേഷ്യൻ പരിശീലകനായിരുന്ന ഡാലിച്, ടീമിനെ 2018 ലോകകപ്പ് ഫൈനലിലേക്കും, 2022 ലോകകപ്പിൽ മൂന്നാം സ്ഥാനത്തേക്കും, 2023 നേഷൻസ് ലീഗ് ഫൈനലിലേക്കും നയിച്ചു. 2015-ൽ അൽ ഐൻ ക്ലബ്ബിനെ യു.എ.ഇ പ്രോ ലീഗ് ചാമ്പ്യന്മാരാക്കിയ […]
Read more

കപ്പൽ ​ഗതാ​ഗതം; 2000 പേർക്ക് വിദ​ഗ്ധ പരിശീലനം നൽകി സൗദി

റിയാദ്: സൗദിയുടെ കപ്പൽ ​ഗതാ​ഗത മേഖലയിൽ 2000 ത്തിലധികം പേർക്ക് വിദ​ഗ്ധ പരിശീലനം നൽകി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. ഈ വർഷം ആദ്യ പാദം മാത്രം 60 പ്രത്യേക പരിശീലന കോഴ്സുകളാണ് പരിശീലനത്തിനായി സംഘടിപ്പിച്ചത്. ഈ കാലയളവിൽ 2,300-ലധികം മാരിടൈം ട്രെയിനിംഗ് കോഴ്സ് സർട്ടിഫിക്കറ്റുകൾ നൽകുകയും വിവിധ റാങ്കുകളിലും തസ്തികകളിലുമുള്ള 2,442 വിദേശ മാരിടൈം കോംപിറ്റൻസി സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുകയും ചെയ്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി ജീവനക്കാരുടെ യോഗ്യതയും പ്രൊഫഷണൽ നിലവാരവും ഉറപ്പുവരുത്താനും മേഖലയിലുള്ളവരുടെ പൂർണ […]
Read more

കഴിവില്ലെന്നു പറഞ്ഞ് ജീവനക്കാരെ പിരിച്ചുവിടുന്നു ; നടപടിയുമായി ഒമാൻ

മസ്കത്ത്: തൊഴിലാളികളുടെ പ്രവർത്തനക്ഷമത കുറവാണെന്ന് ആരോപിച്ച് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ തൊഴിലുടമകൾക്ക് കഴിയില്ലെന്ന് ജനറൽ ഫെഡറേഷൻ ഓഫ് ഒമാൻ വർക്കേഴ്‌സ് അറിയിച്ചു. തൊഴിൽ നിയമപ്രകാരം, തൊഴിലാളികളോട് പ്രകടനത്തിലെ കുറവ് കൃത്യമായി വ്യക്തമാക്കി മുൻകൂട്ടി നോട്ടീസ് നൽകണം. പ്രകടനം മെച്ചപ്പെടുത്തുന്നതിനായി കുറഞ്ഞത് 6 മാസത്തെ സാവകാശം നിർബന്ധമായും നൽകിയിരിക്കണം. പ്രകടനവുമായി ബന്ധപ്പെട്ട എല്ലാ ഔദ്യോഗിക രേഖകളും ജീവനക്കാരൻ സൂക്ഷിച്ചുവെക്കുകയും, ലഭിക്കുന്ന സമയപരിധി കഴിവുകൾ മെച്ചപ്പെടുത്താൻ പരമാവധി ഉപയോഗിക്കുകയും വേണം. എന്നിട്ടും പുരോ​ഗതിയില്ലെന്ന് കണ്ടെത്തി കരാർ റദ്ദാക്കാൻ തീരുമാനിക്കുകയാണെങ്കിൽ, അത് […]
Read more

ലോകകപ്പ് പ്രവചന മത്സരം: വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: റിയാദിലെ ഫുട്‌ബോൾ കൂട്ടായ്മ യുണൈറ്റഡ് എഫ് സി റിയാദും ഹാഫ് ലൈറ്റ് എഫ് സി റിയാദും തങ്ങളുടെ മെമ്പർമാർക്ക് ഇടയിൽ നടത്തിയ ലോകകപ്പ് പ്രവചന മത്സരത്തിൽ നൂറു കൊണ്ടോട്ടിയും അസ്ഹർ വള്ളുവമ്പ്രവും ജേതാക്കളായി.യുണൈറ്റഡ് എഫ് സി ക്യാപ്റ്റൻ ശൗലികും എക്സ്‌ക്യൂട്ടീവ് മെംബർ റഫ്‌സാൻ കുരുണിയാനും മത്സരവിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി. മജീദ് ബക്സർ, ആദിൽ ഉദിരംപൊയിൽ, ചെറിയാപ്പു മേൽമുറി, ഷഫീഖ് കരുവാരക്കുണ്ട്, ഹകീം, സുൽഫി എന്നിവർ നേതൃത്വം നൽകി.
Read more

ഇന്ത്യക്കാർക്ക്​ അബൂദബി സൗജന്യ വിസ; 11 ​ട്രാവൽ പാർട്​ണർമാരുടെ പട്ടിക പുറത്തുവിട്ടു

അബൂദബി: ഇന്ത്യക്കാർക്കായി അബൂദബി പ്രഖ്യാപിച്ച സൗജന്യ ടൂറിസം വിസയിൽ ട്രാവൽ പാർട്​ണർമാരുടെ പട്ടിക പുറത്തുവിട്ടു. സാംസ്കാരിക-വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തുവിട്ടത്. 11 ഏജൻസികളെയാണ്​ പാർട്​ണർമാരിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. അക്​ബർ ട്രാവൽസ്​, റിയ ട്രാവൽസ്​, ഹോളിഡേ ട്രൈബ്​, മേക്ക്​ മൈ ട്രിപ്പ്​, തോമസ്​ കുക്ക്​ ആൻഡ്​ എസ്​.ഒ.ടി.സി, ത്രില്ലോഫിലിയ, ഉട്ടാസ്സോ.കോം, കേസരി ടൂർസ്​, റോയൽ ടൂർസ്​, പിക്ക്​ യുവർ ട്രയിൽ, ആര്യൻ ലെയ്​ഷർ എന്നീ സ്ഥാപനങ്ങളെയാണ്​ ട്രാവൽ പാർട്​ണർമാരായി തെരഞ്ഞെടുത്തത്​. 2026 ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള […]
Read more

വിമാന സർവീസ് കുത്തനെ ഉയർന്നു; സലാല വിമാനത്താവളത്തിൽ വേനൽക്കാല സീസണിൽ 1.54 ലക്ഷം യാത്രികർ

സലാല: ഈ വർഷത്തെ പീക്ക് വേനൽക്കാല യാത്രാ സീസണിൽ സലാല വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരുടെ എണ്ണത്തിൽ 8% വർധനവ് രേഖപ്പെടുത്തി. 2026 ജൂൺ 21-നും ജൂലൈ 31-നും ഇടയിലാണ് യാത്രക്കാരുടെ എണ്ണത്തിൽ 8% വർധന രേഖപ്പെടുത്തിയത്. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ചാണ് വർധന. ഈ കാലയളവിൽ 1,54,529 യാത്രക്കാരാണ് വിമാനത്താവളം വഴി എത്തിയത്. ഒമാൻ ന്യൂസ് ഏജൻസിയാണ് (ONA) കണക്കുകൾ പുറത്തുവിട്ടത്. വിമാനങ്ങളുടെ എണ്ണം വർധിച്ചതോടെയാണ് യാത്രക്കാരുടെ എണ്ണം വർധിച്ചത്. 2026 ജൂൺ 21-നും ജൂലൈ […]
Read more

സൗ​ദി​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ കുതിപ്പ്

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് (എ.​ഐ) ഉ​പ​യോ​ഗ​ത്തി​ൽ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് ഇ​ര​ട്ടി​യി​ല​ധി​കം വർധനവ്. സൗദി ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, സ്‌​പേ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ക​മീ​ഷ​ൻ (സി.​എ​സ്.​ടി) ആണ് ഇക്കാര്യം അറിയിച്ചത്. ‘2026 ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ് വ​ർ​ഷ​മാ​യി’ ആ​ച​രി​ക്കു​ന്ന രാ​ജ്യ​ത്ത് ഇ​ൻ​റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ 45.2 ശ​ത​മാ​നം പേ​രും എ.​ഐ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നു. സ്ത്രീ​ക​ളി​ൽ 52.8 ശ​ത​മാ​ന​വും പു​രു​ഷ​ന്മാ​രി​ൽ 39.4 ശ​ത​മാ​ന​വു​മാ​ണ് ഉ​പ​യോ​ഗ നി​ര​ക്ക്. യു​വാ​ക്ക​ളി​ലാ​ണ് എ.​ഐ ഉ​പ​യോ​ഗം കൂ​ടു​ത​ൽ; 20-29 പ്രാ​യ​ക്കാ​രി​ൽ 55.7 ശ​ത​മാ​നം, 10-19 പ്രാ​യ​ക്കാ​രി​ൽ 53.4 ശ​ത​മാ​നം, […]
Read more

ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണം; നിർദേശം നൽകി തൊഴിൽ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണമെന്ന് തൊഴിലുടമകൾക്ക് നിർദേശവുമായി തൊഴിൽ മന്ത്രാലയം. ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. തൊഴിൽ മേഖലയിലെ സുരക്ഷ തൊഴിലാളികളുടെ അവകാശമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴി ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ഉച്ചവിശ്രമ വേളകളിൽ ജീവനക്കാർക്ക് ആവശ്യമായ വിശ്രമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ തൊഴിലുടമകളും തൊഴിലാളികളും ഒരുപോലെ സഹകരിക്കണമെന്ന് […]
Read more

Recent News