ഇന്ത്യക്കാർക്ക്​ അബൂദബി സൗജന്യ വിസ; 11 ​ട്രാവൽ പാർട്​ണർമാരുടെ പട്ടിക പുറത്തുവിട്ടു

അബൂദബി: ഇന്ത്യക്കാർക്കായി അബൂദബി പ്രഖ്യാപിച്ച സൗജന്യ ടൂറിസം വിസയിൽ ട്രാവൽ പാർട്​ണർമാരുടെ പട്ടിക പുറത്തുവിട്ടു. സാംസ്കാരിക-വിനോദസഞ്ചാര വകുപ്പാണ് പട്ടിക പുറത്തുവിട്ടത്. 11 ഏജൻസികളെയാണ്​ പാർട്​ണർമാരിൽ ഉൾപ്പെടുത്തിയിട്ടുള്ളത്​. അക്​ബർ ട്രാവൽസ്​, റിയ ട്രാവൽസ്​, ഹോളിഡേ ട്രൈബ്​, മേക്ക്​ മൈ ട്രിപ്പ്​, തോമസ്​ കുക്ക്​ ആൻഡ്​ എസ്​.ഒ.ടി.സി, ത്രില്ലോഫിലിയ, ഉട്ടാസ്സോ.കോം, കേസരി ടൂർസ്​, റോയൽ ടൂർസ്​, പിക്ക്​ യുവർ ട്രയിൽ, ആര്യൻ ലെയ്​ഷർ എന്നീ സ്ഥാപനങ്ങളെയാണ്​ ട്രാവൽ പാർട്​ണർമാരായി തെരഞ്ഞെടുത്തത്​. 2026 ആഗസ്റ്റ് 1 മുതൽ ഒക്ടോബർ 31 വരെയുള്ള കാലയളവിൽ താമസിക്കുന്നവർക്കായാണ്​ സൗജന്യ ടൂറിസം വിസ പ്രഖ്യാപിച്ചിട്ടുളളത്​. മൂന്ന്​ രാത്രി അബൂദബിയിലെ ഹോട്ടലിൽ താമസിക്കുന്നവർക്കാണ്​ ആനുകൂല്യം ലഭിക്കുക. ട്രാവൽ പാർട്​ണർമാർ വഴി ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യാം. 285 ദിർഹം (ഏകദേശം 7400 രൂപ) വരുന്ന 30 ദിവസം കാലാവധിയുള്ള വിസയാണ്​ ലഭിക്കുക.

ഇന്ത്യയിൽ നിന്നുള്ള റിട്ടേൺ ഫ്ലൈറ്റും അബൂദബിയിലെ താമസവും ഉൾപ്പെടുന്ന പാക്കേജ് അംഗീകൃത ട്രാവൽ പാർട്ണർമാർ വഴിയോ ഓൺലൈൻ ട്രാവൽ ഏജൻസികൾ വഴിയോ ബുക്ക് ചെയ്യണം. സൗജന്യമായി ലഭിക്കുന്ന വിസയ്ക്ക് 30 ദിവസത്തെ കാലാവധിയുണ്ടാകും. ആദ്യം ബുക്ക്​ ചെയ്യുന്ന 20,000 പേർക്കാണ്​ ഈ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുളളത്​.

Leave a Reply

Your email address will not be published. Required fields are marked *