ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണം; നിർദേശം നൽകി തൊഴിൽ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണമെന്ന് തൊഴിലുടമകൾക്ക് നിർദേശവുമായി തൊഴിൽ മന്ത്രാലയം. ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. തൊഴിൽ മേഖലയിലെ സുരക്ഷ തൊഴിലാളികളുടെ അവകാശമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴി ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ഉച്ചവിശ്രമ വേളകളിൽ ജീവനക്കാർക്ക് ആവശ്യമായ വിശ്രമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ തൊഴിലുടമകളും തൊഴിലാളികളും ഒരുപോലെ സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *