Category: GULF

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത്തിനു വിലക്ക് ഏർപ്പെടുത്തി യുഎഇ

ദുബായ്: കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തി യുഎഇ. 15 വയസിൽ താഴെയുള്ള കുട്ടികൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. യുഎഇ ക്യാബിനെറ്റിന്റേതാണ് തീരുമാനം. 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തിഗത അക്കൗണ്ടുകൾ സൃഷ്ടിക്കാനോ ഉപയോഗിക്കാനോ അല്ലെങ്കിൽ മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കാനോ അവയുടെ പൂർണ്ണ സവിശേഷതകൾ ആക്‌സസ് ചെയ്യാനോ അനുവാദമില്ലെന്ന് വ്യക്തമാക്കുന്ന ഈ പുതിയ പ്രമേയത്തിലെ നിരവധി വ്യവസ്ഥകൾ മന്ത്രിസഭ പ്രഖ്യാപിച്ചു. മാതാപിതാക്കൾ തങ്ങളുടെ കുട്ടിക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ആക്‌സസ് ചെയ്യാൻ സമ്മതം നൽകിയാലും, […]
Read more

തിരുവനന്തപുരം പേരൂർക്കട സ്വദേശിനി ഖത്തറിൽ അന്തരിച്ചു

തിരുവനന്തപുരം: പേരൂർക്കട സ്വദേശിനി ഖത്തറിൽ നിര്യാതയായി. വാഴയില കസ്തൂർബാ ഗാന്ധി ലൈൻ കിഴക്കെവിളയിൽ മോഹനൻ കൊച്ചീ നാരായണന്റെ ഭാര്യ അമ്പിളി ആണ് മരിച്ചത്. 69 വയസായിരുന്നു. മകൾ ആര്യ മോഹനൊപ്പം ഖത്തറിൽ താമസിച്ചുവരികയായിരുന്നു. ആനന്ദ് വേലായുധൻ ശ്രീകുമാർ ആണ് മരുമകൻ. ഖത്തറിലെ പ്രവാസി വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Read more

ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്രവാസി യുവാവിന് ദാരുണാന്ത്യം

ദുബൈ: സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ പ്രവാസി യുവാവ് ദുബൈയില്‍ കുഴഞ്ഞുവീണ് മരിച്ചു. ദുബൈയില്‍ ബിസിനസ് നടത്തിവരികയായിരുന്ന കര്‍ണാടക ഭട്കല്‍ സ്വദേശി മുഹമ്മദ് സഫ് വാന്‍ ഷാനു(38)വാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ബാറ്റ് ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് പിച്ചില്‍ കുഴഞ്ഞുവീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പ്രഥമശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ ഒരുമിച്ചാണ് ക്രിക്കറ്റ് കളിക്കാനായി ഗ്രൗണ്ടിലെത്തിയതെന്നും യാതൊരുവിധ അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്നുമാണ് സുഹൃത്തുക്കള്‍ പറയുന്നത്. കഴിഞ്ഞ 15 വര്‍ഷമായി യുഎഇയിലുള്ള മുഹമ്മദ് സഫ് വാന്‍ എട്ടുവര്‍ഷത്തോളം സ്വകാര്യ […]
Read more

നാലുദിവസം മുന്‍പ് കാണാതായ പ്രവാസി മലയാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

മസ്‌കത്ത്: ഒമാനിലെ സമൈലില്‍ കൊല്ലം സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ചാത്തന്നൂര്‍ മീനാട് നെടുങ്ങോലം കുഞ്ഞന്‍പിള്ള മന്ദിരത്തില്‍ രാമഭദ്രന്‍ (56) ആണ് മരിച്ചത്. 15 വര്‍ഷത്തിലേറെയായി സമാഇലിലെ ലിസൂഖ് മേഖലയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച മുതല്‍ കാണാതായിരുന്ന രാമഭദ്രനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമാല്‍ സെന്‍ട്രല്‍ ജയിലിലേക്കുള്ള വഴിയിലെ വാദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. വെള്ളിയാഴ്ച തന്നെ മരണം സംഭവിച്ചുണ്ടാകുമെന്ന് കരുതുന്നു. പരേതരായ പത്മനാഭപിള്ള, ചെല്ലമ്മ […]
Read more

വെയിലത്ത് പണി എടുക്കേണ്ട; സൗദിയിൽ ഇന്ന് മുതൽ ഉച്ചവിശ്രമ നിയമം പ്രബല്യത്തിൽ

റിയാദ്: സൗദിയിൽ ഉച്ചവിശ്രമ നിയമം ഇന്നുമുതൽ മുതൽ പ്രാബല്യത്തിൽ. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്താണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതൽ സെപ്തംബർ 15 വരെ മൂന്ന് മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകുന്നേരം 3:00 മണി വരെ നേരിട്ട് വെയിലേൽക്കുന്ന രീതിയിലുള്ള ജോലികൾക്കാണ് വിലക്ക് ബാധകമാകുക. കഠിനമായ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം നൽകുക, ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുക, തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് […]
Read more

പ്രവാസി നിക്ഷേപകർക്കായി 15 വർഷത്തെ റെസിഡൻസി പെർമിറ്റ് പദ്ധതിക്ക് അംഗീകാരം കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസി നിക്ഷേപകർക്ക് 15 വർഷം വരെ കാലാവധിയുള്ള റെസിഡൻസി പെർമിറ്റുകൾ നൽകുന്ന പുതിയ പദ്ധതിക്ക് അംഗീകാരം നൽകി കുവൈത്ത് മന്ത്രിസഭ . ഇൻവെസ്റ്റ്‌മെന്റ് സ്ഥാപനങ്ങളുടെ ഉടമകൾ, പാർട്ണർമാർ, മാനേജർമാർ, കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റി(ഡി.ഐ.പി.എ) അംഗീകരിച്ചിട്ടുള്ള ഉന്നത ഉദ്യോഗസ്ഥർ, കൂടാതെ ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർക്ക് ഈ ദീർഘകാല വിസയ്ക്ക് അർഹതയുണ്ടായിരിക്കും. നിക്ഷേപ സ്ഥാപനത്തിന് ഡി.ഐ.പി.എ നൽകിയ സാധുതയുള്ള നിക്ഷേപ ലൈസൻസ് ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന നിക്ഷേപകനോ എക്സിക്യൂട്ടീവോ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെയും മറ്റ് […]
Read more

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി

സലാല: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി സലാലയിൽ നിര്യാതനായി. കൊല്ലം മീനമ്പലം പുത്തൻകുളം സ്വദേശി മാവില വീട്ടിൽ പ്രവീൺ സുഗുണൻ (40) ആണ് മരിച്ചത്. താമസ സ്ഥലത്ത്‌ ഉച്ച വിശ്രമത്തിന് കിടന്ന ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി ഒകുറ്റാൽ കമ്പനിയിൽ ട്രക്ക്‌ ഡ്രൈവറായി ജോലി ചെയ്ത്‌ വരികയായിരുന്നു. സുൽത്താൻ ഖാബൂസ്‌ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക്‌ ശേഷം നാട്ടിലേക്ക് കൊണ്ട്‌ പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പിതാവ്: സുഗുണൻ, മാതാവ്: പ്രസന്ന. ഭാര്യയും […]
Read more

മസ്കത്തിൽ മത്ര കേബിൾ കാർ പരീക്ഷണ ഓട്ടം ഡിസംബറിൽ

മസ്കത്ത്: മത്ര കേബിൾ കാർ പദ്ധതി അവസാന ഘട്ടത്തിലേക്ക്. ഡിസംബറിൽ പരീക്ഷണ ഓട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി മസ്കത്തിന്റെ മനോഹര ആകാശകാഴ്ച ദൃശ്യമാവുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.മത്ര ഫിഷ് മാർക്കറ്റിന് സമീപത്ത് നിന്നും തുടങ്ങി, റിയാം പാർക്കിന് പിന്നിലെ മലമുകളിലൂടെ കൽബു പാർക്ക് വരെയാണ് കേബിൾ കാർ കടന്നുപോകുന്നത്. ഏകദേശം 3 കിലോമീറ്റർ ദൂരത്തിലാണ് കേബിൾ കാർ ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. എയർ കണ്ടീഷൻ ചെയ്ത 18 ക്യാബിനുകളാണ് കേബിൾ കാർ സംവിധാനത്തിൽ […]
Read more

രാജ്യത്തെ സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി: സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയംപൊതുജനാരോഗ്യം ഉറപ്പാക്കുന്നതിന്റെയും നിരീക്ഷണം ശക്തമാക്കുന്നതിന്റെയും ഭാഗമായി കുവൈത്തിലുടനീളം നടത്തിയ സംയുക്ത പരിശോധനകളിൽ വിവിധ സലൂണുകൾക്കും ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടുകൾക്കുമെതിരെ ആരോഗ്യ മന്ത്രാലയം 50 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. രോഗബാധകൾ പടരുന്നത് തടയുന്നതിനുള്ള ഇൻഫെക്ഷൻ കൺട്രോൾ മാനദണ്ഡങ്ങൾ, കൃത്യമായ ശുചീകരണ- അണുനശീകരണ പ്രക്രിയകൾ, ജീവനക്കാരുടെ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധനയെന്ന് പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. അൽ- മുൻദിർ അൽ-ഹസാവി […]
Read more

കുവൈത്തിൽ വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന; അഞ്ച് പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: വ്യാജ സർക്കാർ സ്റ്റാമ്പുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയിയ അഞ്ചംഗ ബംഗ്ലാദേശി സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് സംഘം പിടിയിലായത്. സർക്കാർ സ്റ്റാമ്പുകൾ വ്യാജമായി നിർമ്മിച്ച് പ്രവാസികൾക്കും ചില കമ്പനികൾക്കും ഔദ്യോഗിക വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിൽപ്പന നടത്തി അനധികൃത ലാഭം നേടുകയായിരുന്നു പ്രതികളെന്ന് മന്ത്രാലയം അറിയിച്ചു. റെയ്ഡിനിടെ വ്യാജനിർമാണത്തിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, പ്രിന്റർ, സ്റ്റാമ്പ് റോളുകൾ എന്നിവ […]
Read more

Recent News