Category: GULF

സൗദിയിൽ താപനില ഉയർന്നേക്കും

റിയാദ്: സൗദി അറേബ്യയിലെ ചിലയിടങ്ങളിൽ ഈയാഴ്ച ചൂട് അതിശക്തമാകുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.മദീനയിലെ തീരപ്രദേശങ്ങളും ഉയർന്ന പ്രദേശങ്ങളും ഉൾപ്പെടെയുള്ള പല ഭാഗങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ കാലാവസ്ഥാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജൂൺ 24 ബുധനാഴ്ച വരെ താപനിലയിൽ ഗണ്യമായ വർധനവുണ്ടാകും. ഈ സാഹചര്യത്തിൽ സിവിൽ ഡിഫൻസും മറ്റ് അധികൃതരും നൽകുന്ന സുരക്ഷാ മാർഗനിർദേശങ്ങൾ പ്രദേശവാസികൾ പൂർണ്ണമായും പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർത്ഥിച്ചു. സൗദിയുടെ കിഴക്കൻ […]
Read more

ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനായി ഷാർജയിൽ പുതിയ നിയമം

ഷാർജ: ഷാർജയിൽ ഡ്രോണുകളുടെ ഉപയോഗവും പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നതിനായി പുതിയ നിയമം പ്രഖ്യാപിച്ചു. എമിറേറ്റിന്റെ അതിർത്തിക്കുള്ളിൽ പറക്കുന്ന എല്ലാത്തരം ഡ്രോണുകൾക്കും ബാധകമായ നിയന്ത്രണങ്ങളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഇത് സംബന്ധിച്ച് ഉത്തരവിറക്കി. ഡ്രോണുകളുടെ നിയന്ത്രണ സംവിധാനമോ അവ ഉപയോഗിക്കുന്ന ഉദ്ദേശ്യമോ നോക്കാതെ, എല്ലാത്തരം ഡ്രോണുകൾക്കും ഈ നിയമം ബാധകമായിരിക്കും. ഫ്രീ സോണുകളും പ്രത്യേക വികസന മേഖലകളും ഉൾപ്പെടെ എമിറേറ്റിലുടനീളം ഈ നിയമം […]
Read more

സൗദിയിലെ കെട്ടിടങ്ങളിൽ ‘സ്മോക്ക് ഡിറ്റക്ടറുകൾ’ സ്ഥാപിക്കണമെന്ന് സിവിൽ ഡിഫൻസ്‌

റിയാദ്: സൗദിയിലെ കെട്ടിടങ്ങളിൽ ‘സ്മോക്ക് ഡിറ്റക്ടറുകൾ’ സ്ഥാപിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്‌.ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദിയിലെ വീടുകളിലും സ്ഥാപനങ്ങളിലും സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യപ്പെട്ടത്. അവ കൃത്യമായ ഇടവേളകളിൽ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. കെട്ടിടങ്ങൾക്കുള്ളിൽ തീപിടുത്തമുണ്ടാകുന്നതിന്റെ ആദ്യഘട്ടത്തിൽ തന്നെ പുക തിരിച്ചറിഞ്ഞ് കൃത്യമായ മുന്നറിയിപ്പ് നൽകാൻ സ്മോക്ക് ഡിറ്റക്ടറുകൾക്ക് സാധിക്കും. വലിയ ദുരന്തങ്ങൾ മുൻകൂട്ടി തടയുന്നതിൽ ഇവ പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ ഓർമിപ്പിച്ചു. പുക കണ്ടെത്തുന്ന […]
Read more

കുവൈത്തിൽ അഞ്ച് കുറ്റവാളികളെ തൂക്കിലേറ്റി

കുവൈത്ത് സിറ്റി: അഞ്ച് കുറ്റവാളികൾക്ക് കുവൈത്തിലെ സെൻട്രൽ ജയിലിൽ വധശിക്ഷ നടപ്പാക്കിയതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കൊലപാതക ശ്രമം, ലൈംഗികാതിക്രമം, അനധികൃത തടങ്കൽ, മയക്കുമരുന്ന് കൈവശം വയ്ക്കൽ, അനധികൃതമായി ആയുധ കൈവശം വയ്ക്കൽ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. ശനിയാഴ്ച വൈകിട്ടാണ് മൂന്ന് കുവൈത്ത് പൗരന്മാർ, ഒരു ബെദൂൺ, ഒരു ഈജിപ്ഷ്യൻ പൗരൻ എന്നിവർക്കെതിരെ അന്തിമ കോടതി വിധിപ്രകാരം തൂക്കിലേറ്റി വധശിക്ഷ നടപ്പാക്കിയത്. അപ്പീൽ കോടതിയും കസേഷൻ കോടതിയും […]
Read more

സൗദി അറേബ്യയില്‍ ബസ് അപകടം; കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് മരണം

കണ്ണൂര്‍: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബുഹദ്രിയ്യ റോഡിലുണ്ടായ ബസ് അപകടത്തില്‍ മലയാളി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. പാനൂര്‍ ചെണ്ടയാട് കുനിയില്‍ വീട്ടില്‍ ഗോപാലക്കുറുപ്പിന്റെയും പദ്മാവതിയുടെയും മകന്‍ അഭിലാഷ് ഗോപാലകുറുപ്പാണ് (33) മരിച്ച മലയാളി. അഭിലാഷ് ഓടിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് ലാന്‍ഡ് റോവറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലാന്‍ഡ് റോവര്‍ ഓടിച്ചിരുന്ന സൗദി പൗരന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഈ വാഹനത്തിലുണ്ടായിരുന്ന സൗദി സ്വദേശിനിയായ സ്ത്രീക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ […]
Read more

കുവൈത്തിൽ ബാച്ചിലർ താമസത്തിന് കർശന നിയന്ത്രണം

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫാമിലി-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നത് തടയുന്നതിനും സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും കർശന നടപടികളുമായി കുവൈത്ത് മുൻസിപ്പാലിറ്റി. വിവിധ സർക്കാർ വകുപ്പുകളുമായി സഹകരിച്ച് ഇത്തരം നിയമലംഘനങ്ങൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഇല്ലാതാക്കാനാണ് മുൻസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. ക്യാപിറ്റൽ, ജഹ്‌റ ഗവർണറേറ്റ് മേഖലകളിലെ മുൻസിപ്പാലിറ്റി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ നിസാർ അൽ അവ്വാദിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക സമിതി യോഗത്തിലാണ് ഈ തീരുമാനം. വിവിധ സർക്കാർ ഏജൻസികളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിന് ശേഷം പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹം […]
Read more

യുഎഇയിൽ വേനൽ കനക്കുന്നു

ദുബായ്: യുഎഇയിൽ ഇന്ന് വർഷത്തിലെ തന്നെ ഏറ്റവും നീളമേറിയ പകൽ അനുഭവപ്പെടും. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ വേനൽക്കാലത്തിന്റെ ഔദ്യോഗിക തുടക്കം കുറിക്കുന്ന ‘സമ്മർ സോൾസ്റ്റിസ്’ പ്രതിഭാസമാണ് ഇതിന് കാരണം. ഇതോടെ യുഎഇയിൽ ഇന്ന് ഏകദേശം 14 മണിക്കൂറോളം പകൽ വെളിച്ചം ലഭിക്കും. ഇത് മേഖലയിലെ ഏറ്റവും ചൂടുകൂടിയ കാലയളവിന്റെ തുടക്കം കൂടിയാണ്. യുഎഇ സമയം ഇന്ന് ഉച്ചയ്ക്ക് 12:25-നാണ് സമ്മർ സോൾസ്റ്റിസ് സംഭവിക്കുന്നത്. ഈ സമയത്ത് […]
Read more

യുഎഇയില്‍ പാസ്‌പോര്‍ട്ട്, വിസ സേവനങ്ങളില്‍ നിയന്ത്രണം; ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്

അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങളില്‍ ഈ മാസം നിയന്ത്രണമുണ്ടാകുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു സേവനങ്ങളുടെ ചുമതല ജൂലൈ ഒന്നു മുതല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ കേന്ദ്രങ്ങളില്‍ ജൂണ്‍ അവസാന വാരം അപേക്ഷകള്‍ സ്വീകരിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണമുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികളെ ബാധിക്കുന്നതാണ് ഈ മാറ്റം. നിലവില്‍ ഈ സേവനങ്ങള്‍ നല്‍കിവരുന്ന ബിഎല്‍എസ് ഇന്റര്‍നാഷനല്‍, […]
Read more

അമിതവേഗതയിൽ വാഹനമോടിക്കുന്നവർക്ക് പിടി വീഴും; കുവൈത്തിൽ പരിശോധന ശക്തം

കുവൈത്ത് സിറ്റി: രാജ്യത്ത് റോഡുകളിൽ അമിതവേഗതയിൽ വാഹനമോടിക്കുന്നവരെ പിടികൂടുന്നതിനായി വ്യാപക പരിശോധന തുടർന്ന്ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്. വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള തുടർച്ചയായ നടപടികളുടെ ഭാഗമായി പ്രധാന റോഡുകളിലും ഹൈവേകളിലും ട്രാഫിക് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. അമിതവേഗത ഉൾപ്പെടെയുള്ള ഗുരുതരമായ നിരവധി ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഗതാഗത സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മറ്റ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിക്കുന്നവരെ നിലക്കു […]
Read more

റിയാദിൽ വൻ ജനപങ്കാളിത്തത്തോടെ അന്താരാഷ്ട്ര യോഗാ ദിനാചരണം

റിയാദ്: സൗഹൃദത്തിെന്റെയും ആരോഗ്യസംരക്ഷണത്തിന്റെയും സന്ദേശമുയർത്തി റിയാദിൽ 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ, റിയാദ് മുനിസിപ്പാലിറ്റിയുടെയും വിവിധ ഇന്ത്യൻ സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് പരിപാടി അരങ്ങേറിയത്. റിയാദിലെ അമീർ ഫൈസൽ ബിൻ ഫഹദ് സ്​റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ നയതന്ത്രപ്രതിനിധികൾ, സൗദി പൗരന്മാർ, പ്രവാസികൾ എന്നിവർ അണിനിരന്നു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതായിരുന്നു ഈ വർഷത്തെ ആഗോള പ്രമേയം. ഗൾഫ് മേഖലയിൽ യോഗയെ ഒരു കായിക ഇനമായും ചികിത്സാ […]
Read more

Recent News