Category: GULF

പ്ലാസ്റ്റിക് ബാ​ഗ് നിരോധനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും; ഒമാനിൽ ഫർണിച്ചർ, ജ്വല്ലറി, കാർ ഷോറൂമുകൾക്കും വിലക്ക്

മസ്കത്ത്: ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകൾക്കെതിരെയുള്ള രാജ്യവ്യാപകമായ നിരോധനത്തിന്റെ അഞ്ചാം ഘട്ടം ജൂലൈ 1 മുതൽ പരിസ്ഥിതി അതോറിറ്റി നടപ്പിലാക്കും. പരിസ്ഥിതി സൗഹൃദ ബദൽ മാർ​ഗങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറക്കുക, രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങളും ജൈവവൈവിധ്യവും സംരക്ഷിക്കുക എന്നിവയിലൂടെ ‘ഒമാൻ വിഷൻ 2040′-ന് പിന്തുണ നൽകുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ മേഖലകളിലെ വാണിജ്യ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം ഘട്ടംഘട്ടമായി കുറക്കുന്നതിനായി പരിസ്ഥിതി അതോറിറ്റിയുടെ തീരുമാനം നമ്പർ 8/2024’-ന്റെ അഞ്ചാം ഘട്ടമാണിത്. പുതിയ […]
Read more

അബുദാബി സായിദ് പോർട്ടിന് സമീപം വൻ തീപിടിത്തം

അബുദാബി: അബുദാബിയിലെ സായിദ് പോർട്ടിന് സമീപമുള്ള പ്രശസ്തമായ കാർപെറ്റ് സൂക്കിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനുമുള്ള തീവ്രശ്രമത്തിലാണ് അബുദാബി പൊലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും. അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സിന്റെയും എമർജൻസി വിഭാഗത്തിന്റെയും പ്രത്യേക സംഘങ്ങൾ സംഭവസ്ഥലത്തേക്ക് എത്തിയിരുന്നു. മറ്റ് ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ സ്ഥലത്ത് തുടരുകയാണ്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീപിടിത്തം ഉണ്ടായ പ്രദേശത്തിന് സമീപമുള്ള റോഡുകളിലെ ഗതാഗതത്തെ […]
Read more

വേനലിന്റെ ഒന്നാംഘട്ടത്തിൽ സൗദിയിലെ ഏറ്റവും ചൂടേറിയ പ്രദേശമായി അൽ അഹ്സ

റിയാദ്: സൗദി അറേബ്യയിൽ വേനൽക്കാലത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ രാജ്യത്തെ ഏറ്റവും ചൂടുകൂടിയ പ്രദേശമായി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സ ഗവർണറേറ്റ് മാറിയതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടയിൽ മാത്രം ഇവിടെ 49°C താപനിലയാണ് രേഖപ്പെടുത്തിയത്. അൽ അഹ്സയ്ക്ക് പുറമെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ദമ്മാമിലും താപനില 49°C സെൽഷ്യസിലെത്തിയിട്ടുണ്ട്. ഖൈസൂമയിൽ 48°C ഉം രേഖപ്പെടുത്തി. തലസ്ഥാന നഗരമായ റിയാദ്, വാദിഅദ്ദവാസിർ, മദീന എന്നീ നഗരങ്ങളിൽ കഴിഞ്ഞ […]
Read more

ഇന്ത്യയിൽ നിന്നും ഗൾഫിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ; ചരിത്രം കുറിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്‍പ്രസ്

ദുബായ്: വടക്കുകിഴക്കൻ ഇന്ത്യയെയും പശ്ചിമേഷ്യയെയും തമ്മിൽ ബന്ധിപ്പിച്ച് ചരിത്രത്തിലാദ്യമായി നേരിട്ടുള്ള വിമാന സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. അസമിലെ ഗുവാഹത്തിയിൽ നിന്നും ദുബായ്, അബുദാബി എന്നീ നഗരങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് നേരിട്ട് സർവീസ് നടത്തുക. ഓഗസ്റ്റ് മുതൽ ഈ സർവീസുകൾ ആരംഭിക്കുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു ഗുവാഹത്തി-ദുബായ് സർവീസ് ഓഗസ്റ്റ് 4-നും, ഗുവാഹത്തി-അബുദാബി സർവീസ് ഓഗസ്റ്റ് 7-നും ആരംഭിക്കും. ഗുവാഹത്തിയിൽ നിന്ന് ദുബായിലേക്കും അബുദാബിയിലേക്കും എയർ ഇന്ത്യ നേരിട്ടുള്ള സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് അസം […]
Read more

കുവൈത്തിലെ കോൺസുലാർ സേവനങ്ങൾക്കായി പുതിയ നാല് കേന്ദ്രങ്ങൾ വരുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ, ഒസിഐ തുടങ്ങിയ കോൺസുലാർ സേവനങ്ങൾ ഇനിമുതൽ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാകും. ഇന്ത്യൻ എംബസിയുടെ പുതിയ നിർദ്ദേശപ്രകാരം കുവൈത്തിലെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ ചുമതല ഡി യു ഡിജിറ്റൽ ഗ്ലോബൽ കമ്പനി ഏറ്റെടുക്കുന്നതോടെയാണിത്. ജൂലൈ ഒന്ന് മുതൽ പുതിയ കേന്ദ്രങ്ങൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കും. കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ ഇന്ത്യക്കാർക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുന്നതാണ് ഈ പുതിയ […]
Read more

പ്രവാസി മലയാളി ഹൃദയാഘാതം മൂലം സൗദിയിൽ മരിച്ചു

റിയാദ്: ഉച്ചഭക്ഷണത്തിന് ശേഷം താമസസ്ഥലത്ത് ഉറങ്ങുന്നതിനിടയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശി സൗദി അറേബ്യയിൽ അന്തരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി ചോറ്റി സ്വദേശിയും നിലവിൽ പാറത്തോട് സ്ഥിരതാമസക്കാരനുമായ പുതുപ്പറമ്പിൽ ഷാഹുൽ ഹമീദ് (ഷാമോൻ – 50) ആണ് റിയാദിന് സമീപമുള്ള അൽഖർജ് മേഖലയിലെ ദിലത്തിൽ നിര്യാതനായത്. ഉറക്കത്തിനിടയിൽ അസ്വസ്ഥത ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ 25 വർഷത്തോളമായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന ഷാഹുൽ ഹമീദ്, കോവിഡ് […]
Read more

ഇനി അങ്ങോട്ട് ചുട്ടുപൊള്ളും; താപനില 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, കുവൈത്തിൽ ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി

കുവൈത്ത് സിറ്റി: അടുത്ത ദിവസങ്ങളിൽ കുവൈത്ത് താപനില 47 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂടിനെ തുടർന്ന് പൗരന്മാരും പ്രവാസികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. താഴ്ന്ന മർദ്ദ സംവിധാനത്തിന്‍റെ സ്വാധീനത്തിൽ രാജ്യത്തിന്‍റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും സിവിൽ ഡിഫൻസ് അറിയിച്ചു. വാഹനങ്ങളിൽ ചൂട് മൂലം അപകടസാധ്യതയുള്ള വസ്തുക്കൾ, സ്പ്രേ കാനുകൾ, പെർഫ്യൂമുകൾ , ബാറ്ററികൾ, പാനീയങ്ങൾ എന്നിവ […]
Read more

മയക്കുമരുന്ന് കടത്തിയ അഞ്ച് വിദേശികളുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ

റിയാദ്: വൻതോതിൽ ഹാഷിഷ് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ച് എത്യോപ്യൻ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. അസീർ പ്രവിശ്യയിൽ വെച്ചാണ് ചൊവ്വാഴ്ച ഇവരുടെ ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മയക്കുമരുന്ന് കടത്ത് സംഘത്തിൽ ഉൾപ്പെട്ട അലം അസ്ഫഹാനി ഹഖൂസ് നഖൂസ, കിബ്രം കൽഫ അർഖാവി ലമ, ലഖ്സ ഹെയ്ലു ഖബർ മറിയം ദസ്ത, മിലസ് ഖബർ മദീൻ ഖബറു വാലു, കിബ്രം തസ്ഫായ് ഖദീ മിലസ് […]
Read more

സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ നിർമ്മാണം അന്തിമ ഘട്ടത്തിലേക്ക്

സലാല: സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റൽ നിർമാണം അന്തിമ ഘട്ടത്തിലേക്ക്. 90 ശതമാനം പൂർത്തിയായി. 2026-ന്റെ അവസാന പാദത്തിൽ ആശുപത്രി പ്രവർത്തന സജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോ​ഗ്യ മന്ത്രാലയത്തിലെ പ്രൊജക്ട്സ് ആൻഡ് എഞ്ചിനീയറിംഗ് സർവീസസ് ഡയറക്ടർ ജനറൽ യൂസഫ് ബിൻ യാക്കൂബ് അംബു അലി വ്യക്തമാക്കി. ഒമാനിൽ നിലവിൽ നിർമാണത്തിലിരിക്കുന്ന ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണിത്. 1,00,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ, ഏഴ് നിലകളിലായാണ് ആശുപത്രി നിർമിക്കുന്നത്. 3,238 മുറികളും 700 ബെഡുകളും ആശുപത്രിയിൽ ഉണ്ടാകും. എമർജൻസി കെയർ, […]
Read more

ഒമാനിലെ സുഹാറിൽ ബസ് മറിഞ്ഞ് അപകടം: 18 പേർക്ക് പരിക്ക്

മസ്‌കത്ത്: ഒമാനിലെ നോർത്ത് ബാത്തിന ഗവർണറേറ്റിലുള്ള സുഹാർ വിലായത്തിൽ പാസഞ്ചർ ബസ് മറിഞ്ഞ്. 18 പേർക്ക് പരിക്കേറ്റു. ഫലജ് അൽ ഖബാഇൽ മിൻതഖയിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി(സിഡിഎഎ)യാണ് ഇക്കാര്യം അറിയിച്ചത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ രക്ഷാപ്രവർത്തന, ആംബുലൻസ് സംഘങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയതായി സിഡിഎഎ അറിയിച്ചു. പലർക്കും ചെറിയതോ ഇടത്തരമോ ആയ പരിക്കുകളാണ് ഏറ്റതെന്നും ആവശ്യമായ പ്രഥമശുശ്രൂഷ നൽകിയെന്നും തുടർന്ന് ചികിത്സക്കായി ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയെന്നും സിഡിഎഎ അറിയിച്ചു.
Read more

Recent News