Category: GULF

സൗദിയിൽ ജസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിൽ മഴ തുടരും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്. ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളിലാണ് മഴക്ക് സാധ്യത. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്. അതേസമയം, ഈ കാലാവസ്ഥാ വ്യതിയാനം നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, ഹാഇൽ, മദീന, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ശക്തമായ പൊടിക്കാറ്റും മഴയും കാരണം കാഴ്ചപരിധി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ […]
Read more

സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ; വിദേശ കമ്പനികളുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദി

റിയാദ്: ചൈനയിലെ ഷാങ്ഹായിൽ നടന്ന ‘ട്രാൻസ്പോർട്ട് ആന്റ് ലോജിസ്റ്റിക്സ് എക്സിബിഷൻ 2026’ ൽ സൗദി ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി സുപ്രധാന രാജ്യാന്തര പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. സൗദിയിലെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലയിലെ നിക്ഷേപ സാധ്യതകളും ഡിജിറ്റൽ നവീകരണങ്ങളും ആഗോളതലത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഗതാഗത അതോറിറ്റി പ്രതിനിധിയും ഡെപ്യൂട്ടി അസിസ്റ്റന്റുമായ ഡോ. ഉമൈമ ബാമസ്കിന്റെ സാന്നിധ്യത്തിൽ, സൗദിയിലെ പ്രമുഖ കമ്പനിയായ ‘ഇൽമ്’, ചൈനയിലെ ‘ഷെൻഷെൻ സ്മാർട്ട് സിറ്റീസ്’ കമ്പനിയുമായി ധാരണാപത്രം ഒപ്പുവെച്ചു. സ്മാർട്ട് ട്രാൻസ്പോർട്ട്, ഡ്രൈവറില്ലാ വാഹനങ്ങൾ […]
Read more

സൗദിയിൽ വൻ ലഹരിവേട്ട; 3.53 ലക്ഷം ആംഫെറ്റാമൈൻ ഗുളികകൾ പിടികൂടി

റിയാദ്: സൗദിയിലെ തബൂക്ക് മേഖലയിലുള്ള ഹഖ്ൽ സെക്ടറിൽ അതിർത്തി രക്ഷാസേന നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് 3,53,000 ആംഫെറ്റാമൈൻ ലഹരിഗുളികകൾ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച ഈജിപ്ഷ്യൻ പൗരനെ കോസ്റ്റൽ പട്രോളിങ് വിഭാഗം പിടികൂടി. പിടിയിലായ പ്രതിക്കെതിരെയുള്ള പ്രാഥമിക നിയമനടപടികൾ അതിർത്തി രക്ഷാസേന പൂർത്തിയാക്കി. പ്രതിയെയും പിടിച്ചെടുത്ത ലഹരിവസ്തുക്കളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട ലഹരിവിരുദ്ധ വകുപ്പിന് കൈമാറിയതായും സുരക്ഷാ വിഭാഗം ഔദ്യോഗികമായി അറിയിച്ചു. ലഹരിക്കടത്തിനെതിരെ കർശന ജാഗ്രത പുലർത്തണമെന്നും, ഇതുമായി […]
Read more

വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി നജ്‌റാനിലെ കൃത്രിമ വെള്ളച്ചാട്ടങ്ങൾ

റിയാദ്: സൗദി അറേബ്യയിലെ നജ്‌റാൻ പ്രവിശ്യയിലുള്ള കൃത്രിമ വെള്ളച്ചാട്ടങ്ങൾ പ്രദേശത്തെ വിനോദസഞ്ചാര-വിനോദ ഇഷ്ട്ട കേന്ദ്രങ്ങളായി മാറുന്നു. വേനൽക്കാലം ആരംഭിച്ചതോടെ സ്വദേശികളും വിദേശികളുമായ ഒട്ടനവധി സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്. മനോഹരമായ ദൃശ്യഭംഗിയും പ്രകൃതിക്ക് കുളിർമയേകുന്ന അന്തരീക്ഷവും സമ്മാനിക്കുന്ന ഈ കേന്ദ്രങ്ങൾ, കുടുംബങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഒത്തുചേരാൻ അനുയോജ്യമായ ഇടമാണ്. പ്രദേശത്തിന്റെ പർവതനിരകളുടെ പ്രകൃതിദത്തമായ ഘടന നിലനിർത്തിക്കൊണ്ട്, ആധുനിക രീതിയിൽ രൂപകൽപ്പന ചെയ്ത ആറ് കൃത്രിമ വെള്ളച്ചാട്ടങ്ങളാണ് നിലവിൽ നജ്‌റാനിലുള്ളത്. അബ അർ റഷാഷിലെ അമീർ ജലവി ബിൻ അബ്ദുൽ അസീസ് […]
Read more

ബുക്കിംഗ് തുടങ്ങി രണ്ട് ദിവസത്തിൽ 5,000 ടിക്കറ്റുകൾ വിറ്റുപോയി; കന്നിയാത്രക്കൊരുങ്ങി ഇത്തിഹാദ് റെയിൽ

ദുബായ്: യുഎഇയുടെ ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസിന്റെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് വെറും രണ്ട് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്തത് 5,000-ത്തിലധികം യാത്രക്കാർ. ബുക്കിംഗ് ആരംഭിച്ചതോടെ യുഎഇയിൽ ഏറ്റവും കൂടുതൽ ആളുകൾ ഡൗൺലോഡ് ചെയ്ത സൗജന്യ മൊബൈൽ ആപ്ലിക്കേഷനായി ‘ഇത്തിഹാദ് റെയിൽ’ മാറി. ജൂൺ 30-ന് ആരംഭിക്കുന്ന അബുദാബി – ഫുജൈറ ആദ്യഘട്ട സർവീസിന് മുന്നോടിയായാണ് ഈ വൻ ജനത്തിരക്ക്. വരും മാസങ്ങളിൽ കൂടുതൽ എമിറേറ്റുകളിലേക്ക് സർവീസ് വ്യാപിപ്പിക്കും. സെപ്റ്റംബർ 30 മുതൽ അബുദാബി, ദുബായ്, അൽ […]
Read more

എബോള പ്രതിരോധം; മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ

റിയാദ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുമായി സൗദി അറേബ്യ. മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സൗദിയിലേക്ക് പ്രവേശന വിലക്കും പൗരന്മാർക്ക് ഇവിടങ്ങളിലേക്ക് യാത്രാവിലക്കും ഏർപ്പെടുത്തി. രോഗവ്യാപന സാധ്യതകൾ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾക്കാണ് സൗദി അറേബ്യ താൽക്കാലികമായി വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എല്ലാത്തരം വിസകളും സൗദിയിലേക്ക് പ്രവേശിക്കുന്നതും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങൾ വഴി വരുന്നവരാണെങ്കിലും സൗദിയിൽ എത്തുന്നതിന് […]
Read more

ഒമാൻ ഭരണാധികാരി ഞായറാഴ്ച്ച ഫ്രാൻസ് സന്ദർശിക്കും

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഞായറാഴ്ച ഫ്രാൻസ് സന്ദർശിക്കും. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റ് ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ രണ്ട് ദിവസത്തെ സന്ദർശനം. ജൂൺ 28 മുതൽ 29 വരെയാണ് സന്ദർശനമെന്ന് റോയൽ കോർട്ട് ദിവാൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. ഒമാനും ഫ്രാൻസും തമ്മിലുള്ള ചരിത്രപരമായ സൗഹൃദബന്ധവും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. വ്യാപാരം, നിക്ഷേപം, പ്രതിരോധം, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യ, ഊർജം തുടങ്ങി വിവിധ […]
Read more

കുവൈത്തിലെ വലിയ പ്രവാസി തൊഴിലാളി സമൂഹമായി ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിലെ ഏറ്റവും വലിയ പ്രവാസി തൊഴിലാളി സമൂഹമായി മാറി ഇന്ത്യക്കാർ. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ചാണിത്. ലേബർ മാർക്കറ്റ് ഇൻഫർമേഷൻ സിസ്റ്റത്തിന്റെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് 5,78,900 ഇന്ത്യൻ തൊഴിലാളികളാണ് വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്. ഗാർഹിക തൊഴിലാളികളെ ഒഴിവാക്കിയുള്ള ആകെ പ്രവാസി തൊഴിലാളികളുടെ 25.5 ശതമാനമാണ്. 2025 ഡിസംബർ അവസാനത്തോടെ കുവൈത്തിലെ ആകെ തൊഴിലാളികളുടെ എണ്ണം 30.4 ലക്ഷമായി ഉയർന്നു. 2024-നെ അപേക്ഷിച്ച് ഇത് 3.3 ശതമാനം വളർച്ച രേഖപ്പെടുത്തി. ഇന്ത്യക്കാർക്ക് […]
Read more

ഒമാനിൽ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചു

മസ്കത്ത്: രണ്ട് ദിവസത്തെ മുന്തിരി വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ച് സൗദി . ഒമാനിലെ പൈതൃക ടൂറിസം മന്ത്രി ഇബ്രാഹിം ബിൻ സഈദ് അൽ ബുസൈദിയുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് ഉത്സവം സംഘടിപ്പിച്ചത്. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന മുന്തിരിയെ ഉയർന്ന മൂല്യമുള്ള ഒരു സീസണൽ വിളയായി പ്രോത്സാഹിപ്പിക്കാനും, കൃഷി വ്യാപിപ്പിക്കുന്നതിനും ആധുനിക ഉൽപാദന സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിനും കർഷകരെ പ്രോത്സാഹിപ്പിക്കുകയുമാണ് ഈ ഉത്സവം ലക്ഷ്യമിടുന്നത്. വാദി ബാനി ഖരൂസിലെ ജലാബ് ഫാമിൽ സംഘടിപ്പിച്ച ഈ മേള കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും […]
Read more

മസ്ജിദുന്നബവിയിൽ 99,000 ച.മീ വിസ്‍തൃതിയിൽ AC സംവിധാനം ഒരുങ്ങുന്നു

റിയാദ്: മസ്ജിദുന്നബവിയിലെത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി 98.7 ആയിരം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ആധുനിക കൂളിങ് സംവിധാനം സജ്ജീകരിച്ചിരിക്കുന്നു. വിവിധ ഭാഗങ്ങളിൽ കാര്യക്ഷമമായി തണുപ്പ് എത്തിക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള ഈ സംയോജിത ശൃംഖലയ്ക്ക് 19.3 ആയിരത്തിലധികം ടൺ കൂളിങ് ശേഷിയുണ്ട്. മസ്ജിദുന്നബവിക്ക് പുറത്തായി സ്ഥിതി ചെയ്യുന്ന പ്രധാന കൂളിങ് സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇതിൽ 6 പ്രധാന കൂളിങ് യൂണിറ്റുകളാണുള്ളത്. ഓരോ യൂണിറ്റിനും 3000 ടൺ കൂളിങ് ശേഷിയുണ്ട്. പൈപ്പ് ലൈൻ ശൃംഖല […]
Read more

Recent News