സൗദിയിൽ ജസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിൽ മഴ തുടരും

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ്. ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളിലാണ് മഴക്ക് സാധ്യത. രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരാനും സാധ്യതയുണ്ട്.

അതേസമയം, ഈ കാലാവസ്ഥാ വ്യതിയാനം നജ്‌റാൻ, കിഴക്കൻ പ്രവിശ്യ, ഹാഇൽ, മദീന, മക്ക എന്നീ പ്രദേശങ്ങളിലെ ചില ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. ജിസാനിലേക്കുള്ള തീരദേശ റോഡിൽ ശക്തമായ പൊടിക്കാറ്റും മഴയും കാരണം കാഴ്ചപരിധി തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *