Category: GULF

കുവൈത്തിൽ ലഹരിവേട്ട; രണ്ടുപേർ പിടിയിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ വൻ ലഹരിവേട്ടയിൽ രണ്ട് പേർ അറസ്റ്റിലായി. വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളും മാരക മയക്കുമരുന്ന് മാഫിയകളുടെ പ്രവർത്തനങ്ങളും അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ പ്രത്യേക പരിശോധനയിൽ രണ്ട് പേർ അറസ്റ്റിലായത്. ഒരു കുവൈത്ത് പൗരനും പൗരത്വമില്ലാത്ത അറബ് വംശജനായ ബെദൂനി യുവാവുമാണ് ലഹരിവസ്തുക്കളുമായി പിടിയിലായത്. ഇവരിൽ നിന്ന് 358 ലഹരിഗുളികകളും മാരകായുധങ്ങളും പൊലീസ് കണ്ടെടുത്തു. മനുഷ്യക്കടത്തിനും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള പ്രത്യേക അന്വേഷണ വിഭാഗമാണ് പ്രതികളെ വലയിലാക്കിയത്. ലഹരിഗുളികകൾക്ക് പുറമേ ഇവ കൈമാറുന്നതിനും […]
Read more

യുഎഇയുടെ സ്വപ്നപദ്ധതി: ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു

അബുദാബി: യുഎഇയുടെ സ്വപ്നപദ്ധതിയായ ഇത്തിഹാദ് റെയിൽ സർവീസ് ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവർ ആദ്യയാത്രയുടെ ഭാഗമായി. അബുദാബി- ഫുജൈറ റൂട്ടിൽ ആണ് ആദ്യഘട്ടത്തിൽ സർവീസ്. രാവിൽ 5:21ന് ഫുജൈറയിൽ നിന്ന് അബുദാബിയിലേക്ക് ആയിരുന്നു ആദ്യ ട്രെയിൻ. ഒരു മണിക്കൂർ അൻപത് മിനിറ്റ് എടുത്ത് ട്രെയിൻ ഫുജൈറയിൽ എത്തി. ആദ്യ ഘട്ടത്തിൽ വേഗത കുറച്ചാണ് യാത്ര. ദുബായ് ഭരണാധികാരികളുടെ ദീർഘവീക്ഷണമാണ് പദ്ധതിക്ക് കരുത്ത് ആയതെന്ന് ഇതിഹാദ് റെയിൽ നെറ്റ്വർക്ക് പെർഫോമൻസ് മാനേജർ മൻസൂർ അൽമുല്ല പറഞ്ഞു. മൂന്ന് മാസത്തിനുള്ളിൽ ദുബായ് […]
Read more

ഹമദ് രാജാവിന് പിന്തുണ പ്രഖ്യാപിച്ച് സോപാനം

മനാമ: ബഹ്‌റൈൻ രാജ്യത്തോടും ഭരണാധികാരികളോടും വിശ്വസ്തതയും കൂറും പ്രഖ്യാപിച്ച് ബഹറിൻ സോപാനം വാദ്യകലാസംഘം പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രാജ്യത്തിന്റെ പരമാധികാരത്തോടും സ്വാതന്ത്ര്യത്തോടും ആദരവർപ്പിച്ചു കൊണ്ടും, രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ അധികാരത്തിൽ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തെ ഉന്നതിയിലേക്ക് നയിക്കുന്ന സമർപ്പണത്തോടും സമഗ്രവികസനത്തോടൂം ദീർഘവീക്ഷണത്തോടൂം കൂറുപുലർത്തികൊണ്ടും ഉറച്ച പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുമാണ് ബഹ്‌റൈൻ പ്രവാസലോകത്തെ ഇന്ത്യൻ വാദ്യകലാകാര കൂട്ടായ്മയായ സോപാനം ബഹ്‌റൈൻ ആദരസഭ സംഘടിപ്പിച്ചത്. മത, […]
Read more

‘പറയാതെ വയ്യ’ പ്രകാശനം നടന്നു

മനാമ: പ്രവാസി എഴുത്തുകാരൻ എം. എഫ് റഹ്‌മാന്റെ ‘പറയാതെ വയ്യ’ എന്ന പുസ്തകം എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി. ജോൺ പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകൻ റഊഫ് കരൂപ്പടന്ന പുസ്തകം ഏറ്റുവാങ്ങി. ഫ്രൻഡ്സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര പുസ്തക പരിചയം നടത്തി. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് എം.എം സുബൈർ, പ്രവാസി വെൽഫെയർ പ്രസിഡന്റ് മജീദ് തണൽ, ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, ഡബ്ല്യു. എം.എഫ് ബഹ്‌റൈൻ പ്രസിഡന്റ് മിനി […]
Read more

ഹജ്ജ്-ഉംറ വിവരശേഖരണ കേന്ദ്രം അടച്ചു; സേവനങ്ങൾ ഇനി ക്ലൗഡ് കമ്പ്യൂട്ടിങ്ങിലൂടെ മാത്രം

റിയാദ്: തീർഥാടകർക്ക് നൽകുന്ന ഡിജിറ്റൽ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയത്തിന്റെ വിവരശേഖരണ കേന്ദ്രം പൂർണമായും അടച്ചുപൂട്ടി. ആധുനിക ക്ലൗഡ് കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയിലേക്ക് മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ പൂർണമായി മാറ്റിയതിനെ തുടർന്നാണ് ഈ നടപടി. സാങ്കേതിക സൗകര്യങ്ങളുടെ സന്നദ്ധത ഉറപ്പാക്കാനും ബിസിനസ് തുടർച്ച നിലനിർത്താനും തീർഥാടകരുടെ യാത്ര കൂടുതൽ എളുപ്പമാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബീഅ പ്രഖ്യാപിച്ചു. 2002-ൽ സ്ഥാപിതമായ ഈ ഡാറ്റാ സെന്റർ കഴിഞ്ഞ 24 വർഷമായി മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങളുടെ […]
Read more

ഒമാൻ സുൽത്താൻ ഫ്രാൻസിലേക്ക് തിരിച്ചു

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഞായറാഴ്ച ഫ്രാൻസിലേക്ക് തിരിച്ചു. 2020 ജനുവരിയിൽ ഒമാന്റെ ഭരണം ഏറ്റെടുത്ത ശേഷം യൂറോപ്യൻ രാജ്യത്തിലേക്ക് സുൽത്താൻ നടത്തുന്ന ആദ്യത്തെ ഔദ്യോഗിക ഭരണതല സന്ദർശനമാണിത്. സന്ദർശന വേളയിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉന്നതതല ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം വാണിജ്യം, നിക്ഷേപം, ഊർജ്ജം, പ്രതിരോധം, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ […]
Read more

എഐ ഉപയോഗത്തിലൂടെ സൗദിയിലെ ജുഡീഷ്യൽ രംഗത്ത് വൻ നേട്ടം

റിയാദ്: ആധുനിക സാങ്കേതികവിദ്യയുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും ഉപയോഗത്തിലൂടെ ജുഡീഷ്യൽ രംഗത്ത് വൻ നേട്ടം കൈവരിച്ച് സൗദി അറേബ്യയിലെ അഡ്മിനിസ്ട്രേറ്റീവ് ജുഡീഷ്യറി ബോഡിയായ ദിവാൻ അൽ-മദാലിം. മുൻവർഷത്തെ അപേക്ഷിച്ച് ജുഡീഷ്യൽ പ്രവർത്തനങ്ങളിൽ 38% വളർച്ചയാണ് രാജ്യം ഈ വർഷം രേഖപ്പെടുത്തിയത്. അഡ്മിനിസ്ട്രേറ്റീവ് നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ഗുണഭോക്താക്കൾക്ക് വിപുലമായ ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടിയുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം ദിവാൻ അൽ-മദാലിം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം വിവിധ കോടതികളിൽ നിന്നായി ആകെ 2,44,200 ജുഡീഷ്യൽ […]
Read more

ചെമ്മീൻ ഉത്‍പാദനം; ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം ലക്ഷ്യമിടുന്നത് 3,200 ടൺ ഉത്‍പാദനം

മസ്കത്ത്: ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം 3,200 ടൺ ചെമ്മീൻ ഉത്‍പാദനം ലക്ഷ്യമിട്ട് ഖുറൂൻ പ്രദേശത്തെ നാച്വറൽ അക്വകൾചർ കമ്പനി. കഴിഞ്ഞ ആഴ്ച അവസാനത്തോടെ ഉത്‍പാദനം ഏകദേശം 1,000 ടണിൽ എത്തിയതായും വാർഷിക ഉത്‍പാദനം പദ്ധതി അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും കമ്പനി ഫാം മാനേജർ എൻജിനീയർ ബദർ ബിൻ നാസർ അൽ റാസ്ബി വ്യക്തമാക്കി. മത്സ്യക്കൃഷിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനിക്ക് 2024 മുതൽ ബെസ്റ്റ് അക്വാകൾച്ചർ പ്രാക്ടീസസ് അംഗീകാരവും, ഭക്ഷ്യസുരക്ഷക്കുള്ള ISO 22000 സർട്ടിഫിക്കേഷനും […]
Read more

എണ്ണയിതര കയറ്റുമതിയിൽ മുന്നേറ്റവുമായി ഒമാൻ

മസ്‌കത്ത്: എണ്ണയിതര കയറ്റുമതിയിൽ മുന്നേറ്റവുമായി ഒമാൻ. 2026 ആദ്യ പാദത്തിൽ മാത്രം സുൽത്താനേറ്റിന്റെ എണ്ണയിതര കയറ്റുമതി 1.611 ബില്യൺ ഒമാനി റിയാലിൽ എത്തി. 17 ശതമാനം വർധനവോടെ കെമിക്കൽ ഇൻഡസ്ട്രി മേഖലയിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കി എണ്ണയിതര കയറ്റുമതിയിൽ സുൽത്താനേറ്റ് കുതിക്കുകയാണ്. കെമിക്കൽ ഇൻഡസ്ട്രി മേഖലയിൽ 216 മില്യൺ റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. ബേസ് മെറ്റൽസ് […]
Read more

മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്ഡ്‌ ഡെന്റൽ സെന്റർ സാദയിൽ പ്രവർത്തനമാരംഭിച്ചു

സലാല: കഴിഞ്ഞ പതിനാല് വർഷമായി സലാല സെന്ററിൽ ഫയർസ്റ്റേഷന് എതിർ വശത്തായി പ്രവർത്തിച്ചിരുന്ന മോഡേൺ അൽ സാഹിർ സ്പെഷ്യലൈസ്‌ഡ്‌ ഡെന്റൽ സെന്റർ വിപുലമായ സൗകര്യങ്ങളോടെ സാദയിൽ പ്രവർത്തനമാരംഭിച്ചു. നെസ്റ്റോക്ക്‌ സമീപമായി ആരംഭിച്ച പുതിയ ക്ലിനിക്കിന്റെ ഉദ്‌ഘാടനം ട്രൻസ്‌പോർട്ട്‌ ഡി.ജി. സയീദ്‌ മുഹമ്മദ്‌ സാലം തബൂക്ക്‌ നിർവ്വഹിച്ചു. ഉദ്‌ഘാടന ചടങ്ങിൽ മാനേജിങ് ഡയറക്ട്ടർ ഡോ: അബൂബക്കർ സിദ്ദീഖ്‌, മനേജിംഗ്‌ പാർടണർ ആർ.കെ. അഹമ്മദ്‌, ഡോ: ഷഹാബ്‌ എന്നിവർ സംബന്ധിച്ചു.ഡെന്റൽ മേഖലയിലെ ആധുനിക ചികിത്സകൾ ഇവിടെ ലഭ്യമാണ് . ഈ […]
Read more

Recent News