മസ്‌കത്ത്: എണ്ണയിതര കയറ്റുമതിയിൽ മുന്നേറ്റവുമായി ഒമാൻ. 2026 ആദ്യ പാദത്തിൽ മാത്രം സുൽത്താനേറ്റിന്റെ എണ്ണയിതര കയറ്റുമതി 1.611 ബില്യൺ ഒമാനി റിയാലിൽ എത്തി. 17 ശതമാനം വർധനവോടെ കെമിക്കൽ ഇൻഡസ്ട്രി മേഖലയിലാണ് ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒമാൻ വിഷൻ 2040-ന്റെ ലക്ഷ്യങ്ങൾ യാഥാർഥ്യമാക്കി എണ്ണയിതര കയറ്റുമതിയിൽ സുൽത്താനേറ്റ് കുതിക്കുകയാണ്. കെമിക്കൽ ഇൻഡസ്ട്രി മേഖലയിൽ 216 മില്യൺ റിയാലിന്റെ കയറ്റുമതിയാണ് നടന്നത്. ബേസ് മെറ്റൽസ് മേഖല 10.8 ശതമാനം വളർച്ചയോടെ 376 മില്യൺ റിയാലിലും, കന്നുകാലികളും മൃഗസംരക്ഷണ ഉത്പന്നങ്ങളും ആറ് ശതമാനം വളർച്ചയോടെ 104 മില്യൺ റിയാലിലുമെത്തി. ഒമാനി തുറമുഖങ്ങൾ വഴിയുള്ള റീ-എക്‌സ്‌പോർട്ട് മുൻവർഷത്തെ അപേക്ഷിച്ച് 4.6 ശതമാനം വർധിച്ച് 367 മില്യൺ റിയാലിലെത്തി. സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും എണ്ണയിതര കയറ്റുമതി വർധിപ്പിക്കാനുമുള്ള ദേശീയ ശ്രമങ്ങളുടെ വിജയമാണ് ഈ ഫലങ്ങൾ തെളിയിക്കുന്നതെന്ന് വ്യാപാര വ്യവസായ അണ്ടർസെക്രട്ടറി എഞ്ചിനീയർ ഗാലിബ് ബിൻ സെയ്ദ് അൽ മാമാരി പറഞ്ഞു.
Related Posts
സൗദിയുടെ വിവിധയിടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . വരും…
ഇത്തിഹാദ് റെയിൽ സ്റ്റേഷനുമായി കണക്ട് ചെയ്യാൻ 2 പുതിയ ബസ് സർവീസുകൾ
ദുബൈ: മുഹമ്മദ് ബിൻ സായിദ് സിറ്റി ട്രെയിൻ സ്റ്റേഷനെ അബൂദബിയിലെ മെയിൻ ബസ് സ്റ്റേഷൻ, അൽ സാഹിയ ബസ് സ്റ്റേഷൻ…
ആഗോള ജീവിത നിലവാര സൂചികയിൽ സ്ഥാനം പിടിച്ച് റിയാദ്
റിയാദ്: ആഗോള ജീവിത നിലവാര സൂചികയിൽ ഇടം പിടിച്ച് സൗദിയുടെ തലസ്ഥാനമായ റിയാദ്. ജനങ്ങളുടെ ജീവിതനിലവാരം ശാസ്ത്രീയമായി വിലയിരുത്തുന്ന ഗ്ലോബൽ…
