സൗദിയുടെ വിവിധയിടങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് മുന്നറിയിപ്പ്

റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ് തുടരുമെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി . വരും ദിവസങ്ങളിൽ രാജ്യത്ത് പകലിന് ദൈർഘ്യമേറുമെന്നും മന്ത്രാലയം അറിയിച്ചു. മക്കയടക്കമുള്ള പ്രദേശങ്ങളിലെ മലയോര മേഖലകളിലാണ് കാറ്റെത്തുക. കാറ്റിനൊപ്പം ഇടിമിന്നലും നേരിയ മഴക്കു സാധ്യതയുണ്ട് . ജിസാൻ, മക്ക, അസീർ, അൽ ബഹ എന്നീ 4 പ്രദേശങ്ങളിൽ കാറ്റ് ശക്തമാകും.

റിയാദ്, അൽജൗഫ്, വടക്കൻ അതിർത്തി പ്രവിശ്യ എന്നിവിടങ്ങളിൽ പൊടിക്കാറ്റ് ശക്തമാകുന്നതിനാൽ ഇവിടങ്ങളിൽ കാഴ്ചമറയാനുള്ള സാധ്യത കൂടുതലാണ്. ഇതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും നിർദേശവുമുണ്ട്. വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലുകളും ഏറ്റവും ദൈർഘ്യം കുറഞ്ഞ രാത്രികളുമാണ് വരും ദിവസങ്ങളിൽ രാജ്യത്തുണ്ടാവുക. 40 ദിവസമായിരിക്കും ഈ സീസണിന്റെ കാലയളവ്. റുബഉൽ ഖൈസ് എന്നറിയപ്പെടുന്ന ഈ സീസണിന് നാളെ മുതൽ തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *