Category: GULF

ലൈവ് സ്ട്രീമിംഗിൽ ലഹരി ഉപയോഗം, എന്റെ കാസറ്റ് മലയാളി വ്ലോഗർ പിടിയിൽ

ഷാർജ: ലൈവിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ലോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ ലൈവ് സ്ട്രീമിംഗ് […]
Read more

ലൈവിൽ ലഹരി ഉപയോഗം; മലയാളി വ്ളോഗർ യുഎഇയിൽ പിടിയിൽ

ഷാർജ: ലൈവ് സ്ട്രീമിം​ഗിൽ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ മലയാളി വ്ളോഗർ യുഎഇയിൽ പിടിയിൽ. എന്റെ കാസറ്റ് എന്ന പേജിലൂടെ പ്രശസ്തനായ അബ്ദുൾ ഹക്കീമിനെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. സ്വന്തം ലൈവ് സ്ട്രീമിങ്ങിനിടെ അബദ്ധത്തിൽ ലഹരിമരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾ അറസ്റ്റിലായത്. ലഹരി വിരുദ്ധ പ്രചാരണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ ഇയാൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. യുഎഇയിൽ താമസ സ്ഥലത്ത് ലഹരി ഉപയോഗിക്കുന്നതിനിടെ കിക്ക് എന്ന ആപ്പിൽ അബദ്ധത്തിൽ […]
Read more

ജിദ്ദയിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അമ്പലങ്ങാടൻ അർഷദ് (29) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിലെ ഹയ്യ് അൽസാമറിൽ മിനി മാർക്കറ്റ് നടത്തിവരികയായിരുന്നു ഇദ്ദേഹം. അടുത്തയാഴ്ച വാർഷിക അവധിക്ക് നാട്ടിലേക്ക് പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. കഴിഞ്ഞ എട്ട് വർഷമായി ജിദ്ദയിൽ പ്രവാസിയാണ് അവിവാഹിതനായ അർഷദ്. പരേതനായ അമ്പലങ്ങാടൻ കുഞ്ഞുമുഹമ്മദാണ് പിതാവ്. സക്കീർ ഹുസൈൻ (ജിദ്ദ), ജമാലുദ്ധിൻ (കുവൈത്ത്), ജംഷീദ് അലി, ശറഫുനിസ എന്നിവർ സഹോദരങ്ങളാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് […]
Read more

യുഎഇയിൽ വേനൽക്കാലം; ചർമത്തിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കരുത്

ദുബൈ: യുഎഇയിലെ വേനൽക്കാലം ചർമത്തിന് വലിയ വെല്ലുവിളിയാണ് . 45 ഡിഗ്രിക്ക് മുകളിലുള്ള ചൂടും അതിശൈത്യമുള്ള എയർ കണ്ടീഷൻ അന്തരീക്ഷവും മാറിമാറി അനുഭവിക്കുന്നത് മുഖക്കുരു, ചൂടുകുരു, ചുവന്ന പാടുകൾ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിക്കുമെന്ന് യുഎഇയിലെ ഡെർമറ്റോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. പ്രത്യേകിച്ച് കൗമാരക്കാരിലും എണ്ണമയം കൂടുതലുള്ള ചർമമുള്ളവരിലുമാണ് പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുന്നത്.വിദഗ്ധരുടെ അഭിപ്രായത്തിൽ വിയർപ്പ് മാത്രമല്ല മുഖക്കുരുവിന് കാരണം. വിയർപ്പ്, ചർമത്തിലെ എണ്ണ, പൊടി, മരിച്ച കോശങ്ങൾ എന്നിവ ചേർന്ന് സുഷിരങ്ങൾ അടയുന്നതാണ് പ്രധാന കാരണം. പുറത്തുള്ള […]
Read more

ഉപരോധം നേരിടുന്ന രാജ്യത്തിന് വിമാനം കൈമാറിയെന്ന ആരോപണം തള്ളി സൗദിയ

റിയാദ്: അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഒരു സ്ഥാപനത്തിന് വിമാനങ്ങൾ കൈമാറിയെന്ന രീതിയിൽ അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ പൂർണമായും തള്ളി സൗദി അറേബ്യൻ എയർലൈൻസ്. വിവാദത്തിലായ വിമാനങ്ങൾ 2023-ൽ തന്നെ സൗദിക്ക് പുറത്ത് രജിസ്റ്റർ ചെയ്ത ഒരു വിദേശ കമ്പനിക്ക് നിയമപരമായി വിറ്റതാണെന്ന് സൗദിയ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അംഗീകൃത വാണിജ്യ-നിയമ ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മാത്രമാണ് ഈ വിൽപന നടപടികൾ പൂർത്തിയാക്കിയത്. 2023-ൽ വിൽപന നടന്ന തീയതിക്ക് ശേഷം ഈ വിമാനങ്ങളുമായോ, നിലവിൽ ഇവ സ്വന്തമാക്കിയിട്ടുള്ള […]
Read more

നിർത്തിവെച്ച സർവീസുകള്‍ പുനഃരാരംഭിച്ച് എയർ ഇന്ത്യ എക്സ്‍പ്രസ്

അബുദാബി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്‍പ്രസ് നിർത്തിവെച്ചിരുന്ന എല്ലാ സർവീസുകളും പുനഃരാരംഭിച്ചു. ഒമാനിലെ സലാല, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകള്‍ കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിരുന്നു. യുഎഇയിൽ നിന്നുള്ള സർവീസുകള്‍ കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു. യുഎഇ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ 13 സെക്ടറുകളിലേക്ക് എയർ ഇന്ത്യ എക്സ്‍പ്രസ് നിലവില്‍ സർവീസ് നടത്തുന്നുണ്ട്. യുഎഇയിലെ സ്കൂളുകള്‍ ഇന്ന് അടയ്ക്കും. അവധിക്കാലം മുന്‍നിർത്തി നാട്ടിലേക്ക് പോകുന്നവർക്ക് വിമാന സർവീസുകള്‍ പുനരാരംഭിച്ചത് […]
Read more

ദുബൈ സുരക്ഷിതമാണ്; ദുബൈയിൽ 99% പേരും രാത്രി സുരക്ഷിതർ

ദുബൈ: ദുബൈയിൽ താമസിക്കുന്നവരിൽ 99 ശതമാനം ആളുകളും രാത്രി സമയങ്ങളിൽ സുരക്ഷിതർ. യു.എ.ഇ ആഭ്യന്തര മന്ത്രാലയവും ഫെഡറൽ കോംപറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററും സംയുക്തമായി നടത്തിയ സർവേയിലാണ് കണ്ടെത്തൽ. ദുബൈ പൊലീസ് പങ്കുവെച്ച സർവേ പ്രകാരം, സെക്യൂരിറ്റി – ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സ് വിഭാ​ഗത്തിൽ 98.2 ശതമാനവും പകൽ സമയത്തെ സുരക്ഷിതത്വം 99.9 ശതമാനവുമാണ്. ജനങ്ങൾക്ക് പൊലീസിലുള്ള വിശ്വാസ്യത 96.2 ശതമാനമാണ്. ദുബൈക്ക് പിന്നാലെ ഷാർജയിലും നടത്തിയ സർവേയിൽ സമാനമായ രീതിയിലുള്ള ഫലങ്ങൾ രേഖപ്പെടുത്തിയതായി ഷാർജ […]
Read more

പ്രവാസികള്‍ക്ക് ആശ്വാസം: വിമാന ടിക്കറ്റ് നിരക്കുകളില്‍ കുറവ്

അബുദാബി: അവധിക്കാല യാത്രകള്‍ക്കായി നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് ആശ്വാസമായി വിമാന ടിക്കറ്റ് നിരക്കുകളിലെ കുറവ്. ജൂലൈ-ഓഗസ്റ്റ് യാത്രാ സീസണ് മുന്നോടിയായി വിമാനകമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുറഞ്ഞത്. മലയാളികള്‍ക്കാണ് ടിക്കറ്റ് നിരക്കിലെ കുറവ് കൂടുതലും ഗുണം ചെയ്യുക. യുഎഇയില്‍ നിന്ന് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. 3500 – 3600 ദിര്‍ഹം വരെ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 2600 ദിര്‍ഹം വരെയായി കുറഞ്ഞിരിക്കുകയാണ്. ഏറ്റവും തിരക്കേറിയ റൂട്ട് ആയ ഇന്ത്യ-യുഎഇ […]
Read more

വാഹനങ്ങളിൽ അനുമതിയില്ലാതെ സ്റ്റിക്കറുകളും ചിത്രങ്ങളും പതിച്ചാൽ കർശന നടപടി; മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ ബോഡിയിലോ ഗ്ലാസുകളിലോ അനുമതിയില്ലാതെ സ്റ്റിക്കറുകൾ, എഴുത്തുകൾ, ചിത്രങ്ങൾ എന്നിവ പതിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജനറൽ ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി. വിവാഹം, ബിരുദദാനം, മറ്റ് ആഘോഷങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റിക്കറുകൾ വാഹനങ്ങളിൽ വ്യാപകമായി പതിക്കുന്ന പ്രവണത വർധിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്. ട്രാഫിക് നിയമങ്ങളുടെ എക്സിക്യൂട്ടീവ് ചട്ടപ്രകാരം ഇത്തരത്തിലുള്ള സ്റ്റിക്കറുകളും എഴുത്തുകളും ചിത്രങ്ങളും വാഹനങ്ങളിൽ പ്രദർശിപ്പിക്കുന്നത് നിയമലംഘനമാണ്. നിയമം ലംഘിക്കുന്നവർക്ക് ട്രാഫിക് പിഴ, വാഹനം പിടിച്ചെടുക്കൽ, കൂടാതെ കുറ്റത്തിന്റെ സ്വഭാവം അനുസരിച്ച് തടവുശിക്ഷ […]
Read more

ഹല്ലാനിയാത്ത് ദ്വീപിന് സമീപത്തെ കപ്പൽ അപകടം: എണ്ണച്ചോർച്ചയോ മലിനീകരണമോ ഇല്ലെന്ന് സ്ഥിരീകരിച്ച് ഒമാൻ പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒമാനിലെ ഹല്ലാനിയാത്ത് ദ്വീപിന് സമീപമുണ്ടായ കപ്പൽ അപകടത്തിൽ എണ്ണച്ചോർച്ചയോ പരിസ്ഥിതി മലിനീകരണമോ ഉണ്ടായിട്ടില്ലെന്ന് പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഷാലിം-ഹല്ലാനിയാത്ത് വിലായത്തിലെ മറൈൻ ബഫർ സോണിൽ ഉൾപ്പെടുന്ന ഖിബ്‌ലിയ ദ്വീപിന് സമീപമാണ് സംഭവം ഉണ്ടായത്. സ്ഥിതിഗതികൾ വിലയിരുത്താൻ ബന്ധപ്പെട്ട മറ്റ് സുരക്ഷാ ഏജൻസികളുമായി ചേർന്ന് അതോറിറ്റി സൂക്ഷ്മ നിരീക്ഷണം നടത്തിവരികയാണ്. ഇന്നലെ ദോഫാർ ഗവർണറേറ്റിലെ എൻവയോൺമെന്റ് ഡയറക്ടറേറ്റ് ജനറലിൽ നിന്നുള്ള സാങ്കേതിക വിദഗ്ധ സംഘം അപകടസ്ഥലം സന്ദർശിച്ചിരുന്നു. കപ്പൽ വിശദമായി പരിശോധിച്ച സംഘം സമീപത്തെ തീരദേശങ്ങളിൽ നിന്ന് […]
Read more

Recent News