Category: GULF

സലാലയിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു

സലാല: ഐസിഎഫ്‌ സലാലയുടെ പോഷക വിഭാഗമായ രിസാല സ്റ്റഡി സർക്കിളും, കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്ത ദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്‌ളക്സുമായി സഹകരിച്ച്‌ നടത്തിയ ക്യാമ്പിൽ ഡോ: കെ.സനാതനൻ മുഖ്യാതിഥിയായിരുന്നു.രാകേഷ്‌ കുമാർ ജാ ഉദ്‌ഘാടനം ചെയ്തു. സദഖത്തുല്ലാഹ്‌, അജ്‌മൽ അൻഷദ്‌ എന്നിവർ സംബന്ധിച്ചു, നിരവധി പേർ രൿതദാനം നടത്തി. സിറാജ്‌ സിദാന് മൊമന്റോ നൽകി.ഐ.സി.എഫ്‌ ഭാരവാഹികളും സംബന്ധിച്ചു
Read more

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം ; കർശന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്

മസ്കത്ത്: സൈബർ അധിക്ഷേപം, വ്യാജ വാർത്തകൾ, ഹാക്കിങ് എന്നിവക്കെതിരെ റോയൽ ഒമാൻ പൊലീസിന്റെ കർശന മുന്നറിയിപ്പ്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് ആഹ്വാനം ചയ്തു. നിയമലംഘനം നടത്തുന്നതും മറ്റുള്ളവരുടെ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതുമായ ഓൺലൈൻ പ്രവർത്തനങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓൺലൈനിലൂടെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക, കിംവദന്തികളും വ്യാജ വിവരങ്ങളും പ്രചരിപ്പിക്കുക, ഡിജിറ്റൽ മാധ്യമങ്ങൾ വഴി മറ്റുള്ളവരെ അധിക്ഷേപിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക, അനുമതിയില്ലാതെ മറ്റുള്ളവരുടെ ഡിജിറ്റൽ അക്കൗണ്ടുകളോ സിസ്റ്റങ്ങളോ ഹാക്ക് ചെയ്യുക ഇത്തരം […]
Read more

ദുബൈയിൽ ബസുകളും സ്മാർട്ട് ആവുന്നു ; ബസ് സർവീസ് ലഭിക്കാൻ ഇനി ഒരു മിനിട്ട് മതി

ദുബൈ: പൊതുഗതാഗത രംഗത്ത് ചരിത്രം കുറിക്കാൻ ദുബൈ റോഡ്‌സ് ആൻ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി. അടിയന്തര ഘട്ടങ്ങളിലും മറ്റ് ആവശ്യങ്ങളിലും റൂട്ടുകളിലേക്ക് ബസുകൾ നിയോഗിക്കുന്നതിനുള്ള സമയം ഒരു മിനിറ്റിൽ താഴെയായി കുറച്ചതായി ആർടിഎ അറിയിച്ചു. ഇതിനായി ആധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ സംവിധാനം അതോറിറ്റി പ്രവർത്തനസജ്ജമാക്കി. ദുബൈ മെട്രോ, ദുബൈ ട്രാം എന്നിവയുൾപ്പെടെയുള്ള മറ്റ് പൊതുഗതാഗത സംവിധാനങ്ങളിലെ സമയമാറ്റങ്ങൾക്കും തിരക്കുകൾക്കും അനുസൃതമായി ബസ് സർവീസുകൾ കൃത്യമായി ഏകോപിപ്പിക്കാൻ ഈ പുതിയ എഐ സംവിധാനത്തിലൂടെ സാധിക്കും. പുതിയ […]
Read more

കുവൈത്തിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും നിയമവിരുദ്ധ ഉൽപ്പന്നങ്ങളും പി‍ടികൂടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഉപഭോക്തൃ സംരക്ഷണത്തിന്‍റെ ഭാഗമായി വാണിജ്യ-വ്യവസായ മന്ത്രാലയം നടത്തിയ വ്യാപക പരിശോധനയിൽ 35 നിയമലംഘനങ്ങൾ കണ്ടെത്തി. ഫർവാനിയ, അഹ്മദി ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളുടെ വിൽപ്പന, ഉത്ഭവം വ്യക്തമല്ലാത്ത ഉൽപ്പന്നങ്ങളുടെ വ്യാപാരം, നിയമവിരുദ്ധ ഉൽപ്പന്നങ്ങളുടെ വിൽപ്പന, ലൈസൻസില്ലാതെ പ്രവർത്തിക്കൽ തുടങ്ങിയ ഗുരുതര ലംഘനങ്ങൾ കണ്ടെത്തി. ഒരു ഗ്രോസറി സ്റ്റോർ അടച്ചുപൂട്ടുകയും ചെയ്തു. സർക്കാർ സബ്സിഡി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ അനധികൃതമായി വിറ്റ ഗ്രോസറി സ്റ്റോർ നിയമപ്രകാരം അടച്ചുപൂട്ടി. വിപണിയിലെ തട്ടിപ്പുകളും നിയമലംഘനങ്ങളും […]
Read more

മാധ്യമരംഗത്തെ ആശയവിനിമയം മെച്ചപ്പെടുത്തൽ; സൗദി വാർത്താവിനിമയ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പബ്ലിക് പ്രോസിക്യൂട്ടർ

റിയാദ്: സൗദി പബ്ലിക് പ്രോസിക്യൂഷനും വാർത്താവിനിമയ മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണം ശക്തമാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂട്ട‍ർ ശൈഖ് ഡോ. ഖാലിദ് അൽ യൂസുഫ്, വാർത്താവിനിമയ മന്ത്രി സൽമാൻ അൽ ദോസരിയുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ പബ്ലിക് പ്രോസിക്യൂഷൻ ആസ്ഥാനത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. മാധ്യമ രംഗത്തെ നിയമപരമായ ആശയവിനിമയം മെച്ചപ്പെടുത്തുക, അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമങ്ങൾ പാലിക്കുന്നതിനും സഹായകരമാകുംവിധം മാധ്യമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഏകോപനം ശക്തമാക്കുക എന്നിവ യോഗത്തിൽ പ്രധാന ചർച്ചയായി. ഇതുകൂടാതെ, ഡിജിറ്റൽ മേഖലയിലെ പരിചയസമ്പത്ത് കൈമാറുന്നതിനെക്കുറിച്ചും, സമൂഹത്തിൽ […]
Read more

അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേരരുത്; മുന്നറിയിപ്പുമായി സൗദി വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയമസാധുതയും അക്കാദമിക് അംഗീകാരവും ഉറപ്പുവരുത്താൻ ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയവും കൗൺസിൽ ഓഫ് യൂണിവേഴ്സിറ്റി അഫയേഴ്സും ആവശ്യപ്പെട്ടു. അംഗീകാരമുള്ളതും ശുപാർശ ചെയ്യപ്പെട്ടതുമായ സർവകലാശാലകളുടെ വിവരങ്ങൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ വിദ്യാഭ്യാസ അന്തരീക്ഷം സംരക്ഷിക്കുന്നതിനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തുന്നതിനും മന്ത്രാലയവും കൗൺസിലും പ്രതിജ്ഞാബദ്ധമാണ്. വിദ്യാഭ്യാസ മേഖലയിലെ നിയമങ്ങളും ചട്ടങ്ങളും എല്ലാ സ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. […]
Read more

രാജ്യത്ത് ഉൽപന്നങ്ങൾ നിരോധിക്കുന്നതിന്റെ കാരണങ്ങൾ വ്യക്തമാക്കി ഒമാൻ കൺസ്യൂമർ അതോറിറ്റി

മസ്കത്ത്: രാജ്യത്ത് ഉൽപന്നങ്ങളുടെ വിപണനവും വിതരണവും നിരോധിക്കുന്നതിനുള്ള പ്രധാന സാഹചര്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കി ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി. ഉപഭോക്താക്കളുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വിശദീകരണം. അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം വിവിധ കാരണങ്ങളാൽ ഉൽപന്നങ്ങൾക്ക് നിരോധനം ഏർപ്പെടുത്താം. നിശ്ചയിക്കപ്പെട്ട ഗുണനിലവാര മാനദണ്ഡങ്ങളും സ്പെസിഫിക്കേഷനുകളും ലംഘിക്കുന്ന ഉൽപന്നങ്ങൾ, നിർമാണത്തിലോ ഗുണമേന്മയിലോ ഉള്ള തകരാറുകൾ കാരണം സുരക്ഷയെ ബാധിക്കുന്ന ഉൽപന്നങ്ങൾ, മനുഷ്യന്റെ ആരോഗ്യത്തിന് ഏതെങ്കിലും തരത്തിൽ ഭീഷണിയോ അപകടമോ ഉണ്ടാക്കുന്നവ, ഇസ്‍ലാമിക ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സാമൂഹിക മൂല്യങ്ങൾ എന്നിവക്ക് […]
Read more

യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ ഇനി സേവനങ്ങൾക്കായി നേരിട്ടെത്തേണ്ട

ദുബായ്: യുഎഇയിലെ ഇന്ത്യൻ കോൺസുലേറ്റുകളിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾക്കായി നേരിട്ടെത്തുന്ന രീതിയില്ല. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇനി മുതൽ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുത്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ അറിയിച്ചു. എന്നാൽ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 9 മണി മുതൽ 11 മണി വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കും. പുതിയ സേവന ദാതാക്കളായ ‘അൽഹിന്ദ്’ ഗ്രൂപ്പിന്റെ ഇന്ത്യൻ കോൺസുലാർ ആപ്ലിക്കേഷൻ സെന്ററുകളുടെ പ്രവർത്തനം ആരംഭിക്കാൻ വൈകുന്നതിനെ തുടർന്ന് എംബസിയിലും […]
Read more

മസ്കത്തിൽ സ്വർണക്കട തുരന്ന് മോഷണം നടത്താൻ ശ്രമം; നാല് പേർ പിടിയിൽ

മസ്കത്ത്: മസ്കത്തിലെ മുത്ര വിലായത്തിൽ സ്വർണക്കടയുടെ മതിൽ തുരന്ന് ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഏഷ്യൻ സ്വദേശികളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, നോർത്ത് അൽ ബാത്തിന, ദോഫാർ പൊലീസ് കമാൻഡുകളുമായി സഹകരിച്ച് നടത്തിയ തിരച്ചിലിനും അന്വേഷണങ്ങൾക്കും ഒടുവിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. കടയുടെ മതിൽ തകർത്ത് അകത്തുകയറി സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ചതിലൂടെ പ്രതികൾ സ്വത്ത് വകകൾ നശിപ്പിച്ചതായും പൊലീസ് വ്യക്തമാക്കി. പിടിയിലായ നാല് പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായി […]
Read more

കുവൈത്തിലും പാസ്​പോർട്ട്​ പ്രതിസന്ധി; ജൂലൈ ഒമ്പത്​ വരെ അടിയന്തര സേവനങ്ങൾ മാത്രം

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിക്ക്​ കീഴിലെ പാസ്​പോർട്ട്​, വിസ, കോൺസുലാർ സേവനങ്ങളിൽ പ്രതിസന്ധി തുടരുന്നു. പാസ്​പോർട്ട്​ സേവനം അടിയന്തര കേസുകൾക്ക്​ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്​ ​ ജൂ​ലൈ ഒമ്പത്​ വരെ നീട്ടിയിട്ടുണ്ട്. തൽക്കാൽ പാസ്​പോ​​ർട്ട്​, എൻ.ആർ.ഐ സർട്ടിഫിക്കറ്റ്​, സിവിൽ ഐ.ഡി കാലഹരണപ്പെടുന്ന കേസുകളി​ൽ ഷോർട്ട്​ ടേം പാസ്​പോ​ർട്ട്​, എമ​ർജൻസി സർട്ടിഫിക്കറ്റുകൾ, ഇ-വിസകൾ എന്നിവയാണ്​ അടിയന്തര സേവനങ്ങളിൽ ഉൾപ്പെടുന്നത്​. ഭരണപരമായ കാരണങ്ങളാലാണ്​ പാസ്​പോർട്ട്​ സേവനങ്ങൾക്ക്​ നിയന്ത്രണം ഏർപ്പെടുത്തിയത്​ എന്നാണ്​ അധികൃതർ അറിയിക്കുന്നത്​. സാധാരണ പാസ്​പോർട്ട്​ അപേക്ഷ, അറ്റസ്​റ്റേഷൻ […]
Read more

Recent News