Category: GULF

ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി അന്തരിച്ചു

ദോഹ: ഖത്തറിന്റെ മുന്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി (74) അന്തരിച്ചു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ പിതാവാണ്. ഖത്തര്‍ അമീരി ദിവാന്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തി. ഞായറാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം. 1995 മുതല്‍ 2013 വരെ നീണ്ട 18 വര്‍ഷക്കാലം ഖത്തറിന്റെ അമീറായിരുന്നു ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി. തുടര്‍ന്ന് നാലാമത്തെ മകനും നിലവിലെ അമീറുമായ ശൈഖ് […]
Read more

ഒമാൻ തീരത്ത് കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരനെ കാണാനില്ല

മസ്കത്ത്: ഒമാൻ തീരത്തിന് സമീപം’ജിഎഫ്എസ് ഗാലക്സി’ എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെ ആക്രമണം. സംഭവത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരനെ കാണാതായതായി മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ ഊ‍ർജിതമായി തുടരുകയാണെന്നും പത്ത് ഇന്ത്യൻ ജീവനക്കാരെ ഒമാൻ അധികൃതർ വിജയകരമായി രക്ഷപ്പെടുത്തിയതായും എംബസി വ്യക്തമാക്കി. കാണാതായ ജീവനക്കാരനായുള്ള തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി ഒമാൻ അധികൃതർ, കപ്പൽ മാനേജ്‌മെന്റ്, മറ്റ് നയതന്ത്ര ഏജൻസികൾ എന്നിവരുമായി ചേർന്ന് നിരന്തരമായ ഏകോപനം നടത്തിവരികയാണെന്ന് എംബസി അറിയിച്ചു. ഇന്ത്യൻ ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഉടനടി ഇടപെട്ട […]
Read more

സൗദി മലയാളി ലിറ്റററി ഫെസ്റ്റ്; ജിസിസി തലത്തിൽ കഥാ-കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി മലയാളി സമാജം

ദമ്മാം: സൗദി മലയാളി ലിറ്റററി ഫെസ്റ്റിന്റെ ഭാഗമായി മലയാളി സമാജം ജിസിസി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി എസ്.എം.എൽ.എഫ്‌ കഥാ–കവിതാ രചനാ മത്സരങ്ങൾ ഒരുക്കുന്നു. പ്രവാസി മലയാളികളുടെ സാഹിത്യസർ​ഗശേഷി പ്രോത്സാഹിപ്പിക്കുകയും മികച്ച സൃഷ്ടികൾ കണ്ടെത്തി വായനാസമൂഹത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിലേക്ക് നൽകുന്ന രചനകൾ മുമ്പ് പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളായിരിക്കണം. പങ്കെടുക്കുന്നവർ പ്രവാസിയാണെന്ന് തെളിയിക്കുന്ന രേഖയുടെ പകർപ്പ് രചനയോടൊപ്പം സമർപ്പിക്കണം രചനയിൽ മത്സരാർത്ഥിയുടെ പേരോ വിലാസമോ ഫോൺ നമ്പറോ മറ്റ് തിരിച്ചറിയൽ വിവരങ്ങളോ രേഖപ്പെടുത്താൻ […]
Read more

ഖത്തറിന്റെ ആധുനിക ശിൽപി ഫാദർ അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി വിടവാങ്ങി

ദോഹ: ഖത്തറിന്റെ മുന്‍ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരിയുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. ‘ദൈവത്തിന്റെ വിധിയില്‍ വിശ്വാസമര്‍പ്പിച്ച് രാഷ്ട്രത്തിന് വലിയ നഷ്ടമുണ്ടാക്കിയ പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനിയുടെ വിയോഗത്തില്‍ അമീരി ദിവാന്‍ അനുശോചനം രേഖപ്പെടുത്തുന്നു’ എന്ന് ഖത്തര്‍ അമീരി ദിവാന്‍ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. 1995 മുതല്‍ 2013 വരെ ഖത്തര്‍ ഭരിച്ച […]
Read more

സൗദിയിലെ വിവിധ ഇടങ്ങളിൽ വരും ദിവസങ്ങളിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

റിയാദ്: വരും ദിവസങ്ങളിൽ സൗദിയിലെ വിവിധ ഇടങ്ങളിൽ ശക്തമായ പൊടിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് നൽകി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജിസാൻ, അസീർ, അൽ ബഹ, തബൂക്ക്, മദീന, റിയാദ്, നജ്‌റാൻ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റിന് സാധ്യത. കിഴക്കൻ പ്രവിശ്യയിലും ജിസാനിലേക്കുള്ള തീരദേശ റോഡിലും കാറ്റ് ശക്തമാകും. ഇതോടെ ഇവിടങ്ങളിൽ കാഴ്ച പരിധി പൂർണമായോ ഭാഗികമായോ തടസ്സപ്പെടാൻ സാധ്യതയുണ്ട്. വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജാഗ്രതാ നിർദേശമുണ്ട്. അതേസമയം ജിസാൻ, അസീർ, അൽ ബഹ എന്നീ പ്രദേശങ്ങളുടെ വിവിധ […]
Read more

ഇറാന്‍ ആക്രമണ ഭീഷണി; ബഹ്റൈനില്‍ അപായ മുന്നറിയിപ്പ് നല്‍കി ആഭ്യന്തര മന്ത്രാലയം

മനാമ: ബഹ്‌റൈനില്‍ ഇറാന്‍ ആക്രമണം. ആഭ്യന്തര മന്ത്രാലയം അപായ മുന്നറിയിപ്പ് നല്‍കി. സൈറനുകള്‍ മുഴങ്ങിയിട്ടുണ്ടെന്നും പൗരന്മാരും മറ്റുള്ളവരും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരാനും നിര്‍ദേശമുണ്ട്. ഇറാന്‍ സൈപ്രസ് പതാകയുള്ള കപ്പല്‍ ആക്രമിച്ചതിന് പിന്നാലെ അമേരിക്ക ആക്രമണം പുനരാരംഭിച്ചിരുന്നു. ബന്ദര്‍ അബ്ബാസിലും ഖഷാം ദ്വീപിലും സിരിക്കിലും സ്ഫോടനങ്ങളുണ്ടായി. ഈയാഴ്ച ഇറാനെതിരെ അമേരിക്ക നടത്തുന്ന മൂന്നാം വട്ട ആക്രമണം ആണ് ഇത്. യു എസ് സെന്‍ട്രല്‍ കമാന്‍ഡ് ആക്രമണം സ്ഥിരീകരിച്ചു. […]
Read more

‘ഫീഡിങ് ബോട്ടിലുകൾ യുഎഇയിൽ വിൽക്കുന്നില്ല’; വ്യക്തമാക്കി അധിക‍ൃതർ

ദുബൈ: കുട്ടികൾക്ക് ശ്വാസതടസ്സം ഉണ്ടാക്കാനുള്ള സാധ്യതയെത്തുടർന്ന് സൗദിയിലെ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ച ഫീ‍ഡിങ് ബോട്ടിലുകൾ യുഎഇയിലെ പ്രാദേശിക വിപണിയിൽ ലഭ്യമല്ലെന്ന് റിപ്പോർട്ട്. യുഎഇയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകളിലും ഫാർമസികളിലും നടത്തിയ പരിശോധനയിലാണ് ഈ വിവരം വ്യക്തമായത്. ‘നർഷ് 8oz റീയൂസബിൾ ബേബി ബോട്ടിലിന്റെ’ (Nursh 8oz Reusable Baby Bottles – Product No. B11654) 22 യൂണിറ്റുകൾ കഴിഞ്ഞ ​ദിവസം സൗദി അറേബ്യൻ വാണിജ്യ മന്ത്രാലയം വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാൻ ഉത്തരവിട്ടിരുന്നു. ഈ കുപ്പികളുടെ പുറംഭാഗത്തുള്ള സംരക്ഷണ […]
Read more

ദോഫാറിലെ വന്യമൃഗങ്ങളുടെ ദൃശ്യം പകർത്തേണ്ട; മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി

മസ്കത്ത്: ഒമാനിലെ ദോഫാർ പ്രവിശ്യയിൽ വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളിൽ കയറി അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തുന്നതിനും പിന്തുടരുന്നതിനുമെതിരെ മുന്നറിയിപ്പുമായി പരിസ്ഥിതി അതോറിറ്റി. ഇത്തരം പ്രവൃത്തികൾ വന്യജീവികൾക്ക് ദോഷം ചെയ്യുമെന്നും പരിസ്ഥിതി വ്യവസ്ഥയെ തകിടം മറിക്കുമെന്നും ഒമാന്റെ പരിസ്ഥിതി നിയമങ്ങളുടെ ലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കി. അനുമതിപത്രം വാങ്ങാതെ, കണ്ടന്റ് ക്രിയേറ്റേഴ്സ് ദോഫാർ ഗവർണറേറ്റിലെ പ്രകൃതിദത്ത സാഹചര്യങ്ങളിൽ വന്യമൃഗങ്ങളെ പിന്തുടരുകയും അവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുന്ന നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് അതോറിറ്റി അറിയിച്ചു. വന്യമൃഗങ്ങളെ പിന്തുടരുന്നതും അവയുടെ അടുത്തേക്ക് പോകുന്നതും മൃഗങ്ങളിൽ കടുത്ത […]
Read more

ആ​ഗോള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ജിദ്ദ പോർട്ടിൽ മെർസ്കിന്റെ പുതിയ ‘MECL’ സർവീസ്

മസ്കത്ത്: സൗദിയിലെ ജിദ്ദ ഇസ്‍ലാമിക് പോർട്ടിന്റെ ആഗോള സമുദ്ര കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനായി പ്രമുഖ കപ്പൽ കമ്പനിയായ മെർസ്കിന്റെ ‘MECL’ ചരക്കുസേവനം ആരംഭിച്ചതായി സൗദി പോർട്ട് അതോറിറ്റി അറിയിച്ചു. പ്രാദേശിക, അന്തർദേശീയ തുറമുഖങ്ങളുമായുള്ള വിനിമയം ശക്തമാക്കാനും ആഗോള വ്യാപാര-വിതരണ ശൃംഖലകളുടെ നടത്തിപ്പിനും ഈ പുതിയ സർവീസ് സഹായകരമാകും. 7,000 സ്റ്റാൻഡേർഡ് കണ്ടെയ്നറുകൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സർവീസ്. പുതിയ സർവീസ് ജിദ്ദ ഇസ്‍ലാമിക് പോർട്ടിനെ അമേരിക്കയിലെ ചാർൽസ്റ്റൺ, സാവന്ന, ഹൂസ്റ്റൺ, നോർഫോക്ക്, നെവാർക്ക് എന്നീ പ്രമുഖ തുറമുഖങ്ങളുമായും, […]
Read more

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിൽ

മസ്‌കത്ത്: പ്രാദേശിക സംഘർഷങ്ങൾക്കിടെ ഔദ്യോഗിക സന്ദർശനത്തിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഒമാനിലെത്തി. പ്രശ്‌ന പരിഹാരങ്ങൾക്ക് സുൽത്താനേറ്റ് നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഒമാൻ സന്ദർശനം. ഇറാന്റെ അർധ ഔദ്യോഗിക വാർത്ത ഏജൻസി തസ്‌നിമിന്റേതാണ് റിപ്പോർട്ട്. ഇറാനിലെ നയതന്ത്ര പ്രതിനിധി സംഘവും അരാഗ്ചിയെ അനുഗമിക്കുന്നുണ്ട്.ഒമാൻ ഉദ്യോഗസ്ഥരുമായി ഇറാൻ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ഉഭയകക്ഷി ബന്ധങ്ങൾ, പ്രാദേശിക വികസനം, മേഖലയിലെ സ്ഥിരതയും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടങ്ങിയവ ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read more

Recent News